ഉണ്ട്, ഉണ്ട്… ഞങ്ങട രായാവ്, നാലീസം കഴിഞ്ഞ് വരും, അപ്പോൾ കണ്ടോ..! നിയമം നടപ്പാകില്ല എന്ന് അടിവരയിട്ടു പറഞ്ഞ മുഖ്യമന്ത്രിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !

അടുത്തിടെ രാജ്യമൊട്ടാകെ ഏറെ ചർച്ചയായ ഒന്നായിരുന്നു കേന്ദ്രം നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം. അതിനെതിരെ കേരളം മുഖ്യമന്ത്രി പിണറായി വിജയനും വലിയ രീതിയിൽ പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോഴിതാ നിയമം രാജ്യത്ത് നടപ്പായതിനെ കുറിച്ച് പറഞ്ഞുകൊണ്ട് ശ്രീജിത്ത് പണിക്കർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. സി എ എ ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലുമുണ്ടോ എന്ന പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്, ഉണ്ട്, ഉണ്ട്… ഞങ്ങട രായാവ്. നാലീസം കഴിഞ്ഞ് വരും. അപ്പോൾ കണ്ടോ.. എന്നാണ്..

മുഖ്യമന്ത്രി ഈ നിയമത്തെ വിമർശിച്ച് പറഞ്ഞിരുന്നു വാക്കുകൾ ഇങ്ങനെ, അടിവരയിട്ട് പറയുന്നു, കേരളത്തിൽ പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കാൻ പോകുന്നില്ല എന്നായിരുന്നു ഇതിനോട് മുഖ്യമന്ത്രി പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ് എന്നായിരുന്നു.

എന്നാൽ അന്നും ശ്രീജിത്ത് മുഖ്യമന്ത്രിക്ക് മറുപടിയായി എത്തിയിരുന്നു, മിസ്റ്റർ പിണറായി വിജയൻ, കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പായി. താങ്കൾക്ക് അത് തടയാൻ കഴിഞ്ഞോ?.. അതേയ് അണ്ണാ, അണ്ണൻ ഇനി എത്ര ബലമായി അടിവരയിട്ട് പറഞ്ഞാലും ശരി, കേന്ദ്രവിജ്ഞാപനം വന്നതോടെ കേരളത്തിൽ ഉൾപ്പടെ പൗരത്വ ഭേദഗതി നിയമം നടപ്പായിക്കഴിഞ്ഞു. പൗരത്വം വേണ്ടവർക്ക് അപേക്ഷിക്കാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ട് “അമ്മാതിരി കമന്റൊന്നും വേണ്ട കേട്ടോ… എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

അതുപോലെ നടൻ കൃഷ്ണകുമാറും നിയമം നടപ്പായത്തിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരുന്നു, നമസ്കാരം സഹോദരങ്ങളെ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (CAA) നടപ്പാക്കി. CAA പ്രകാരം അപേക്ഷിച്ച ആദ്യ 14 പേർക്കാണ് ഭാരതം പൗരത്വം നൽകിയത്. പൗരത്വ സർട്ടിഫിക്കെറ്റുകൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ശ്രീ അജയ് കുമാർ ഭല്ല പൗരത്വം ലഭിച്ചവർക്ക് കൈമാറി. 2019 ലെ പൗരത്വ ഭേദഗതി നിയമപ്രകാരം 2024 ലെ നോട്ടിഫൈ ചെയ്ത റൂൾസിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ CAA നടപ്പാക്കിയിരിക്കുന്നത്. 300 പേർക്കുകൂടി ഉടനെ പൗരത്വം നൽകും. ഭാരതീയ ജനത പാർട്ടി നൽകിയ വാഗ്ദാനങ്ങളിലൊന്നാണ് CAA നടപ്പിലാക്കിയതുവഴി പൂർത്തീകരിച്ചിരിക്കുന്നത് എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *