
സഹാക്കളേ, നമ്മൾ വിഴിഞ്ഞം തുറമുഖം എന്നു മാത്രമേ പറയാവൂ, അദാനിയുടെ തുറമുഖം എന്നു പറയാൻ പാടില്ല ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !
സംവിധായകൻ എന്നതിനപ്പുറം രാഷ്ട്രീയ നിരീക്ഷകൻ എന്നാ നിലയിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ ആളാണ് ശ്രീജിത്ത് പണിക്കർ, പിണറായി സർക്കാരിനെ വിമർശിച്ച് അദ്ദേഹം പലപ്പോഴും പങ്കുവെക്കുന്ന പോസ്റ്റുകൾ വലിയ ചർച്ചയായി മാറാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ വിഴിഞ്ഞം തുറമുഖത്ത് ചരക്കുകപ്പലിന് സ്വീകരണം നല്‍കുന്ന ചടങ്ങിനോട് അനുബന്ധിച്ച് കേരളത്തിലെ മൂന്ന് രാഷ്ട്രീയ പാർട്ടികളും ഇതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ നടത്തുന്ന വാക്പോരുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
സംസഥാനത്തിന്റെ തന്നെ മുഖച്ഛായ മാറ്റാൻ പോകുന്ന വിഴിഞ്ഞത്ത് കപ്പലെത്തിയതോടെ വികസന വഴിയിൽ കേരളവും ഇന്ത്യയും പ്രതീക്ഷിക്കുന്നത് വൻകുതിപ്പ്. ഇന്ത്യയിലേക്കുള്ള ചരക്ക് ഗതാഗതത്തിൻ്റെ ഹബ്ബായി മാറുന്ന വിഴിഞ്ഞം സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കും. അതേസമയം, ഉദ്ദേശിച്ച ലക്ഷ്യത്തിലേക്കെത്താൻ കടമ്പകൾ ഇനിയും ബാക്കിയാണ്. വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറയുന്നത്.
ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് ശ്രീജിത്ത് പണിക്കർ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, സഹാക്കളേ, നമ്മൾ വിഴിഞ്ഞം തുറമുഖം എന്നു മാത്രമേ പറയാവൂ. അദാനിയുടെ തുറമുഖം എന്നു പറയാൻ പാടില്ല., എന്നാണ് പരിഹാസരൂപേനെ അദ്ദേഹം കുറിച്ചത്. അതുപോലെ വിഴിഞ്ഞം തുറമുഖ പദ്ധതി യു.ഡി.എഫിന്‍റെ കുഞ്ഞാണെന്നും അത് യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നു.

അതേസമയം രാഷ്ട്രീയ പോരുകൾ മാറ്റിനിർത്തിയാൽ ഓരോ കേരളീയനും അഭിമാനിക്കാവുന്ന നിമിഷം കൂടിയാണ് കഴിഞ്ഞു പോയത്, വിഴിഞ്ഞത്തേക്കുള്ള ആദ്യ ചരക്ക് കപ്പലായ മദർഷിപ്പ് സാൻ ഫെർണാണ്ടോ വിഴിഞ്ഞം തീരത്തെത്തി. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി വരവേറ്റു. ചെണ്ടമേളം ഉൾപ്പെടെയുള്ള സ്വീകരണമാണ് സാൻ ഫെർണാണ്ടോ കപ്പലിനായി നാട്ടുകാർ ഒരുക്കിയിരുന്നത്. അതേസമയം ട്രയൽ റൺ നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്.
അതുപോലെ തന്നെ, ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയാണ് മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പ്. 110 ലധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയാണ് മെസ്‌ക്. 1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്. ട്രാൻസ്ഷിപ്പ്മെൻ്റ് എന്ന നിലയിലാണ് തുറമുഖം വിഭാവനം ചെയ്‌തിരിക്കുന്നത്.
അതേസമയം, മദർഷിപ്പിലെത്തുന്ന കാർഗോ പോർട്ടിലിറക്കുകയും അത് മറ്റ് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകുന്നതുമാണ് ഒന്നാം ഘട്ടം. മൂന്ന് ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ ഇറക്കുമതി, കയറ്റുമതിയുടെ നല്ലൊരു ഭാഗവും വിഴിഞ്ഞം വഴിയാവുകയും. ഇതോടെ തുറമുഖത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ വികസിക്കുകയും ആവശ്യമുള്ള കാർഗോ, റെയിൽ -റോഡ് അടക്കമുള്ള സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്യും.
Leave a Reply