ആ സംഭവത്തിന് തൊട്ട് മുമ്പ് വരെ ഞാൻ കരുതിയിരുന്നത് മോഹൻലാൽ കലാബോധം ഇല്ലാത്ത നടൻ ആണെന്നാണ് ! പക്ഷെ ആ ധാരണ മാറി ! ശ്രീനിവാസൻ പറയുന്നു !

മലയാള സിനിമയിലെ ഏറ്റവും മികച്ച കോംബോ ആയിരുന്നു ശ്രീനിവാസനും മോഹൻലാലും. ഇരുവരും ഒന്നിച്ച സിനിമകൾ എന്നും വിജയം നേടിയവ ആയിരുന്നു. ദാസനും വിജയനും ഇന്നും പ്രേക്ഷകർ ഞെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്നു. സിനിമയിൽ എത്ര കണ്ടാലും മടുക്കാത്ത ഒരു കൂട്ടുകെട്ടാണ് ഇവരുടേത്. എന്നാൽ ഇപ്പോൾ ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുന്നത്.   മലയാള സിനിമക്കൊപ്പം വളർന്ന കലാകാരനാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ തുറന്ന് പറച്ചിലുകൾ എന്നും പല ചർച്ചകൾക്കും കാരണമാകാറുണ്ട്.

ശ്രീനിവാസന്റെ വാക്കുകൾ, സിനിമ പഠിക്കുന്ന സമയത്ത് ഞാൻ ഡാൻസ് ക്ലാസിന്റെ ഭാഗത്തേക്ക് പോലും പോകാറില്ലായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത്. ഡാൻസ് സിനിമയിൽ നാവിശ്യമായ ഒന്നാണ് എന്നായിരുന്നു അന്നത്തെ എന്റെ ചിന്ത. എന്നാൽ സിനിമയിൽ എത്തിയ സമയത്താണ് ഡാൻസിന്റെ വില ഞാൻ മനസിലാക്കുന്നത്. അത്തരത്തിൽ ഞാൻ ഒരു സിനിമയിൽ ഈ ഡാൻസ് കാരണം തകർന്ന് പോയിട്ടുണ്ട് എന്നും ശ്രീനിവാസൻ പറയുന്നു. നാടോടിക്കറ്റിലെ ‘കരകാണാ കടലല മേലെ മോഹപ്പൂ കുരുവി പറന്നെ’ എന്ന പാട്ട് രംഗത്ത് ഉണ്ടായ ഒരു അനുഭവം ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

ഞാൻ ആ പാട്ടിൽ ഡാൻസ് ചെയ്‌തേ മതിയാവു എന്ന ഒരൊറ്റ തീരുമാനത്തിലാണ് സംവിധയകാൻ സത്യൻ അന്തിക്കാട്. ഡാൻസ് ചെയ്തെ മതിയാവൂ എന്ന അവസ്ഥ വന്നു. ഭൂമി പിളർന്ന് താഴേക്ക് പോകുന്നത് പോലെയാണ് അപ്പോൾ അനുഭവപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. സത്യൻ അന്തിക്കാടിന്റെ ക്രൂരമുഖമായിരുന്നു അവിടെ കണ്ടത്. യാതൊരു കാരുണ്യവുമില്ലാതെയാണ് ഡാൻസ് ചെയ്യാൻ നിർബന്ധിച്ചതെന്ന് പറയുമ്പോൾ ശ്രീനിയുടെ  ചുണ്ടിൽ ഒളുപ്പിച്ച ചിരി പ്രകടമായിരുന്നു.

എങ്ങനെ എങ്കിലും  ഒന്ന് പ്രാക്ടീസ് ചെയ്ത് നോക്കാം എന്ന് വിചാരിച്ചപ്പോൾ ശരീരം കമ്പി വടിപോലെ ഇരിക്കുന്നു. അതേസമയം മോഹൻലാൽ പാൽപ്പായസം കുടിക്കുന്നത് പോലെ ഡാൻസ് ചെയ്യുന്നത് കണ്ടപ്പോൾ രോഷം അടക്കാനായില്ല എന്നും ശ്രീനിവാസൻ പറയുന്നു. ഇതെല്ലാം കണ്ടപ്പോൾ മോഹൻലാലിന്റെ മോന്തക്കിട്ട് കൊടുക്കാൻ തോന്നിയെന്നാണ് രസകരമായി ആ സംഭവത്തെ കുറിച്ച് പറയുന്നത്. ഇന്നും ആ പാട്ട് ടിവിയിൽ കാണുമ്പോൾ ചാനൽ മറ്റാറുണ്ട് എന്നും അതൊരു വല്ലാത്ത അനുഭവമായിരുന്നു എന്നും ഓർക്കുന്നു.

അതുപോലെ തന്റെ ചിത്രമായ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിന്റെ സമയത്ത് അതിലെ ശ്യാമള എന്ന കഥാപാത്രം ആരുചെയ്യും എന്നതിൽ ഒരു തീരുമാനവും ആയിരുന്നില്ല, സത്യനോടും പ്രിയനോടും എല്ലാവരോടും ആലോചിച്ചു എങ്കിലും ബാക്കി കാസ്റ്റിംഗ് എല്ലാം ആയി പക്ഷെ ശ്യാമള തീരുമാനമായില്ല ആ സമയത്താണ് ലാലിനെ കാണുന്നത്, ഈ കാര്യം അയാളോട് പറഞ്ഞപ്പോൾ എന്നോട് പറഞ്ഞു നാടോടി എന്ന ചിത്രത്തിൽ എന്റെ ഒപ്പം അഭിനയിച്ച സംഗീത എന്ന കുട്ടി നല്ലതായിരിക്കുമെന്ന്.

അതൊരു മികച്ച അഭിപ്രായം ആയിരുന്നു, ഈ  ചിത്രത്തിന് സംഗീതക്ക് ദേശിയ പുരസ്കാരം വരെ ലഭിച്ചിരുന്നു എന്നും ലാൽ അത് പറയുന്നതിന് തൊട്ട് മുമ്പവരെ അയാളൊരു കലാബോധം ഇല്ലാത്ത ആൾ ആയിരിക്കുമെന്നാണ് ഞാൻ കരുതിയിരുന്നത് എന്നും പക്ഷെ ആ ഒരു സംഭവത്തോടെ അത് മാറിയെന്നും, ആരെങ്കിലും ലാലിന് കലാബോധം ഇല്ലെന്ന് പറഞ്ഞാൽ അയാളെ ഞാൻ ത,ല്ലുമെന്നും ഇനി ആര് അത്  പറഞ്ഞാലും ഞാനത് സമ്മതിച്ചു തരില്ല എന്നും ശ്രീനിവാസൻ പറയുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *