എന്റെ അണ്ണനാണ് എന്റെ എല്ലാ സപ്പോർട്ടും ! എപ്പോഴെങ്കിലും ദൈവം എന്നെ മഞ്ജു ചേച്ചിയുടെ മുന്നിൽ എത്തിക്കും ! തന്റെ ജീവിതം തുറന്ന് പറഞ്ഞ് സൗമ്യ !

ആകർഷകമായ വിഡിയോകൾ ചെയ്ത് സമൂഹ മാധ്യമങ്ങളിൽ കൂടി ഏറെ ശ്രദ്ധ നേടിയ ആളാണ് സൗമ്യ. കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍ കിളിമകളേ…എന്ന ഈ ഗാനത്തിന്റെ റീലിൽ കൂടിയാണ് സൗമ്യ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. റീൽസുകള്‍ ഹിറ്റായതോടെ സൗമ്യയുടെ ഏറ്റവും വലിയ ആഗ്രഹവും സഫലീകരിക്കപ്പെടുകയാണ് സിനിമാഭിനയ മെന്ന സൗമ്യയുടെ സ്വപ്നം ആണ് യാഥാര്‍ഥ്യമാകുന്നത്. വിശ്വന്‍ വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികാ വേഷത്തിൽ ആണ് സൗമ്യ എത്തുന്നത്. ഇപ്പോഴിതാ തന്റെ സന്തോഷത്തെ കുറിച്ച് സൗമ്യ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഇപ്പോൾ ശെരിക്കും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല, ഒരുപാട് സന്തോഷം, അതിലേറെ ഭയം. എല്ലാം കൂടി അതാണ് ഇപ്പോൾ ജീവിതത്തിൽ അനുഭവിക്കുന്നത്. സൗമ്യ മാവേലിക്കര എന്ന പേരിൽ തന്നെ അറിയപ്പെടാനാണ് ഏറെ ഇഷ്ടം. ന്റെ മാവേലിക്കര മുഴുവനും എന്നെ അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമെന്നും ഏറ്റവും ഒടുവിൽ നൽകിയ അഭിമുഖത്തിൽ സൗമ്യ പറയുന്നു. സെലിബ്രിറ്റികൾക്ക് ലൈക്ക്സ് ഒക്കെ കിട്ടുന്നത് കാണുമ്പൊൾ സത്യത്തിൽ അതിശയിച്ചു പോകുമായിരുന്നു. അന്നൊക്കെ എനിക്ക് കിട്ടുന്ന ലൈക്ക്സ് എന്ന് പറയുന്നത് പത്തോ നൂറോ ആയിരുന്നു.

വെറുതേ ഒരു രസത്തിന് ചെയ്തു തുടങ്ങിയതാണ്. ഒരുപാട് വിഡിയോകൾ ചെയ്തു, അതിൽ ഒരു   വീഡിയോയ്ക്ക് 5 കെ കിട്ടിയതോടെയാണ് തുടരെ തുടരെ വീഡിയോ ചെയ്യാൻ തുടങ്ങിയത്. വൈറലായത് കൽക്കണ്ടം ചെയ്തതോടെയാണ്. ഞാൻ പണ്ടും ജീവിതത്തിൽ നിങ്ങൾ വീഡിയോയിൽ കാണുന്ന പോലെ കോമഡികാണിക്കുന്ന ഒരാൾ ആണ്. അമ്മക്ക് പാട്ടു പാടാൻ കഴിവുള്ള ആളായിരുന്നു. അതുകൊണ്ടുതന്നെ ദൈവം അനുഗ്രഹിച്ചുകൊണ്ട് പാടാൻ സാധിക്കും. എല്ലാത്തിനും എന്റെ കുടുബം വളരെ സപ്പോർട്ടാണ്. അതിൽ ഏറ്റവും എടുത്ത് പറയേണ്ടത് എന്റെ അണ്ണന്റെ സപ്പോർട്ടാണ്. എന്റെ ഭർത്താവിന് ഞാൻ ഇപ്പോൾ അഭിമാനം ആണ്. പണ്ട് ദിലീപിന്റെ ഭാര്യ സൗമ്യ എന്നായിരുന്നു അറിഞ്ഞിരുന്നത്. എന്നാൽ ഇന്ന് സൗമ്യയുടെ ഭർത്താവ് ദിലീപ് എന്ന നിലയിലേക്ക് മാറി.

ഞാൻ മഞ്ജു ചേച്ചിയുടെ ഒരു കടുത്ത ആരാധികയാണ്. ചേച്ചിയെ എനിക്ക് അത്രയും ഇഷ്ടമാണ്. കന്മദം സിനിമ കണ്ടപ്പോൾ ഞാൻ അങ്ങ് മഞ്ജു ചേച്ചി ആകുമായിരുന്നു. എപ്പോഴെങ്കിലും ദൈവം എന്നെ ചേച്ചിയുടെ മുമ്പിൽ എത്തിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ചേച്ചിയുടെ ശബ്ദം ചേച്ചിയുടെ മുൻപിൽ ആനുകരിച്ചതിൽപ്പരം ഇനി എന്ത് വേണം.. അതുപോലെ  ടെർമിനേറ്റർ എന്ന ചിത്രത്തിൽ തനിക്ക് നായിക ആയി അവസരം ലഭിച്ചു എന്നും സൗമ്യ പറയുന്നു.   ഒരു എം എസ് സി ക്കാരിയാണ് താൻ, ഫസ്റ്റ് ക്ലാസ്സ് ഉണ്ടായിരുന്നു എന്നും സൗമ്യ പറയുന്നു. പ്രവാസി സഹോദരങ്ങൾ ആണ് എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചത് എന്നും സൗമ്യ എടുത്ത് പറയുന്നു. അതുപോലെ ഒരുപാട് പേര് കളിയാക്കുകയും  നിറം കറുപ്പായത്തിന്റെ പേരിൽ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ അതൊന്നും ഞാൻ കാര്യമാക്കാറില്ല എന്നും സൗമ്യ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *