
‘ഞാനും താനും കൂടിയുള്ള കോമഡി ആളുകൾക്ക് മടുത്തെടോ’…! തനിക്ക് ഇനിയും ഇതൊന്ന് നിർത്തിക്കൂടെ എന്നാണ് എന്നോട് അന്ന് ചോദിച്ചത് ! മോഹൻലാലിൻറെ മാറ്റാത്തെ കുറിച്ച് ശ്രീനിവാസനും സത്യൻ അന്തിക്കാടും പറയുന്നു !
മലയാള സിനിമ രംഗത്തെ ഏറ്റവും മികച്ച ഒരു കൂട്ടുകെട്ട് ആയിരുന്നു മോഹൻലാലും ശ്രീനിവാസനും സത്യൻ അന്തിക്കാടും. ഇവർ മൂവരും ഒരുമിച്ചപ്പോൾ മലയാളി പ്രേക്ഷകർക്ക് ലഭിച്ചത് ഒരിക്കലും പകരം വെക്കാനില്ലാത്ത മികച്ച ശ്രിഷ്ട്ടികൾ തന്നെ ആയിരുന്നു. മോഹൻലാൽ എന്ന നടന്റെ താര പദവിക്ക് ആ ചിത്രങ്ങൾ ഏറെ സഹായകമായിട്ടുണ്ട്. പക്ഷെ പിന്നീട് ഇവരുടെ കൂട്ടുകെട്ടിൽ ചിത്രങ്ങൾ ഇല്ലാതെ ആകുകയും, ദാസനും വിജയനും പോലെ മികച്ച കോംബോ ആയ ലാലും ശ്രീനിയും ഒരുമിക്കാതെ ഇരുന്നതും പ്രേക്ഷകർ എന്നാ നിലയിൽമലയാളികൾക്ക് ഏറെ നിരാശ ഉണ്ടാക്കിയിരുന്നു.
ഇപ്പോഴിതാ തങ്ങൾക്ക് ഇടയിൽ ഉണ്ടായ അകൽച്ചയെ കുറിച്ച് ശ്രീനിവാസനും സത്യൻ അന്തിക്കാടും പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ശ്രീനിവാസൻ പറയുന്നത് മാറിയത് മോഹൻലാൽ ആണെന്നാണ്.. താനും സത്യനും പിന്നീടും ചെയ്തത് അത്തരം ചിത്രങ്ങൾ തന്നെ ആയിരുന്നു എന്നാണ്. ആ വാക്കുകളിലേക്ക്.. നാടോടിക്കാറ്റ് പ്രേക്ഷകർ ഒരുപാട് സ്വീകരിച്ച മികച്ച ചിത്രമായിരുന്നു. ആ സിനിമയെ കുറിച്ച് നല്ല അഭിപ്രായങ്ങൾ വന്നപ്പോഴാണ് അതിന്റെ തുടർ സിനിമകൾ ചെയ്തത്.
അങ്ങനെ പട്ടണപ്രവേശത്തിന്റെ ഷൂട്ടിങ്ങിനായി മോഹൻലാൽ എറണാകുളത്ത് വന്നു. ‘വന്ന ഉടൻ എന്നോട് ചോദിച്ചു ഇതും കോമഡിയാണോ… എന്ന്. കുറച്ച് ഹ്യൂമറും കാര്യങ്ങളുമുണ്ടെന്ന് ഞാനും പറഞ്ഞു. ഉടനെ മോഹൻലാൽ പറഞ്ഞു എന്താടോ ഇത്…. ടി.പി ബാലഗോപാൻ എം.എ ഞാനും താനും കൂടി കോമഡി. ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് ഞാനും താനും കൂടി കോമഡി, സന്മസുള്ളവർക്ക് സമാധാനം ഞാനും താനും കൂടി കോമഡി, നാടോടിക്കാറ്റ് ഞാനും താനും കൂടി കോമഡി ആളുകൾക്ക് മടുത്തെടോ…

തനിക്ക് ഇനി എങ്കിലും ഈ പരിപാടി ഒന്ന് നിർത്തിക്കൂടെ എന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു അങ്ങനെ അത് പ്രേക്ഷകർക്ക് മടുത്തതായി എനിക്ക് തോന്നിയിട്ടില്ല. കാരണം ആളുകൾ ഇവയെല്ലാം ആസ്വദിച്ച സിനിമകൾ ആയിരുന്നു. ഉടനെ ലാൽ പറഞ്ഞു, അല്ല അവർക്ക് അത് മടുത്തുവെന്ന്. പിന്നെ എന്നോട് പറഞ്ഞു ഇമ്മാതിരി കോമഡിയല്ല വേണ്ടതെന്ന്. ആ സമയത്ത് പത്മരാജന്റെ തൂവാനതുമ്പികളിൽ ലാൽ അഭിനയിക്കുന്നുണ്ടായിരുന്നു. അതിന്റെ ഒരു ഹാങ്ങ്‌ഓവറിൽ ആയിരുന്നു ലാൽ. അതുകൊണ്ട് ഈ കോമഡികൾ ഒന്നും ദഹിച്ചില്ല.. എന്നും ശ്രീനിവാസൻ പറയുമ്പോൾ സത്യൻ അന്തിക്കാട് പറയുന്നത് ഇങ്ങനെ..
പണ്ട് ഞാൻ ലാലിനെ വെച്ച് ആ നല്ല സിനിമകൾ ചെയ്തിരുന്ന സമയത്ത് ഞാൻ പ്രത്യേകിച്ച് അങ്ങനെ മോഹന്‍ലാലിന്റെ ഡേറ്റ് വാങ്ങിക്കാറില്ലായിരുന്നു. ഞാന്‍ ഒരു പടം പ്ലാന്‍ ചെയ്യുന്നു, അപ്പോൾ ആ സമയത്ത് ലാല്‍ വന്നിരിക്കും. എന്നാൽ പിന്നീട് അദ്ദേഹം ഒരു വലിയ വ്യവസായത്തിന്റെ ഘടകമായി മാറിയപ്പോള്‍ പഴയത് പോലെ എന്റെ സിനിമകളിലേക്ക് വരാൻ പറ്റാതെയായി. ഞാന്‍ ആഗ്രഹിക്കുന്ന സമയത്ത് മോഹന്‍ലാലിനെ കിട്ടാതായി. അപ്പോള്‍ എനിക്ക് ചെറിയ പ്രയാസം തോന്നി. എന്നാല്‍ പിന്നെ മോഹന്‍ലാലിനെ ഒഴിവാക്കിയേക്കാം എന്ന് വിചാരിച്ചു എന്നും അദ്ദേഹം പറയുന്നു.
Leave a Reply