
നിങ്ങൾ ഇതുവരെ കണ്ട ലാലേട്ടനെ ആയിരിക്കില്ല ഇനി കാണാൻ പോകുന്നത് ! വരാൻ പോകുന്നത് വമ്പൻ ചിത്രം ! പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ശ്രീകുമാർ മേനോൻ !
മോഹൻലാൽ നായകനായി എത്തിയ ചിത്രം ഒടിയൻ മലയാള സിനിമ രംഗത്ത് ഏറെ പ്രതീക്ഷകൾ നൽകിയിരുന്നു. ചിത്രം സംവിധാനം ചെയ്തത് ശ്രീകുമാർ മേനോൻ ആയിരുന്നു. ചിത്രത്തിന്റെ തുടക്കം മുതൽ വലിയ ഹൈപ്പ് ആയിരുന്നു ശ്രീകുമാർ ചിത്രത്തിന് നൽകിയിരുന്നത്. വമ്പൻ താര നിര അണിനിരന്ന ചിത്രം റിലീസിന് ശേഷം ഏറെ വിമർശങ്ങൾ നേരിട്ടിരുന്നു. ഒടിയൻ പ്രതീക്ഷിച്ച അത്ര വിജയം നേടിയിരുന്നില്ല എന്നത് മാത്രമല്ല മോഹൻലാലിന് സഹിതം വിമർശന പെരുമഴ ആയിരുന്നു.
ആ ചിത്രത്തിന് വേണ്ടി മോഹൻലാൽ മുഖത്തെ ചുളിവുകൾ മാറ്റാൻ വേണ്ടി ബോട്ടക്സ് ഇഞ്ചക്ഷൻ എടുത്തിരുന്നു എന്ന രീതിയിൽ വരെ വാർത്തകൾ സജീവമായിരുന്നു. അതിനു ശേഷം മോഹൻലാൽ മുഖത്ത് നിന്ന് താടി നീക്കം ചെയ്യാത്തതും പല ഗോസ്സിപ്പുകൾക്കും വഴിയൊരുക്കി. ശ്രീകുമാറിന്റെ ആദ്യത്തെ സംവിധാന സംരംഭം ആയിരുന്നു ഒടിയൻ. ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ശ്രീകുമാർ മേനോൻ. തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
‘മിഷൻ കൊങ്കൺ’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. എന്നത്തേയും പോലെ മ്പൻ പദ്ധതികൾ ചിത്രത്തിന് പിന്നിൽ ഉണ്ട് എന്നും അദ്ദേഹം അറിയിച്ചു. നിങ്ങൾ ഇതുവരെ കണ്ട ലാലേട്ടനെ അല്ല കൊങ്കണിൽ കാണാൻ പോകുന്നതെന്ന് അദ്ദേഹം എടുത്തുപറയുകയാണ്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നും അദ്ദേഹം പറയുന്നു. എന്തായാലും ചിത്രം എന്താകും എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം തന്റെ ഓടിയനെ ഇപ്പോഴും പ്രേക്ഷകർ ഇഷ്ടപ്പടുന്നതിൽ സന്തോഷം എന്നറിയിച്ചിരുന്നു. പാലക്കാട് ഓഫീസിനു മുന്നിൽ ഒടിയൻ നിൽപ്പുണ്ട്. പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളിൽ സ്ഥാപിച്ച ഒടിയൻ ശിൽപങ്ങളിൽ രണ്ടെണ്ണം. ഒടിയനെ കാണാനും കൂടെ പടമെടുക്കാനും ദിവസവും സന്ദർശകരുണ്ട്. ഇന്നു വന്ന അതിഥികളാണിവർ. പടമെടുക്കാൻ അവർ അനുവാദം ചോദിച്ചു. അവരോട് തിരിച്ച് പടമെടുക്കാനുള്ള അനുവാദവും ഓഫീസിലെ സുഹൃത്തുക്കൾ ചോദിച്ചു.ഒരുപാട് സന്തോഷം എന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
അതുപോലെ തന്നെ ശ്രീകുമാർ മോഹൻലാൽ കൂട്ടുകെട്ടിൽ ഇതിഹാസമായ മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള രണ്ടാംമൂഴം എന്നൊരു ചിത്രവും പ്ലാൻ ചെയ്തിരുന്നു. 1000 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിക്കുമെന്ന് ചലച്ചിത്ര പ്രവർത്തകർ പ്രഖ്യാപിച്ചതിന് ശേഷം ചിത്രം വളരെയധികം ഹൈപ്പ് സൃഷ്ടിച്ചു, ഇത് ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമായി മാറി. എന്നിരുന്നാലും, വിവിധ കാരണങ്ങളാൽ പ്രോജക്റ്റ് ഒരിക്കലും ആരംഭിച്ചില്ല.
Leave a Reply