
താൻ വോട്ട് ചെയ്തത് വേറൊരു പാർട്ടിക്കാണെന്ന് വിപ്ലവപാർടി ദേശീയ നേതാവ്. കാരണം? സ്വന്തം മണ്ഡലത്തിൽ ഇടതും ഇല്ല, ഇന്ത്യയും ഇല്ല ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !
സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന കുറിപ്പുകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ കഴിഞ്ഞ ദിവസം യച്ചൂരി ഇന്ത്യയെ സംരക്ഷിക്കാന്‍ ഏകാധിപത്യത്തിന് എതിരെ വോട്ട് ചെയ്തുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം ചെയ്യൂരി. വോട്ട് ചെയ്തത് ആംആദ്മി സ്ഥാനാര്‍ത്ഥിക്കാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ചെയ്യാത്ത പല വിട്ടുവീഴ്ചകളും ഇന്ത്യയെ സംരക്ഷിക്കാന്‍ തന്റെ പാര്‍ട്ടി ഇത്തവണ ചെയ്തു എന്നും പറഞ്ഞ സീതാറാമിന്റെ വാക്കുകളെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ…
താൻ വോട്ട് ചെയ്തത് വേറൊരു പാർട്ടിക്കാണെന്ന് വിപ്ലവപാർടി ദേശീയ നേതാവ്. കാരണം? സ്വന്തം മണ്ഡലത്തിൽ ഇടതും ഇല്ല, ഇന്ത്യയും ഇല്ല, വല്ലവർക്കും വോട്ട് ചെയ്യേണ്ടി വരുന്നത് ആദ്യമായിട്ടും അല്ല.. എന്നായിരുന്നു അതുപോലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയമായ ബാർ കോഴയുമായി ബദ്ധപ്പെട്ടും അദ്ദേഹം പരിഹാസ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. ക്യൂബളത്തൊക്കെ തീരുമാനങ്ങളെല്ലാം ടൂറിസത്തിന്റേതാണ്. നമ്മൾ ചുമ്മാ നിന്നു കൊടുത്താൽ മതി..

ഇന്നലെ: മദ്യനയത്തെ കുറിച്ച് പ്രാഥമിക ആലോചന പോലും നടന്നിട്ടില്ല. ഇന്ന്: മദ്യനയത്തെ കുറിച്ച് അഭിപ്രായം അറിയാൻ വേണ്ടിയാണ് സൂം മീറ്റിങ് നടത്തിയത്. ഇടതില്ലെങ്കിൽ യൂടേൺ ഇല്ല! … ബാർ ഓഡിയോ ക്ലിപ്പ് ഇറങ്ങി ആദ്യ ദിവസം തന്നെ 25 കോടി ക്ലബിൽ കയറിയ രായേഷിനെ ആരാധനയോടെ നോക്കുന്ന ടർബോ ജോസ്. എന്നിങ്ങനെ പോകുന്നു ശ്രീജിത്ത് പങ്കുവെച്ച പരിഹാസ ട്രോളുകൾ..
അതേസമയം കഴിഞ്ഞ ദിവസമാണ് മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നത്.. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരു ബാർ ഹോട്ടലുടമ നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോൻ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോൻ വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്.
എന്നാൽ അതേസമയം ഈ ഡ്രൈ ഡെ ഒഴിവാക്കൽ ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെ, പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വന്നത് പ്രതിപക്ഷവും സർക്കാരിനെതിരെ ആയുധമാക്കുകയാണ്.
Leave a Reply