
ഇതിന് ഒരു കപ്പിത്താൻ ഉണ്ട് സാർ.. ഓൻ മുങ്ങി സാർ, ടർബോ എങ്ങനെയുണ്ടെന്ന് പ്രജകളോട് അന്വേഷിക്കുന്ന സീബ്രാ ലൈൻ യെമ്മെല്ലെ ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !
കേരളത്തിൽ മഴക്കെടുതി രൂക്ഷമാകുന്നതുകൊണ്ട് സംസ്ഥാനത്ത് നാശനഷ്ടങ്ങൾ കൂടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ആശുപത്രികളിൽ വെള്ളം കയറിയ അവസ്ഥയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പങ്കുവെക്കുന്ന പരിഹാസ പോസ്റ്റുകൾ ശ്രദ്ധ നേടുകയാണ്. അതുപോലെ തന്നെ കഴിഞ്ഞ ദിവസം വട്ടിയൂർകാവ് എംഎല്‍എ വി കെ പ്രശാന്ത് പങ്കുവെച്ച പോസ്റ്റിനെ വിമർശിച്ചും ശ്രീജിത്ത് എത്തിയിരുന്നു. മമ്മൂട്ടി ചിത്രം ടർബോ എങ്ങനെ ഉണ്ട് എന്നായിരുന്നു എം എൽ എയുടെ പോസ്റ്റ്…
തിരുവനന്തപുരത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ ദുരിതത്തിൽ ആയ സമയത്താണ് എംഎല്‍എയുടെ പോസ്റ്റ് വിവാദമായി മാറുന്നത്, പ്രശാന്തിന്റെ പോസ്റ്റിന് പരിഹാസ മറുപടിയുമായി നിരവധി പേര് എത്തിയിരിക്കുന്നു, മണ്ഡലത്തിലെ വെള്ളക്കെട്ടിന്റെ അത്ര പോരാ സഖാവേ! എന്നായിരുന്നു ശ്രീജിത്ത് നൽകിയ മറുപടി..
അതുപോലെ ആശുപത്രികളിൽ വെള്ളം കയറിയതിനെ പരിഹസിച്ച് അദ്ദേഹം പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, ഞാൻ നോക്കിയപ്പോൾ അമേരിക്കയിൽ നിന്നൊരാൾ വിളിക്കുന്നു. സീസറമ്മേ സീസറമ്മേ, ഇവിടത്തെ ഐസിയുവിന്റെ തറയിലൊന്നും വെള്ളമില്ല, അവിടെനിന്ന് കുറച്ച് ഓടവെള്ളം അയച്ചു തരാമോന്ന്… പറ്റിയാൽ രോഗിക്ക് കിടക്കാൻ ഒരു ബോട്ടും… ഈ കപ്പൽ ആടി ഉലയുകയില്ല സാർ. ഇത് ഒരിടത്ത് ഇടിച്ചു നിൽക്കുകയാണ് സാർ. ഇതിന് ഒരു കപ്പിത്താൻ ഉണ്ട് സാർ. ഓൻ മുങ്ങി സാർ. ഹേ പ്രഭു! ഹരി രാംകൃഷ്ണ ജഗന്നാഥ പ്രേമാനൊന്ദി! യേ ക്യാ ഹുവാ! ആപ് ആയിയേ! കരുതൽ കീജിയേ,… എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ പരിഹാസ പോസ്റ്റുകൾ…

എന്നാൽ, അതേസമയം അദ്ദേഹത്തിന്റെ ഇത്തരം ഈ പോസ്റ്റുകൾക്ക് വന്ന ഒരു കമന്റും അതിനു അദ്ദേഹം നൽകിയ മറുപടിയും ഏറെ ശ്രദ്ധ നേടി, ശ്രീജിത്ത്, ഞാനൊരു രാഷ്ട്രിയ പാർട്ടിയിലും അടിമയായി വിശ്വസിക്കുന്ന ആളല്ല.. എങ്കിലും ഒരു അഭിപ്രായം പറയാൻ തോന്നി… ഈ പ്രശ്നത്തിൽ ഒരു ആരോഗ്യമന്ത്രി ആയിരുന്ന ആൾ എന്ത് ചെയ്യാനാണ്… താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല എന്നാണ് ഒരാൾ കമന്റ് ചെയ്തത്, അതിനു ശ്രീജിത്തിന്റെ മറുപടി ഇങ്ങനെ, ആരോഗ്യമന്ത്രി എന്തേലും ചെയ്യണമെന്ന് ഞാൻ പറഞ്ഞോ? മഴയ്ക്ക് മുൻപ് ഓടകൾ വൃത്തിയാക്കുന്നത് ആരോഗ്യമന്ത്രിയാണോ? നാട്ടിൽ മഴവെള്ളം കെട്ടിനിൽക്കാതെ നല്ല രീതിയിൽ ഒഴുകിപ്പോകാനുള്ള സംവിധാനം നോക്കേണ്ടത് ആരോഗ്യമന്ത്രിയാണോ.. എന്നായിരുന്നു..
Leave a Reply