
ഉർവശിക്കപ്പുറം ഇനി വേറൊരു ഉർവശിയില്ല ! എന്റെ ആ തീരുമാനം ശെരിയായിരുന്നു എന്ന് കാലം തെളിയിച്ചു ! ഭദ്രൻ പറയുന്നു !
മലയാള സിനിമയിൽ ഭദ്രൻ എന്ന സംവിധായകന് എന്നും ഒരു പ്രത്യേക സ്ഥാനമുണ്ട്. അദ്ദേഹം നമുക്ക് സമ്മാനിച്ച ഹിറ്റ് സിനിമകൾ ഇന്നും ആരാധിക്കപെടുന്നു. അദ്ദേഹത്തിന്റെ സംഭാവനകളിൽ സ്പടികം ഇന്നും തിളക്കത്തോടെ നിലനിൽക്കുന്നു. സ്ഫടികം വീണ്ടും ബിഗ് സ്ക്രീനിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. സംവിധായകൻ ഭദ്രനും ഓൾഡ് മങ്ക്സ് ഡിസൈൻസും ചേർന്നാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ റീമാസ്റ്ററിങ് പതിപ്പാണ് ബിഗ് സ്ക്രീനിൽ ഇനി നമ്മൾ കാണാൻ പോകുന്നത്.
ഇപ്പോഴിതാ ആ ചിത്രത്തെ കുറിച്ച് ഭദ്രൻ തന്നെ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുക്കൾ ഇങ്ങനെ. ആ സിനിമയുടെ തിരക്കഥ തയ്യാറാകുമ്പോൾ മുതൽ അതിലേക്ക് പല നടി നടമാരെവെച്ചും കഥാപാത്രങ്ങൾ ആലോചിച്ച് തുടങ്ങിയിരുന്നു. ഉർവശിയെ തുളസിയായി കാസ്റ്റ് ചെയ്യാൻ തീരുമാനിച്ച സമയത്ത് പലരും അതിനേക്കാൾ നല്ലത് ശോഭനയാണെന്ന് പറഞ്ഞിരുന്നു. പക്ഷെ ടീച്ചറായി ആ കഥാപാത്രം ചെയ്താൽ നന്നാവുമെന്നാണ് ഒരു വിഭാഗം പറഞ്ഞത്.
എന്നാൽ ആ കഥ കേട്ട നാൾ മുതൽ എന്റെ മനസിൽ ഉർവശി തന്നെയായിരുന്നു. ഉർവശിക്കപ്പുറം ഇനി വേറൊരു ഉർവശിയില്ല. ഞാൻ കണ്ടിട്ടുള്ള പല ടീച്ചേഴ്സിന്റേയും മുഖം ഉർവശിയുടേത് പോലെ വട്ട മുഖമാണ്. നല്ലൊരു പ്രസാദവും ചൈതന്യവുമാണ് ആ മുഖത്ത്. എന്റെ ആ തീരുമാനം ശെരിയായിരുന്നു എന്ന് ആരാധകർ വിധി എഴുതി. അതുപോലെ അതുപോലെ തന്നെ സിനിമയിൽ ചാക്കോ മാഷ് മരിച്ച് കിടക്കുമ്പോൾ മുഖത്ത് വന്നിരിക്കുന്ന ആ ഈച്ചവരെ ഒറിജിനലാണ്. അഞ്ച് ഈച്ചയെ യൂണിറ്റ് അംഗങ്ങൾ പലയിടത്ത് നിന്നും പിടിച്ചുകൊണ്ടുവന്നതാണ്.

അതുപോലെ ആ സിനിമക്ക് ആടുതോമ എന്ന പേരിടാൻ നിർദേശിച്ചിരുന്നു. പക്ഷെ ഞാൻ തൃപ്തനായില്ല. കാരണം കാക്കയുടെ ചിത്രം കാണിച്ച് കാക്ക എന്ന് പറയുന്നപോലെ ഇരിക്കുമത്…ആ ചിത്രം ഞാൻ എഴുതി തുടങ്ങിയ നാൾ മുതൽ എനിക്ക് ആടുതോമമായി മോഹൻലാലിനെ അല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. അതുപോലെ തന്നെയാണ് ചാക്കോ മാഷ്. അത് തിലകൻ ചേട്ടൻ തന്നെ ചെയ്യണം എന്നായിരുന്നു. അതുപോലെ മോഹൻലാൽ ചെയ്യുന്നതെല്ലാം മമ്മൂട്ടിക്ക് പറ്റില്ല, അതുപോലെയാണ് നേരെ തിരിച്ചും. ഇപ്പോൾ ഉദാഹരണം അയ്യർ ദി ഗ്രേറ്റിലെ പ്രധാന ഘടകമായ പ്രെഡിക്ഷനെ അതിന്റേതായ ഗൗരവത്തിൽ അവതരിപ്പിക്കാനും ജനങ്ങളിലേക്ക് എത്തിക്കാനും മമ്മൂട്ടിയുടെ ആ മികവ് മോഹൻലാലിന് പറ്റില്ല.
അതുപോലെ തന്നെയാണ് സ്പടികത്തിൽ ലാൽ ചെയ്ത് ഫൈറ്റ് ഒക്കെ അതുപോലെ മമ്മൂട്ടിക്കും പറ്റില്ല, ഇന്ന് ടെക്നിക്കലി സിനിമ ഒരുപാട് വളർന്നു, പക്ഷെ നിങ്ങൾ ആലോചിക്കണം അങ്ങനെ ഒരു കാര്യങ്ങളും ഇല്ലാതെയാണ് ആ സിനിമയിൽ അതെല്ലാം കാണിച്ച് വെച്ചിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.
Leave a Reply