ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ! കാൻസർ ബാധിത ആയ ഭാര്യ ! മരുന്നിന് തന്നെ നല്ലൊരു തുകവേണം ! ദുരിത ജീവിതത്തെ കുറിച്ച് നടൻ സ്ഫടികം ജോർജ് !

ചില നടൻമാർ അവർ വ്യക്തിമുദ്ര പതിപ്പിച്ച ഏതെങ്കിലും കഥാപാത്രങ്ങളുടെ പേരിലാകും പിന്നീട് അറിയപ്പെടുക, അത്തരത്തിൽ നമുക്ക് ഏറെ പ്രിയങ്കനാരായ കഥാപത്രമാണ് സ്പടികം ജോർജ്. മോഹനലാലിന്റെ എക്കാലത്തിയും സൂപ്പർ ഹിറ്റ് ചിത്രം സ്പടികത്തിൽ വില്ലനായി മികച്ച പ്രകടനം കാഴ്ചവെച്ച ജോർജ് പിന്നീട് സ്പടികം ജോർജ് എന്ന് അറിയപ്പെടാൻ തുടങ്ങി. സിനിമയുടെ ചരിത്രം എടുത്താൽ നായകനായി എത്തിയവർ അങ്ങനെ തന്നെ തുടരും വില്ലനോ സഹ താരമോ ആയി എത്തുന്നവർ അവസാനം വരെ അതേ പേരിലും നിലനിൽക്കും.

അത്തരത്തിൽ വീണ്ടും ഒരുപാട് സിനിമകയിൽ വില്ലൻ വേഷത്തിൽ തിളങ്ങിയ നടൻ ഇപ്പോഴത്തെ തന്റെ ജീവിത അവസ്ഥയെ പറ്റി പറയുകയാണ്. കിഡ്‌നി രോഗം ബാധിച്ചത് കൊണ്ട് കിഡ്‌നി മാറ്റൽ ശസ്ത്രക്രിയ കഴിഞ്ഞ ആളാണ് താൻ. ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് ഉൾപ്പെടെ നിരവധി പരീക്ഷങ്ങളിൽ കൂടിയാണ് കടന്നുപോയത്. അതിനിടെ ഭാര്യ ത്രേസ്യമ്മ അര്ബുദവും ബാധിച്ചു. മരണത്തോളം പോന്ന അസുഖങ്ങൾ ബാധിച്ചപ്പോൾ തങ്ങൾ തളർന്നു പോയെന്നു പറയുകയാണ് സ്ഫടികം ജോർജ്. അപ്പോൾ താങ്ങാൻ ദൈവം ഒപ്പം ഉണ്ടായിരുന്നുവെന്നുംഅദ്ദേഹം പറയുന്നു.

രോഗവും മറ്റു അവസ്ഥകളും കാരണം താൻ ഈശോയോട് എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി എന്നും എന്നെ എത്രയും പെട്ടന്ന്  അവിടുത്തെ ലോകത്തിലേക്ക് കൊണ്ട് പോകാണെ എന്ന് ഞാൻ കണ്ണീരോടെ പ്രാർത്ഥിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. പക്ഷെ അപ്പോൾ ദൈവം ഞങ്ങളെ ചേർത്തുപിടിക്കുകയാണ് ചെയ്തത്. മരിക്കണം എന്ന് ആത്മാർഥമായി ആഗ്രഹിച്ചു കൊണ്ട്. എന്റെ പ്രാർഥനകളിലേക്ക് മരണം നിരന്തരം കടന്നുവരാൻ തുടങ്ങി. അങ്ങനെ ഇടക്കൊക്കെ ഞാൻ സ്വപ്നം കാണാൻ തുടങ്ങി. ദിവത്തിന്റെ സാന്നിധ്യം കൊണ്ട് എന്റെ അസുഖങ്ങൾ പെട്ടന്ന് സുഖപ്പെടാൻ തുടങ്ങി എന്നും ഞാൻ രോഗമുക്തനായി യെന്നുമൊക്കെ. എന്നാൽ ഏറെ നാളുകൾക്ക് ശേഷം ആ സ്വപ്നം സഫലമായി എന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ തനറെ ജീവിതം മാറ്റിമറിച്ചതെ സ്പടികം എന്ന സിനിമയാണ്. ആ സിനിമകൊണ്ട് ഏറ്റവും ഗുണമുണ്ടായത് എനിക്കാണ് എന്നും മുൻപൊരിക്കൽ നടൻ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു, കൂടാതെ അഞ്ച് മക്കളാണ് തനിക്ക്. അശ്വതി, അനു, അജോ, അഞ്ജലി, അഞ്ജു. അതിൽ മൂന്നുപേരുടെ വിവാഹം കഴിഞ്ഞു.  ഇപ്പോൾ സിനിമ ഒന്നും ചെയ്യാറില്ലേ എന്ന് ഒരുപാട് പേര് ചോദിക്കാറുണ്ട്, അതുനുള്ള ഉത്തരം ഇതാണ് എന്നെ ആരും ഇപ്പോൾ വിളിക്കാറില്ല പിന്നെ   പഴയത് പോലെ  വില്ലൻ വേഷങ്ങൾ ഇനി  ചെയ്യാൻ കഴിയില്ല കാരണം ഇടികൊള്ളാൻ വയ്യ. കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. മരുന്നിനു തന്നെ വേണം നല്ലൊരു തുക വേണം. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *