കേന്ദ്രം സഹകരിച്ചില്ലെങ്കിൽ പ്ലാൻ ബി ! മൂന്നു വർഷം കൊണ്ട് മൂന്നു ലക്ഷം കോടി നിക്ഷേപം. നാലാമത്തെ വർഷം നമ്മൾ ലോകബാങ്കിനെ ഏറ്റെടുക്കും ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !

കഴിഞ്ഞ ദിവസം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതികാര നടപടികള്‍മൂലം കേരളം കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്നുവെന്ന് അദേഹം പറഞ്ഞു. നവകേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അടുത്ത മൂന്നു വര്‍ഷം 3ലക്ഷം കോടിയുടെ നിക്ഷേപം നടപ്പിലാക്കുമെന്നും, കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ഇതിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

അതുപോലെ ബഡ്‌ജറ്റ്‌ അവതാരത്തെ അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു. കേന്ദ്രം ഇനിയും കേരളത്തോട് അവഗണന തുടർന്നാൽ പ്ലാൻ ബി യെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾക്ക് കുറവ് വരുത്താൻ തയ്യാറല്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. അതേസമയം അതിന് ശേഷം പ്ലാൻ ബി യെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ, പ്ലാൻ ബിയിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്ര അവ​ഗണന തുടർന്നാലാണ് പ്ലാൻ ബിയെന്നും അങ്ങനെയൊരു സാഹചര്യം വരാതിരിക്കട്ടെയെന്നും ബാല​ഗോപാൽ പ്രതികരിച്ചു.

ഇപ്പോഴിതാ ബഡ്ജറ്റിനെയും പ്ലാൻ ബി പരാമര്ശത്തെയും പരിഹസിച്ച് ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. “മൂന്നു വർഷം കൊണ്ട് മൂന്നു ലക്ഷം കോടി നിക്ഷേപം. നാലാമത്തെ വർഷം നമ്മൾ ലോകബാങ്കിനെ ഏറ്റെടുക്കും”. കേന്ദ്രം സഹകരിച്ചില്ലെങ്കിൽ പ്ലാൻ ബി… എന്ന് കുറിച്ചുകൊണ്ട് സിനിമയിലെ കോമഡി കഥാപാത്രങ്ങളുടെ ചിത്രമാണ് ശ്രീജിത്ത് പങ്കുവെച്ചത്, അദ്ദേഹത്തിന്റെ പോസ്റ്റിന് എന്നത്തേയും പോലെ വിമർശകരും എത്തിയിരുന്നു.

അതിലൊരു കമന്റ് ഇങ്ങനെ, അഞ്ചാമത്തെ വർഷം നിന്നെ യുപി യിലോട്ട് കയറ്റി വിടും.. എന്നായിരുന്നു അതിനു ശ്രീജിത്ത് മറുപടിയുമായി എത്തി, പറ്റുമെന്ന് തോന്നുന്നില്ല. വിക്ഷേപിക്കേണ്ട സുഡാപ്പി റോക്കറ്റുകളൊക്കെ ജയിലിൽ കിടക്കുകയല്ലേ.. എന്നായിരുന്നു.. പ്ലാൻ B എന്താണെന്നു ആലോചിച്ചു പേടിച്ചു ഇപ്പൊ കേന്ദ്രത്തിന്റെ ഉറക്കം നഷ്ടപ്പെട്ടുകാണും.. എന്ന കമന്റുകളും സജീവമാണ്.

അതേസമയം കേന്ദ്ര മന്ത്രി വി മുരളീധരനും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും ബഡ്ജറ്റിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു, സംസ്ഥാന ബഡ്ജറ്റ്  സമാകാലിക യാഥാർത്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഈ ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് ഈ ബഡ്ജറ്റെന്നും ബഡ്ജറ്റ് കണ്ടിട്ട് മലയാളി ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിലാണെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിന്‍റെ  വികസനത്തിനും ,വളർച്ചയ്ക്കും വേണ്ട ഒന്നും ബജറ്റിൽ ഇല്ല . കേരളത്തിലെ കർഷകരെ സഹായിക്കാൻ ഒരു പ്രഖ്യാപനവും മുന്നോട്ട് വച്ചിട്ടില്ല,.വെറും വാചക കസർത്ത് മാത്രമാണ് ബജറ്റിലുള്ളത് എന്നാണ് സുരേന്ദ്രൻ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *