
എന്റെ ജീവിതം മാറിമറിഞ്ഞത് മോഹൻലാലും മീനയും കാരണമാണ് ! അവരുടെ പ്രണയം എന്റെ ഭർത്താവിന്റെ മനസ് ഇളക്കി ! സോണിയ പറയുന്നു !
ബാലതാരമായി സിനിമയിൽ എത്തിയ ആളാണ് നടി സോണിയ. ഇന്നും കുട്ടികളുടെ ഇഷ്ട ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന സിനിമയിൽ ബാല താരമായി തുടക്കം കുറിച്ച സോണിയ അതിനുശേഷം മലയാളത്തിൽ നായികയായും സഹ നടിയായും നിരവധി കഥാപാത്രങ്ങൾ ചെയ്തിരുന്നു. മലയാളത്തിൽ ഉപരി മറ്റു ഭാഷകളിലും സോണിയ താരമായിരുന്നു. എന്നാൽ ഇപ്പോൾ സീരിയൽ രംഗത്താണ് സോണിയ ശ്രദ്ധ നേടുന്നത്. മോഹൻലാലിനൊപ്പം തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിലെ കഥാപത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും സോണിയ പറഞ്ഞ വിശേഷങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഞാനൊരു മലയാളിയാണ്. പക്ഷെ പലരും തമിഴത്തി ആണെന്നാണ് കരുതുന്നത്. അച്ഛനും അമ്മയും മലയാളികളാണ്. അവര്‍ തമിഴ്നാട്ടില്‍ വച്ച് കണ്ടുമുട്ടി പ്രണയിച്ച് വിവാഹം കഴിച്ചു. അതേ പാരമ്പര്യം തന്നെ താനും നിലനിര്‍ത്തി. മലയാളിയെ വിവാഹം കഴിക്കില്ലെന്ന് ആദ്യമേ ഞാന്‍ പറയുമായിരുന്നു. എനിക്ക് തമിഴനെ തന്നെ വേണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.
അതുപോലെ തന്നെയാണ് സംഭവിച്ചത്. എന്റെ ഭർത്താവ് ഒരു തമിഴ് നടനാണ്, സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന അദ്ദേഹം പക്ഷെ ജീവിതത്തിൽ വളരെ സീരിയസ് ആയിട്ടുള്ള വ്യക്തിയാണ്. ഞാന്‍ അതിന്റെ നേര് വിപരീതമായി ഇപ്പോഴും കുട്ടിക്കളിയുമായി നടക്കുന്നു. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് ആദ്യം തമ്മിൽ കാണുന്നത്. അങ്ങനെ പ്രണയിച്ച് നടന്നിട്ടൊന്നുമില്ല.

ഞാൻ പറഞ്ഞല്ലോ അദ്ദേഹം കുറച്ച് സ്ട്രിക്റ്റ് ആണ്. അങ്ങനെ അദ്ദേഹം നേരിട്ട് വന്ന് എന്നെ വിവാഹം കഴിച്ചോട്ടെ എന്ന് ചോദിക്കുകയായിരുന്നു. അന്ന് ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് ഭയങ്കര ദേഷ്യമാണ്, കുട്ടിക്കളി കൂടുതലാണ്, ഒരു ഭാര്യയാക്കാന്‍ പറ്റിയ മെറ്റീരിയല്‍ അല്ല ഞാന്‍ എന്നൊക്കെ എന്നെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ ഇപ്പോഴാണ് എന്നെ കൂടുതല്‍ ഇഷ്ടപ്പെട്ടതെന്നാണ് അദ്ദേഹം മറുപടിയായി പറഞ്ഞത്.
എന്റെ അമ്മക്ക് പക്ഷെ അദ്ദേഹത്തെ ഇഷ്ടമായിരുന്നു എങ്കിലും മകളെ വിവാഹം കഴിപ്പിച്ച് നൽകാൻ അമ്മക്ക് ഇഷ്ടമായിരുന്നില്ല, കാരണം ആ സംയാത്ത അദ്ദേഹം കരിയറിൽ ഒന്നും ഒരുപാട് കഷ്ടപ്പെടുന്ന സമായാമായിരുന്നു. പിന്നെ എങ്ങനെ ഒക്കെയോ അതങ്ങ് നടന്നു, പക്ഷെ അദ്ദേഹം ഒട്ടും റൊമാന്റിക് അല്ല. സ്നേഹമൊക്കെ ഉള്ളിലുണ്ടെങ്കിലും പുറത്ത് കാണിക്കില്ല. എന്നാൽ ഇതിനെല്ലാം ഒരു മാറ്റം ഉണ്ടായത് ലാലേട്ടൻ കാരണമാണ്. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമ കണ്ടപ്പോഴാണ്. ആ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്ത് അഭിനയിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.
അതിനുവേണ്ടി അദ്ദേഹം ആ സിനിമയുടെ സ്ക്രിപ്റ്റ് എഴുതുന്നതിന്റെ ഭാഗമായി ആ സിനിമ പല തവണ അദ്ദേഹം കണ്ടു. അപ്പോഴാണ് താന്‍ ഇതുവരെ പ്രകടിപ്പിക്കാത്ത സ്നേഹത്തെ കുറിച്ചോര്‍ത്ത് കുറ്റ ബോധം തോന്നിയത്. ഇതോടെ എന്നോട് പ്രണയം കാണിച്ച് തുടങ്ങി. കല്യാണം കഴിഞ്ഞ് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭര്‍ത്താവ് റൊമാന്റിക് ആയതെന്ന് സോണിയ പറയുന്നു.
Leave a Reply