
സുധിയുടെ കുടുംബത്തെ കൈവിടില്ല ! വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കും, കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കും ! കിയ്യടിച്ച് ആരാധകർ !
മലയാളികൾ ഇന്നും ഏവരുടെയും പ്രിയങ്കരനായ കൊല്ലം സുധിയുടെ വേർപാടിന്റെ ആഘാതത്തിലാണ്. വ്യക്തി ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിച്ച ഒരു കലാകാരനായിരുന്നു സുധി. പിതാവിന്റെ ചികിത്സക്ക് വേണ്ടി ഉണ്ടായിരുന്ന കിടപ്പാടം പോലും നഷ്ടപ്പെടുത്തുകയും ശേഷം അച്ഛനെ തന്നെ നഷ്ടമാകുകയും ആയിരുന്നു. അതിനു ശേഷം സ്നേഹിച്ച് വിവാഹം കഴിച്ച പെൺകുട്ടി ഒരു വയസ് പോലും പ്രായം ആകാത്ത മകനെ സുധിയെ ഏൽപ്പിച്ച് മറ്റൊരു ജീവിതം തേടി പോയതും സുധിയെ ആകെ തളർത്തിയിരുന്നു.
ശേഷം അദ്ദേഹം ആ മകനെ വളർത്താൻ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിരുന്നു. പിഞ്ചു കുഞ്ഞിനേയും കൊണ്ട് സ്റ്റേജ് പരിപാടികൾക്ക് എത്തിയിരുന്ന സുധിയെ സഹ പ്രവർത്തകർ ഇന്നും ഓർക്കുന്നു. ശേഷം മറ്റൊരു വിവാഹം അതിൽ ഒരു മകനും ഉണ്ടായിരുന്നു. വാടക വീടുകൾ തോറുമുള്ള ജീവിതം ആ കുടുംബത്തെ ഏറെ ബാധിച്ചിരുന്നു. ഇത് കൂടാതെ സുധിക്ക് വലിയ സാമ്പത്തിക കട ബാധ്യതകളും ഉണ്ടായിരുന്നു. ഇതിൽ നിന്നെല്ലാം സ്വന്തമായൊരു വീട് എന്നത് ഇപ്പോഴും ആ കുടുംബത്തിന് ഒരു സ്വപ്നം മാത്രമായിരുന്നു.
ഇപ്പോഴിതാ സുധിയുടെ കുടുംബത്തെ കൈവിടാൻ കഴിയില്ല, നഷ്ടമായത് കുടുംബത്തിലെ ഒരംഗം തന്നെയാണ് എന്ന് പറയുകയാണ് ശ്രീകണ്ഠന് നായര്‍. കൊല്ലം സുധിയുടെ വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്ന് ശ്രീകണ്ഠന് നായര്‍. ഇതിനൊപ്പം കുട്ടികളുടെ പഠനച്ചെലവും ഏറ്റെടുക്കുമെന്ന് ശ്രീകണ്ഠന് നായര്‍ പറഞ്ഞു. ഫ്ളവേഴ്സും ട്വന്റിഫോറും ചേര്‍ന്ന് സംഘടിപ്പിച്ച സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സുധിക്ക് അപകടമുണ്ടായത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, പല പ്രേക്ഷകരും അദ്ദേഹത്തിന്റെ അവശേഷിച്ച സ്വപ്നമായ വീട് വച്ചു നല്‍കണമെന്ന് പറയുന്നു. അതു മാത്രമല്ല ഒരുപാട് കടക്കെണികള്‍ക്ക് നടുവിലായിരുന്നു സുധി, സ്റ്റാര്‍ മാജിക്ക് അവതരണത്തിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനവും സ്റ്റേജ് പ്രോഗ്രാമുകളും കൊണ്ട് ജീവിതം തള്ളി നീക്കി പോകുന്ന അവസ്ഥയായിരുന്നു. നമ്മുടെ കുടുംബത്തിലെ അംഗമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഒരുപക്ഷെ കൊല്ലം സുധി മാത്രമെ പോയിട്ടുള്ളൂ, അദ്ദേഹം അവശേഷിപ്പിച്ച് പോയ നല്ല ഓര്‍മകളുണ്ട്. ഫ്ളവേഴ്സും ട്വന്റിഫോറും ചേര്‍ന്ന് സുധിയ്ക്ക് വീട് വച്ച് നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസവും ഈ നെറ്റ്വര്ക്കായിരിക്കും മുന്നോട്ട് കൊണ്ടു പോകുക എന്നും ശ്രീകണ്ഠന് നായര്‍ പറഞ്ഞു.
അതുപോലെ സൂരജ് വെഞ്ഞാറമൂട് സഹിതം നിരവധി പേര് സുധിക്ക് വീട് വെച്ച് നൽകാൻ സഹായിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇവരുടെ ഈ നന്മ നിറഞ്ഞ പ്രവർത്തിക്കു കൈയ്യടിക്കുകയാണ് ഇപ്പോൾ ആരാധകർ.
Leave a Reply