
അമ്മയുടെ അനുഗ്രഹം ഉണ്ടാകും ! ഉർവശിയുടെ കൈപിടിച്ച് കൽപനയുടെ മകൾ സിനിമയിലേക്ക് ! ആശംസകൾ അറിയിച്ച് ആരാധകർ !
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അഭിനേത്രിമാരിൽ ഒരാളാണ് കൽപന. ഇന്നും നമ്മൾ ഓർത്ത് ഓർത്ത് ചിരിക്കാൻ പാകത്തിന് ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ നമുക്ക് സമ്മാനിച്ച അതുല്യ പ്രതിഭയായിരുന്നു കൽപന. കോമഡി മാത്രമല്ല മറ്റു കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ആ അനുഗ്രഹീത കലാകാരിയുടെ വേർപാട് ഇന്നും ഉൾകൊള്ളാൻ കഴിയാത്ത ഒന്നാണ്. ഇപ്പോഴിതാ താര കുടുംബത്തിൽ നിന്നും പുതിയ തലമുറ സിനിമയിലേക്ക് എത്തുകയാണ്.
കൽപനയുടെ ഏക മകൾ ശ്രീമയി ഖ്യ സിനിമാ അഭിനയരംഗത്തേക്ക്. ടെലിവിഷന് സീരിയലുകളിലൂടെയും സിനിമയിലൂടെയും പ്രശസ്തനായ നടന് രവീന്ദ്ര ജയന് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ശ്രീസംഖ്യയുടെ അരങ്ങേറ്റം. അതുമാത്രമല്ല ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത ശ്രീമയി സിനിമ അരങ്ങേറ്റം കുറിക്കുന്നത് തന്റെ ഇളയമ്മ ആയ ഉർവശിക്ക് ഒപ്പമാണ്. സ്കൂൾ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഏതാനും പ്ലസ് ടു വിദ്യാർത്ഥികളുടെ സൗഹൃദത്തിൻ്റേയും ബന്ധങ്ങളുടേയും കഥ നർമ്മവും ത്രില്ലറും കോർത്തിണക്കിയാണ് പറയുന്നത്. സ്കൂൾ പ്രിൻസിപ്പൽ ഇന്ദുലേഖാ ടീച്ചർ എന്ന കഥാപാത്രത്തെയാണ് ഉർവ്വശി അവതരിപ്പിക്കുന്നത്.ഏറെ അഭിനയ സാദ്ധ്യതകളുള്ള അതി ശക്തമായ ഒരു കഥാപാത്രമാണിത്.
അതുപോലെ ചിത്രത്തിൽ ഫുട്ബോൾ പരിശീലകയായ സ്മൃതി എന്ന കഥാപാത്രത്തെയാണ് ശ്രീമയി അഭിനയിക്കുന്നത്. തൻ്റെ അരങ്ങേറ്റം ചിറ്റമ്മക്കൊപ്പമായത് ഏറെ സന്തോഷമുണ്ടെന്ന് ശ്രീ പറഞ്ഞു. ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഈ വാർത്ത ഏറ്റെടുത്തത്, അമ്മയുടെ അനുഗ്രഹം എന്തായാലും ഉണ്ടാകുമെന്നാണ് എല്ലാവരും പറയുന്നത്. കലാരഞ്ജിനിയും ശ്രീമയിക്ക് ഒപ്പം ഉണ്ടായിരുന്നു.

ഇതിന് മുമ്പ് തന്റെ അമ്മയെ കുറിച്ച് ശ്രീമയി പറഞ്ഞിരുന്ന വാക്കുകൾ ഇങ്ങനെ, അമ്മ ഞങ്ങളെ വിട്ട് എങ്ങും പോയിട്ടില്ല എന്ന് തന്നെ വിശ്വാസിക്കാനാണ് ഞങ്ങൾക്കിഷ്ട്ടം, ഏതോ ലൊക്കേഷനിൽ നിന്ന് ചിരിച്ച മുഖത്തോടെ ഉച്ചത്തിൽ വിശേഷവും പറഞ്ഞുകൊണ്ട് എപ്പോൾ വേണമെങ്കിലും അമ്മ വന്നു കയറുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം. അമ്മ ഒരുപാട് കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ചിരുന്നു. അതിൽ ഏറ്റവും ആദ്യം ഗുരുത്വം. അതെപ്പോഴും നമ്മുടെ ഉള്ളിൽ വേണമെന്ന് അമ്മ പറഞ്ഞിരുന്നു.
അതുകൂടാതെ എന്റെ മനസിലെ ഒരു വലിയ മോഹം അത് ഞാൻ അമ്മയോട് തുറന്ന് പറഞ്ഞിരുന്നില്ല. അത് ഇപ്പോഴും ഉള്ളിൽ ഒരു നോവാണ്. എനിക്ക് അഭിനയിക്കണം എന്നൊരു വലിയ ആഹ്രഹം ഉണ്ടായിരുന്നു, പക്ഷെ അത് ഒരിക്കൽ പോലും അമ്മയോട് ഞാൻ തുറന്ന് പറഞ്ഞിരുന്നില്ല, പിന്നെ ആകട്ടെ എന്ന് കരുതി കരുതി അത് പിന്നീട് പറയാൻ പറ്റാതെ പോയി. എന്റെ രക്തത്തിൽ അത് ഉള്ളത് കൊണ്ടാകും. മനസ്സിൽ ഇപ്പോഴും വലിയ ഒരു ആഹ്രഹമാണ്. പിന്നെ എനിക്ക് മാത്രമല്ല കുഞ്ഞാറ്റക്കും മറ്റു കസിൻസിന് എല്ലാവർക്കും വലിയ ആഹ്രഹമാണ് സിനിമ എന്നത്. പിന്നെ കഴിവും ഈശ്വര അനുഗ്രഹവും ഉണ്ടായാൽ സാധിക്കും എന്നും ശ്രീമയി പറയുന്നു.
Leave a Reply