
ഇത് അത്ര നിസ്സാരമായി കാണാൻ കഴിയില്ല ! ഒടിയന് പ്രതിമകളില്‍ ഒന്ന് കാണ്മാനില്ല! ഒരു ഒടിയൻ ആരാധകൻ തന്ന പണി ! ശ്രീകുമാർ പറയുന്നു !
ശ്രീകുമാർ മേനോനും മോഹൻലാലും ഒരുമിച്ച സിനിമയായിരുന്നു ഒടിയൻ. ഏറെ ഹൈപ്പുകളോടെ തിയറ്ററിൽ എത്തിയ ചിത്രം പക്ഷെ പ്രേക്ഷക പ്രതീക്ഷക്ക് ഒത്ത് ഉയരാതെ പോകുകയും അത് മോഹൻലാൽ എന്ന നടന് നിരവധി വിമർശനങ്ങൾ നേടികൊടുക്കയും ചെയ്തിരുന്നു. വമ്പൻ താര നിര അണിനിരന്ന ചിത്രം റിലീസിന് ശേഷം ഏറെ വിമർശങ്ങൾ നേരിട്ടിരുന്നു. ഒടിയൻ പ്രതീക്ഷിച്ച അത്ര വിജയം നേടിയിരുന്നില്ല എന്നത് മാത്രമല്ല മോഹൻലാലിന് സഹിതം വിമർശന പെരുമഴ ആയിരുന്നു.
അതുമാത്രമല്ല തന്റെ കഥാപാത്രത്തിന്റെ പൂർണ്ണതക്ക് വേണ്ടി മോഹൻലാൽ മുഖത്തെ ചുളിവുകൾ മാറ്റാൻ വേണ്ടി ബോട്ടക്സ് ഇഞ്ചക്ഷൻ എടുത്തിരുന്നു എന്ന രീതിയിൽ വരെ വാർത്തകൾ സജീവമായിരുന്നു. അതിനു ശേഷം മോഹൻലാൽ മുഖത്ത് നിന്ന് താടി നീക്കം ചെയ്യാത്തതും പല ഗോസ്സിപ്പുകൾക്കും വഴിയൊരുക്കി. ശ്രീകുമാറിന്റെ ആദ്യത്തെ സംവിധാന സംരംഭം ആയിരുന്നു ഒടിയൻ. ഇപ്പോഴിതാ ഓടിയനെ കുറിച്ചുള്ള ഒരു വാർത്തയാണ് ശ്രീകുമാർ മേനോൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
ഒടിയൻ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ശ്രീകുമാർ വലിയ പ്രൊമോഷൻ പരിപാടികളായിരുന്നു നടത്തിയിരുന്നു, അക്കൂട്ടത്തില്‍ പെട്ടതായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഒടിയന്റെ രണ്ടു പ്രതിമകള്‍. തയ്യാറാക്കപ്പെട്ട പ്രതിമകളില്‍ രണ്ടെണ്ണം പാലക്കാട്ടെ തന്റെ ഓഫീസിനു മുന്നില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു സംവിധായകന് വി എ ശ്രീകുമാര്‍. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ നോക്കുമ്പോള്‍ പ്രതിമകളിലൊന്ന് അപ്രത്യക്ഷം.. ശേഷം ഇതിന്റെ ബാക്കിയായി അദ്ദേഹത്തിന്റെ ഫോണിലേക്ക് ഒരു ശബ്ദ സന്ദേശവുമെത്തി.

ഒരു ഒടിയൻ ആരാധകന്റെ ശബ്ദ സന്ദേശമായിരുന്നു അത്.. അതിലെ വാക്കുകൾ ഇങ്ങനെ, “ശ്രീകുമാര്‍ സാര്‍ ഒന്നും വിചാരിക്കേണ്ട. ലാലേട്ടന്റെ പ്രതിമകളില്‍ ഒന്ന് ഞാന്‍ എടുത്ത് വീട്ടില്‍ കൊണ്ടുവച്ചു. ഇവിടെ ഒന്ന് ആളാകാന്‍ വേണ്ടിയിട്ടാണ്. ആരും അറിഞ്ഞിട്ടില്ല. സോറി സാര്‍. എനിക്ക് ഒരു വിലയില്ലാത്തതു പോലെയാണ് നാട്ടില്‍. പ്രതിമ വീട്ടില്‍ കൊണ്ടുവച്ചാല്‍ ഒരു വിലയുണ്ടാവും. ഒരു പേരുണ്ടാക്കാന്‍ വേണ്ടിയാണ് സാര്‍”, എന്നായിരുന്നു ആ സന്ദേശത്തിലെ വാക്കുകൾ..
ഇതിനെ കുറിച്ച് ശ്രീകുമാർ തന്റെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് ഇങ്ങനെ, “ഒരു ഒടിയൻ ആരാധകൻ ചെയ്ത പണി നോക്കൂ”.. ഞങ്ങളുടെ പാലക്കാട് ഓഫീസിനു മുന്നിൽ ഒടിയന്മാർ രണ്ടുണ്ട്. ഈ ഒടിയന്മാരെ കാണാനും സെൽഫി എടുക്കാനുമെല്ലാം പഇപ്പോഴും നിരവധിപേര്‍ വരുന്നുണ്ട്. കല്യാണ വീഡിയോകളും ഇവിടെ പതിവായി ചിത്രീകരിക്കാറുണ്ട്. അങ്ങനെ ഒടിയൻ സന്ദർശകർ വർദ്ധിച്ചപ്പോൾ ഞങ്ങൾ കുറച്ച് സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ശിൽപ്പം പ്രദർശിപ്പിച്ചാലോ എന്നൊക്കെ ആലോചിക്കുകയായിരുന്നു. അതിനിടയിലാണ് ഈ സംഭവം… കഴിഞ്ഞ ഞായർ അവധി കഴിഞ്ഞു വന്നപ്പോഴുണ്ട്. അതിൽ ഒരു ഒടിയനില്ല. പിന്നാലെ ഫോണിൽ എത്തിയ മെസേജാണിത് എന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.. നിരവധി രസകരമായ കമന്റുകളാണ് ഇതിന് ലഭിക്കുന്നത്.
Leave a Reply