
ആ സംഘട്ടന രംഗം കഴിഞ്ഞ് അന്ന് ആദ്യമായിട്ടാണ് ത്യാഗരാജന്‍ മാസ്റ്റര്‍ മോഹൻലാലിനോട് ദേഷ്യപ്പെട്ടത് ! അതിനു പിന്നിലെ കാരണം ഇതാണ് ! സ്പടികം ജോർജ് പറയുന്നു !
മലയാളികൾ എന്നും ഞെഞ്ചോട് ചേർക്കുന്ന ഒരു പിടി ചിത്രങ്ങൾ എടുക്കുക ആണെങ്കിൽ അതിൽ സ്പടികം എന്ന സൂപ്പർ ഹിറ്റ് ലാലേട്ടൻ ചിത്രം ഉണ്ടാകുമെന്നത് ഉറപ്പാണ്. മോഹൻലാൽ എന്ന നടന്റെ കരിയറിലെ ഒരു പൊൻ തൂവൽ കൂടിയാണ് ഈ ചിത്രം. ഇന്നും നമ്മൾ ഓരോത്തരും എത്ര തവണ ആ ചിത്രം കണ്ടു വീണ്ടും വീണ്ടും കാണുന്നു എന്നതിന് ഒരു കണക്കുമില്ല. ചിത്രത്തിൽ മോഹന്ലാലിനോടൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച ആളായിരുന്നു വില്ലൻ വേഷത്തിൽ എത്തിയ സ്പടികം ജോർജ്.
ഈ ചിത്രത്തിന്റെ വിജയത്തോടെ ജോർജ് എന്ന നടൻ സ്പടികം ജോർജ് എന്ന പേരിൽ അറിയപ്പെടുകയായിരുന്നു. അതുപോലെ നടൻ മണിയൻ പിള്ള രാജുവും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുളള ഓർമ്മകൾ പങ്കുവെക്കുകയാണ് ഇവർ ഇരുവരും. അന്ന് സെറ്റിലുണ്ടായ പല രസകരമായ സംഭവങ്ങളെ കുറിച്ചും അ,പ,ക,ടങ്ങളെ പറ്റിയുമൊക്കെ താരങ്ങള്‍ സംസാരിച്ചിരുന്നു. അതിലൊന്ന് ത്യാഗരാജന്‍ മാസ്റ്റര്‍ മോഹന്‍ലാലിനെ ആദ്യമായി വഴക്ക് പറഞ്ഞ സംഭവമാണ്. മണിയന്‍പിള്ള രാജുവാണ് ആ ഓർമ്മകൾ പങ്കുവെക്കുന്നത്.
സ്പടികം സിനിമയിലെ തന്നെ ഏറ്റവും പ്രധാനപെട്ട ഒരു രംഗത്തെ കുറിച്ചാണ് അദ്ദേഹം പാറയുന്നത്. ചങ്ങനാശേരി മാര്‍ക്കറ്റില്‍ നിന്നും മോഹന്‍ലാല്‍ ജീപ്പ് ഓടിച്ചു കൊണ്ടു വരുന്നു. ഓടി കൊണ്ടിരുന്ന ജീപ്പില്‍ നിന്നും മോഹന്‍ലാല്‍ ചാടുന്നു. ആ പൊ,ലീ,സു,കാരനെയും കൊണ്ട് ജീപ്പ് വെള്ളത്തില്‍ പോയി വീഴുന്നതും ആണ് സീന്‍. അതിനു വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ഒക്കെ ചെയ്തിട്ടുണ്ട്. വീഴുമ്പോൾ ഒന്നും പറ്റാതെ ഇരിക്കാന്‍ സൈഡില്‍ വൈക്കോല്‍ ഒക്കെ വെച്ച് സെറ്റാക്കിയായിരുന്നു. അങ്ങനെ ജീപ്പ് വരുമ്പോൾ മോഹന്‍ലാല്‍ ചാടണം.

സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍ മാസ്റ്റര്റും സംഘവും എല്ലാം തയ്യാറാക്കി നില്‍ക്കുകയാണ്. ഇങ്ങനെയുള്ള സീന്‍ ചെയ്യുമ്പോൾ പവറുള്ള പെ,ട്രോ,ള്‍ ജീപ്പ് കൊണ്ടു വരണം. പക്ഷേ അന്ന് എവിടുന്നോ കൊണ്ടു വന്നത് ഡീസല്‍ ജീപ്പ് ആയിരുന്നു. എന്തായാലും ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞാല്‍ മോഹന്‍ലാല്‍ ചാടണം. എന്നാല്‍ ആക്ഷൻ പറഞ്ഞു കഴിഞ്ഞും വീണ്ടും ജീപ്പ് കുറേ ഉയരത്തില്‍ പൊങ്ങിയതിന് ശേഷമാണ് മോഹന്‍ലാല്‍ ചാടിയത്. ആ സീന്‍ ഭയങ്കര ഭംഗി ആയിരുന്നെങ്കിലും ലാലിൻറെ ആ ചാട്ടം അതീവ റിസ്‌ക് ആയിരുന്നു. പക്ഷേ ത്യാഗരാജന്‍ മാസ്റ്റര്‍ അന്ന് ആദ്യമായിട്ട് മോഹന്‍ലാലിനോട് ദേഷ്യപെട്ടത്.
നിന്നെ പോലുള്ളവരെ ജീവൻ പോയിരുന്നെങ്കിൽ ഞാന്‍ എന്ത് ചെയ്യുമായിരുന്നു. ഫൈറ്റേഴ്‌സ് പോലും ഇത്രയും റിസ്‌ക് ചെയ്യുകയില്ല. ജീപ്പിന്റെ ടയറ് പാലത്തിലേക്ക് കയറുമ്പോൾ തന്നെ ചാടണം എന്ന് പറഞ്ഞിരുന്നത് അല്ലേ, എന്നൊക്കെ മാസ്റ്റർ ഒരുപാട് വഴക്ക് പറഞ്ഞിരുന്നു എന്നും മണിയൻ പിള്ള രാജുവും സ്പടികം ജോർജൂം പറയുന്നു. അതുപോലെ തന്നെ ചിത്രത്തിലെ ഒരു ആക്ഷൻ രംഗത്തിൽ ജീപ്പ് തന്റെ കാലിൽ കൂടി കയറി ഇറങ്ങി പോയെന്നും, പക്ഷെ കാലിന് ഒന്നും സംഭവിച്ചിരുന്നില്ല എന്നും സ്പടികം ജോർജ് പറയുന്നു.
Leave a Reply