
പാവങ്ങൾക്കുള്ള വീടിന് നാലു ലക്ഷം, കെ-ദാസ വസതിയിലെ ചാണകക്കുഴിക്ക് നാലര ലക്ഷം, കാലിത്തൊഴുത്തിന് 24 ലക്ഷം ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ
രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ ചാനൽ ചർച്ചകളിൽ കൂടി ഏറെ ശ്രദ്ധ നേടിയ ആളാണ് ശ്രീജിത്ത് പണിക്കർ, കേരള സർക്കാരിനെ വിമർശിച്ച് അദ്ദേഹം പങ്കുവെക്കുന്ന എല്ലാ പോസ്റ്റുകളും വളരെയധികം ചർച്ചയാകാറുണ്ട്, ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം പങ്കുവെച്ച ചില പോസ്റ്റുകൾ ഇങ്ങനെ, പാവങ്ങൾക്കുള്ള വീടിന് നാലു ലക്ഷം. കെ-ദാസ വസതിയിലെ ചാണകക്കുഴിക്ക് നാലര ലക്ഷം. കാലിത്തൊഴുത്തിന് 24 ലക്ഷം.
ഹാവൂ, തമ്പുരാന്റെ കെ-രുതൽ.. എന്നാണ് പരിഹാസ രൂപേനെ അദ്ദേഹം കുറിച്ചത്..
അതുകൂടാതെ, മറ്റൊരു കുറിപ്പ് ഇങ്ങനെ, മൈക്ക് മ്യൂട്ട് ചെയ്തെന്നു പറഞ്ഞ് മമത ബാനർജി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. അതൊക്കെ ഞങ്ങളുടെ കെ-ദാസൻ. മൈക്ക് സെറ്റുകാരനെയും വിറപ്പിച്ച്, മൈക്കും ഒടിച്ചു താഴെയിട്ട്, നാല് നാടക ഡയലോഗും പറഞ്ഞിട്ടേ മൂപ്പര് വേദി വിടൂ. ഹല്ലപിന്നെ.. എന്നും ശ്രീജിത്ത് കുറിച്ചിട്ടുണ്ട്. കൂടാതെ… അർജുനെ കണ്ടെത്താൻ പ്രതിരോധ മന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പതിനൊന്നാം ദിവസം മുഖ്യമന്ത്രി കത്തയച്ചു. ‘പതിനൊന്നാം ദിവസം’. എന്നും ശ്രീജിത്ത് കുറിച്ചിട്ടുണ്ട്.

അതുപോലെ സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയാണ് ശ്രീജിത്ത് പോസ്റ്റുകൾ പങ്കുവെക്കാറുള്ളത്, അത്തരത്തിൽ അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവെച്ച മറ്റൊരു പോസ്റ്റ് ഇങ്ങനെ, വിദേശകാര്യം നോക്കാൻ കെ-ദാസൻ ഒരു സെക്രട്ടറിയെ നിയമിച്ചു. സംഭവം വിവാദമായപ്പോൾ ന്യായീകരണ ഖണ്ഡകാവ്യവുമായി എത്തിയത് സെക്രട്ടറിയുടെ ചീഫ്. വിദേശകാര്യം കേന്ദ്രത്തിന്റെ അവകാശമാണെന്ന് അറിയാത്തവരല്ല ക്യൂബളത്തിൽ ഉള്ളതെന്നും ഈ നിയമനം നിങ്ങൾ ഉദ്ദേശിക്കുന്ന സംഭവമല്ല എന്നുമൊക്കെ ബഹുവർണ്ണ ക്യാപ്സൂളുകളിൽ വേണുനാദം. അനന്തരം കേന്ദ്രം ഇതാ ക്യൂബളത്തെ താക്കീത് ചെയ്തിരിക്കുന്നു; മുറത്തിൽ കയറി കൊത്തരുതെന്നും വിദേശകാര്യം തങ്ങളുടേതാണെന്നും. ഇപ്പ ഇങ്ങനിരിക്കുന്നു? ധിം തരികിട തോം… എന്നും അദ്ദേഹം കുറിച്ചു…
Leave a Reply