‘പാടാത്ത പൈങ്കിളിയിലെ നായകന്‍ സൂരജ് ആ സീരിയലിൽ നിന്നും താൻ പിന്മാറാനുള്ള കാരണം തുറന്ന് പറയുന്നു’ !!

വളരെ കുറഞ്ഞ സമയംകൊണ്ട് കുടുംബ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച പരമ്പരയായിരുന്നു പാടത്തെ പൈങ്കിളി. പതുമുഖങ്ങളായ നായകനും നായികയും സീരിയലിന്റെ മാറ്റ് കൂട്ടിയിരുന്നു. നായകനായ ദേവയെ അവതരിപ്പിച്ചത് സൂരജായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകരുടെ സ്വന്തം താരമായി മാറുകയായിരുന്നു അദ്ദേഹം. എന്നാൽ ഇപ്പോൾ പെട്ടന്ന് സീരിയലിൽ നിന്നും സൂരജ് അപ്രത്യക്ഷനായിരുന്നു. അതിന്റെ കാരണം തിരക്കി നിരവധിപേരാണ് രംഗത്തുവന്നിരുന്നത്. എന്നാൽ ഇപ്പോൾ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിരിക്കുകയാണ് സൂരജ്..

താരത്തിന്റെ മറുപടി ഇനങ്ങനെയായിരുന്നു.. കണ്ണൂർ ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും ഈ മേഖലയിൽ എത്തിയ എന്നീ  നിങ്ങൾ ടൊരുപാട് സ്നേഹിക്കുന്നു എന്ന് എനിക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട് കാരണം കഴിഞ്ഞ കുറച്ച്  ദിവസങ്ങളായി ദേവ എവിടെയാണ് , എവിടെ പോയി , എന്താണ് ഇപ്പോൾ കാണാത്തത് തുടങ്ങിയ നിങ്ങളുടെ ചോദ്യങ്ങൾ വായിച്ചു ഞാൻ നിങ്ങളുടെ സ്നേഹം തൊട്ടറിയുന്നുണ്ടായിരുന്നു. നിങ്ങളുടെ സ്നേഹവും പിന്തുണയും ആണ് ജീവിതത്തിലെ ഏറ്റവും ദുർഘടമായ പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ ലഭിച്ച ഊർജം നൽകുന്നത്….

എന്റെ അഭിനയ മോഹവുമായി നടന്ന ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങൾ പൂവണിയാൻ സഹായിച്ചത് ഏഷ്യാനെറ്റും മെരി ലാൻഡ് എന്ന നിർമ്മാണ കമ്പനിയുമാണ്. കൂടാതെ പാടത്തെ പൈങ്കിളി എന്ന സീരിയലിന്റെ സംവിധായൻ സുധീഷ് ശങ്കർ സാർ എനിയ്ക്കു ഗുരുവാണ് . ഇവരോടൊക്കെ ഉള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരുന്നതല്ല. ഇനി ഞാൻ എന്തുകൊണ്ടാണ് ആ സീരിയലിൽ നിന്നും പിന്മാറിയത് എന്ന ചോദ്യത്തിനുള്ള ഉത്തരം, എനിക്ക് ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ടാണ് ഞാൻ ഈ തീരുമാനം എടുത്തത്..

ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിൽ എത്തിയ നല്ല രീതിയിൽ പുറം വേദന ഉണ്ടായിരുന്നു, നീണ്ട ദൂരം ഡ്രൈവ് ചെയ്തതാകും കാരണം എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ രണ്ട് ദിവസം പിന്നിട്ടതോടെ വേദന കൂടിവന്നു അടുത്തുള്ള ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ എന്റെ ബാക്ക് ബോണിന് ചെറിയ പ്രശ്‌നം ഉണ്ടെന്നു മനസ്സിലാക്കുന്നത്. തുടര്‍ന്ന് അവര്‍ എന്നെ മംഗലാപുരത്തേക്ക് റെഫര്‍ ചെയ്തു. പൂര്‍ണ്ണ വിശ്രമവും ചികിത്സയും ആണ് മംഗലാപുരത്തു നിന്ന് കിട്ടിയ നിര്‍ദേശം. അതുകൊണ്ടുതന്നെ സീരിയലിൽ നിന്ന് പിന്മാറുക മാത്രമേ വഴി ഉണ്ടായിരുന്നുള്ളു.

ഒരു സീരിയൽ ഒരുപാട് പേരുടെ ഉപജീവന മാർഗമാണ് ഒരു നായകൻ ഇല്ലാതെ ഒരുപാട് നാല് അവർക്ക് ആ സീരിയൽ കൊണ്ടുപോകാൻ സാധിക്കില്ല അതുകൊണ്ടാണ് ഞാൻ പിന്മാറിയത് എന്നാലും അവർ എനിക്ക് പൂർണ പിന്തുണ അറിയിച്ചു തിരികെ വിളിച്ചിരുന്നു പക്ഷെ എന്റെ ആരോഗ്യ നില അവർക്ക് ഒരു ബാധ്യത ആകും എന്ന് എനിയ്ക്കു അവരെക്കാൾ ഉറപ്പുണ്ട്. അത് കൊണ്ടാണ് തൽക്കാലത്തേക്ക് ഈ ഒരു പിന്മാറ്റം. ഇതൊരു താൽക്കാലിക ഇടവേള മാത്രം ആണ്. കൂടുതൽ കരുത്തോടെ നിങ്ങളിലേക്ക് ഞാൻ മടങ്ങി വരും എന്ന് ഉറപ്പു പറയുന്നു. എന്ന് നിങളുടെ സ്വന്തം ദേവ എന്ന സൂരജ് എന്നായിരുന്നു അദ്ദേഹം കുറിച്ചത്….

Leave a Reply

Your email address will not be published. Required fields are marked *