കുടിലിൽ നിന്നും കൊട്ടാരത്തിലേക്ക് ! കളിയാക്കലുകളിൽ നിന്നും മോചനം ! ചെറുപ്രായത്തിൽ തന്നെ അധ്വാനത്തിന്റെ ഫലം ലഭിച്ച കൊച്ചുമിടുക്കി !

സമൂഹ മാധ്യമങ്ങളിൽ കൂടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ കൊച്ചു മിടുക്കിയാണ് ഇച്ചാപ്പി എന്ന് സ്നേഹത്തോടെ ഏവരും വിളിക്കുന്ന ശ്രീലക്ഷ്മി, തുടക്കം ഒരുപാട് പരിഹാസങ്ങൾ ഏറ്റുവാങ്ങിയ ആളായിരുന്നു ഇച്ചാപ്പി. അതിൽ കൂടുതലും കേട്ട പരിഹാസം വീടിനെ കുറിച്ചായിരുന്നു. ഈ ചെറ്റ കുടിലിൽ ആണോ താമസം അതോ സിംപതി നേടാനായിട്ടാണോ ഈ വീട് പശ്ചാത്തലം ആക്കുന്നത് എന്നുതുടങ്ങി നിരവധി ചോദ്യങ്ങൾ ശ്രീലക്ഷ്മി നേരിട്ടിരുന്നു. ഒപ്പം കുട്ടിയുടെ ശബ്ദത്തെക്കുറിച്ചുള്ള കുറ്റപ്പെടുത്തലുകൾ വേറെയും. എന്നാൽ അതിൽ ഒന്നും തളരാതെ ശ്രീലക്ഷ്മി അതുപോലെ തന്നെ വിഡിയോകൾ  ചെയ്തുകൊണ്ടേയിരുന്നു.

ഒരു സാധാരണ കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും ഏക മകളാണ് ശ്രീലക്ഷ്മി. കൂടാതെ ഡിഗ്രി വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി. അതുമാത്രമല്ല ഈ പത്തൊന്പതുകാരിയാണ് ആ വീടിന്റെ നെടും തൂൺ എന്ന് വേണമെങ്കിൽ   നമുക്ക് പറയാം. കാരണം പെട്ടന്ന് ആർക്കും ചെന്നെത്താൻ കഴിയാത്ത  അഞ്ഞൂറ് കെ സബ്സ്ക്രൈബേർസിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ  ശ്രീലക്ഷ്മി. അതുകൊണ്ടു തന്നെ ലക്ഷങ്ങൾ ആകാം ശ്രീലഷ്മി വീഡിയോ പങ്കിട്ടുകൊണ്ട് നേടുക. അതിൽ നമ്മൾ എടുത്ത് പറയേണ്ട കാര്യം ആ കുട്ടി അവളുടെ പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ടാണ് ഈ വിജയം ആ കൊച്ചു മിടുക്കി നേടിയെടുത്തത് എന്നത് എടുത്തുപറയേണ്ട കാര്യം.

വളരെ സാധാരണ വീഡിയോകളാണ് ശ്രീലക്ഷ്മി പങ്കുവെക്കുന്നത്. ഒരു നല്ല ഗായിക കൂടിയാണ് ഈ മിടുക്കി. വരുമാന മാർഗമായി  സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടിയായ ശ്രീയുടെ ഏറ്റവും ഒടുവിലത്തെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ട്രെൻഡിങ് ആണ്. പേളി മാണി അടക്കമുള്ള യൂ ട്യൂബർസ് ശ്രീയുടെ ആരാധകരാണ്. അധികം വൈകാതെ തന്നെ ശ്രീലക്ഷ്മിയെ കാണാൻ ഉള്ള ആഗ്രഹവും അടുത്തിടെ പേളി പങ്കുവച്ചിരുന്നു.

ഒരു കൊച്ചു കുടിലാണ് ഇപ്പോഴത്തെ ശ്രീയുടെ വീട് ഈ മഴ സമയത്ത് എങ്ങിനെയാണ് ഈ വീട്ടിൽ കഴിയുന്നത്, വീട്ടിൽ വെള്ളം കയറാറുണ്ടോ എന്നുള്ള സംശയങ്ങളും ആരാധകർ  ചോദിച്ചിരുന്നു. മഴപെയ്താലും വീടിനകത്തു കയറില്ല. അതാണ് ആശ്വാസം എന്ന് കഴിഞ്ഞദിവസം ശ്രീ പറഞ്ഞിരുന്നു. മാത്രമല്ല തന്റെ ജീവിതത്തിൽ ഉണ്ടായ മഹാ ദുരന്തത്തെക്കുറിച്ചും ശ്രീലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

ഗുജറാത്തിൽ മെക്കാനിക്ക് ആയിരുന്ന തന്റെ അച്ഛൻ നാട്ടിലേക്ക് വരുന്ന വഴി ട്രെയിനിൽ വച്ച് അദ്ദേഹത്തിന്റെ സമ്പാദ്യം മുഴുവൻ ആരോ കവർന്നുകൊണ്ടു പോകുവകയായിരുന്നു, അതുകൊണ്ടാണ് ഇവർ ഇപ്പോൾ ഈ അവസ്ഥയിൽ കഴിയേണ്ടി വന്നതെന്നും ശ്രീ പറഞ്ഞിരുന്നു. മിക്ക ആളുകളും ശ്രീലക്ഷ്മിയോട് ആവശ്യപ്പെട്ടത് പുതിയ വീട് കാണിക്കാൻ ആയിരുന്നു. ഇത് പ്രകാരം കഴിഞ്ഞദിസം പുതിയ വീടിന്റെ സ്ഥലം ശ്രീലക്ഷ്മി കാണിക്കുകയും ആ വീഡിയോ ട്രെൻഡിങ്ങിൽ ആവുകയും ചെയ്തു. പണിപൂർത്തിയാക്കിയ വീടിന്റെ ദൃശ്യങ്ങൾ ആണ് ശ്രീലക്ഷമി കാണിച്ചത് എങ്കിലും ഇനിയും ഒരുപാട് പണികൾ ബാക്കിയാണ് എന്നും താരം പറയുന്നു. ചെറുപ്രായത്തിൽ തന്നെ അധ്വാനത്തിന്റെ ഫലം കണ്ടെത്തിയ കൊച്ചുമിടുക്കിക്ക് നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയ നല്കുന്നത്

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *