‘പപ്പയുടെ ആ ആഗ്രഹം താൻ നിറവേറ്റിയെന്ന് അദ്ദേഹത്തിന്റെ ചെവിയിൽ ചെന്ന് എനിക്ക് പറയണം’ ജഗതിയുടെ മകൾ ശ്രീലക്ഷ്മി ശ്രീകുമാർ പറയുന്നു !!

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടാണ് നടൻ ജഗതി ശ്രീകുമാർ. പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ. അഭിനയത്തിലുപരി അദ്ദേഹം ഓരോ കഥാപത്രങ്ങളായി നമുക്ക് മുന്നിൽ ജീവിക്കുകയായിരുന്നു. ചെയ്ത ഓരോ സിനിമകളിലും അദ്ദേഹത്തിന്റെ ഒരു കയ്യൊപ്പ് പതിക്കാതെ ഇരുന്നിട്ടില്ല, ജഗതിയ്ക്ക് തുല്യം ജഗതി മാത്രം, പക്ഷെ നിർഭാഗ്യവശാൽ ഇപ്പോൾ അദ്ദേഹം ഇപ്പോൾ ആരോഗ്യപരമായി അത്ര നല്ല അവസ്ഥയിലല്ല എന്നതാണ്.

ഇപ്പോൾ അദ്ദേഹത്തിന്റെ മകൾ ശ്രീലക്ഷ്മി  നിധിയായ പപ്പയെ കുറിച്ചും തന്റെ ഭർത്താവിനെ കുറിച്ചും തുറന്ന് പറയുകയാണ്,  ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടുള്ള ആളാണ് താൻ,ആ സമയത്തിക്കെ നമ്മളുടെ കൂടെ ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിച്ച ആരും ആ സമയത്തൊക്കെ എന്റെ കൂടെ ഇല്ലായിരുന്നു അവരെല്ലാം കൈവിട്ടിരുന്നു, ചില അടുത്ത സുഹൃത്തുക്കൾ എന്ന് കരുതിയിരുന്നവർ പോലും… ശ്രീ ലക്ഷ്മി പറയുന്നു..

പക്ഷെ ആ സമയത്തൊക്കെ എന്നെ വിടാതെ കൈപിടിച്ച് ഒപ്പം നിന്നത് എന്റെ ജിജിൻ ആണ്, അദ്ദേഹം അന്ന് തന്ന ആ ധൈര്യം അതെന്നെ മുന്നോട്ട് നടത്തിക്കാൻ ഒരുപാട് സഹായിച്ചു.. അതെനിക്ക് ജീവിവിധത്തിൽ ഒരുപാട് ധൈര്യം തന്നു. നമ്മളെ മനസിലാക്കുന്ന ഒരാളെയല്ലേ  നമുക്ക് ആവിശ്യം, ഓരോ ഘട്ടത്തിലും അദ്ദേഹം എനിക്കുതന്ന ആത്മധൈര്യം അത് വളരെ വലുതാണ്.. ജിജിനെ പരിചയപെട്ടതുമുതൽ താനൊരു ഗാർഡൻ വളർത്താൻ തുടങ്ങി.. ദുബായിലെ ഞങ്ങളുടെ ഫ്ലാറ്റിൽ പഴങ്ങളും പച്ചക്കറികളും എല്ലാമടങ്ങുന്ന ഒരു ഗാർഡൻ ഉണ്ടെന്നും ശ്രീലക്ഷ്മി [പറയുന്നു..

പപ്പക്ക് സുഖമായല്ലാതെ ഇരിക്കുമ്പോഴാണ് തങ്ങളുടെ വിവാഹം നടക്കുന്നത്, പപ്പയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഞാൻ നല്ലൊരു കുടുംബത്തിൽ മരുമകളായി കയറി ചെല്ലണമെന്ന്, നല്ലൊരു ആളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുന്നത് കാണണമെന്ന്, പപ്പയുടെ ആ ആഗ്രഹം താൻ നടത്തികൊടുത്തു എന്ന് പപ്പയെ കെട്ടിപിടിച്ച് ആ ചെവിയിൽ എനിക്ക് പറയണം, എന്നും ഏറെ ഇമോഷണലായി ശ്രീലക്ഷ്മി പറയുന്നു.

അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഞങ്ങളുടെ വിവാഹം നടന്നത്, അഞ്ച് വര്ഷം വീട്ടുകാരറിയാതെ മുന്നോട്ട് കൊണ്ടുപോകുക എന്നത് വളരെ പ്രയാസമുള്ള ഒരു കാര്യമായിരുന്നു, ജിജിൻ ദുബായിൽ ജനിച്ചു വളർന്ന ഒരാളാണ്, ശരിക്കും ഞങ്ങളുടെ അമ്മമാരാണ് ആദ്യം സൗഹൃദത്തിയത്. എന്റെ പഠനത്തിനായി ഞാനും അമ്മയും കൊച്ചിയിലെ ഒരു ഫ്ലാറ്റിലേക്ക് താമസം മാറുകയായിരുന്നു. ഞങളുടെ തൊട്ടടുതെ ഫ്ളാറ്റിലാണ് ജിജിന്റെ ഫാമിലി ഉണ്ടായിരുന്നത്.

ആ പരിചയം പിന്നെ പ്രണയമായി മാറുകയായിരുന്നു. ജിജിനു ശ്രീലക്ഷ്മിയുടെ സ്വഭാവത്തിൽ ഏറ്റവും ഇഷ്ടമല്ലാത്ത ഒരു കാര്യം അവളുടെ മേക്കപ്പ് ആണ്, ഒരു കട്ടൻ ചായ കുടിക്കാൻ പുറത്തുപോകണമെങ്കിലും അവൾക്ക് മേപ്പക്ക് ഇടണം. നമ്മുക്കുള്ള നാച്ചുറൽ ബ്യുട്ടി ഒരു അനുഗ്രഹമാണ്, അത് ഉണ്ടായിട്ടും ഈ കൃത്രിമ സൗന്ദര്യത്തിന് പുറകെ പോകുന്നത് എനിക്ക് ഇഷ്ടമല്ല എന്നും ജിജിൻ പറയുന്നു. ജിജിന്റെ ദേഷ്യമാണ് തനിക്ക് നെഗറ്റീവ് ആയി തോന്നിയുട്ടുള്ളത് എന്നും ശ്രീകഷ്മി പറയുന്നു, എല്ലാ കാര്യത്തിലും വളരെ കൃത്യനിഷ്ഠത ഉള്ള ആളാണ് ജിജിൻ. സമയത്തിന് ഒരുപാട് പ്രാധാന്യം നൽകുന്ന ആളുമാണ് അതിന്റെ പേരിൽ ചില കശപിശകൾ ഉണ്ടാകാറുണ്ടെന്നും ശ്രീലക്ഷ്മി ഏറെ രസകരമായി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *