
വടക്കുംനാഥന് മുന്നിൽ താലികെട്ട്, ഗോപികയെ സ്വന്തമാക്കി ഗോവിന്ദ് പദ്മസൂര്യ ! ഇനി ഒരുമിച്ച് !`തങ്ങളുടെ അഞ്ജലിക്ക് ആശംസകളുമായി ആരാധകർ !
മലയാള ടെലിവിഷൻ രംഗത്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏറ്റവും കൂടുതൽ ആരാധകറുള്ള താര ജോഡികളായിരുന്നു സ്വാന്തനം സീരിയലിലെ അഞ്ജലിയും ശിവനും. ഇപ്പോഴിതാ അഞ്ജലിയായി എത്തി ഏവരുടെയും പ്രിയങ്കരനായി മാറിയ ഗോപിക അനിലും നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും ഇന്ന് വിവാഹിതായിരിക്കുകയാണ്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരായി. ഇരുവരുടേയും വിവാഹവാർത്തയും വിവാഹ നിശ്ചയവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹം എന്ന പ്രത്യേകതയും ഇവർക്കുണ്ട്. പുലര്‍ച്ചെ ക്ഷേത്ര നടയില്‍ എത്തിയ താരങ്ങള്‍ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചു. തുടര്‍ന്ന് ശ്രീകോവില്‍ നടക്ക് പുറത്തുവച്ച് താലിചാര്‍ത്തുകയായിരുന്നു. സിംപിള്‍ ലുക്കിലാണ് ഇരുവരും എത്തിയത്. കസവുസാരിയായിരുന്നു ഗോപിയുടെ വേഷം. ഇതിനൊപ്പം ഒരു നെക്ലസാണ് അണിഞ്ഞിരുന്നത്. മുണ്ടുടുത്താണ് ഗോവിന്ദ് പത്മസൂര്യ എത്തിയത്.

വിവാഹ വിശേഷങ്ങൾ എല്ലാം ജിപി തന്റെ യുട്യൂബ് ചാനലിൽ കൂടി പങ്കുവെച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട വിവാഹ ആഘോഷമാണ് നടന്നത്. കഴിഞ്ഞ ദിവസം ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. നടിമാരായ മിയ, ഷഫ്ന, പൂജിത, സ്വാസിക തുടങ്ങിയവർ ഹല്‍ദി ആഘോഷത്തിന് എത്തിയിരുന്നു. കൂടാതെ ടെലിവിഷൻ, സോഷ്യല്‍ മീഡിയ താരങ്ങളും ചടങ്ങിന് എത്തി.
തങ്ങളുടെ ഇഷ്ട താരങ്ങൾക്ക് സമൂഹ മാധ്യമങ്ങൾ വഴി ആശംസകൾ നേരുന്നു തിരക്കിലാണ് സഹപ്രവർത്തകരും ആരാധകരും. ബാല താരമായി അഭിനയത്തിൽ ഗോപികയും അനിയത്തി കീർത്തനയും ബാലേട്ടൻ എന്ന മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രത്തിൽ ലാലേട്ടന്റെ മക്കളായി അഭിനയിച്ചിരുന്നു, കൂടാതെ ദിലീപിന്റെയും കാവ്യയുടെയും മകളായി കീർത്തന സദാനന്ദന്റെ സമയം എന്ന സിനിമയിൽ ബിജു മേനോന്റെ ശിവം എന്ന സിനിമയിൽ അദ്ദേഹത്തിന്റെ മകളായി ഗോപികയും അഭിനയിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ നേരിട്ട് കണ്ടു വിവാഹം ക്ഷണിക്കാൻ ഗോപികയും കീർത്തനയും എത്തിയത് വളരെ ശ്രദ്ധ നേടിയിരുന്നു, വർഷങ്ങൾക്ക് ശേഷം ബാലേട്ടനും മക്കളും എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ ശ്രദ്ധ നേടിയത്.
Leave a Reply