
എന്തിനാണ് ഇങ്ങനെ മുളങ്കൂട് പോലെ താടിവെച്ച് നടക്കുന്നത് ! അതിന്റെ കാരണം എന്താണ്?’; മോഹന്‍ലാലിന് കത്തയച്ച് ശ്രീരാമന്, മറുപടിയുമായി താരം
മലയാള സിനിമയിൽ ഏറെ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടനാണ് ശ്രീരാമൻ. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം നടന്ന താരസംഘടന ‘അമ്മ’യുടെ വാര്‍ഷിക പൊതുയോഗത്തിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിന് രസകരമായ കത്ത് എഴുതി നടന് വി.കെ ശ്രീരാമന്. താരങ്ങള്‍ താടി വയ്ക്കുന്നതിന്റെ കാരണമാണ് ശ്രീരാമന് ചോദിച്ചുകൊണ്ട് മോഹൻലാലിന് ഒരു കത്ത് എഴുത്തുകയും, മോഹൻലാൽ അതിനു മറുപടി നല്കിയുമതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ശ്രീരാമൻ എഴുതിയ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ഇന്ന് മിഥുനം പതിനൊന്നാണ്. തിങ്കളാഴ്ചയുമാണ്. ഇന്നലെ, അല്ല മിനിഞ്ഞാന്നുവന്നതാണ് കൊച്ചിക്ക് നടീനടന്മാരുടെ പൊതുയോഗമായിരുന്നിന്നലെ. ആണ്‍താരങ്ങളും പെണ് താരങ്ങളും ധാരാളം. കുറച്ചു കാലമായി ഒരു കാര്യം ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. ചെറുവാല്യേക്കാരായ ആണ്‍താരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വെച്ചാണ് നടക്കുന്നത്. പെട്ടന്നു കണ്ടാലാരെയും തിരിച്ചറിയാത്ത വിധം മൊകറുകളൊക്കെ മൂടപ്പെട്ടിരിക്കുന്നു.
ഇവരെല്ലാം ഇങ്ങനെ സോക്രട്ടീസുമാരോ ടോള്‍സ്റ്റോയിമാരോ ആയി പരിണമിക്കാന്‍ എന്തായിരിക്കും കാരണം.. ബൗദ്ധിക സൈദ്ധാന്തിക ദാര്‍ശനീക മണ്ഡലങ്ങള്‍ വികസിച്ചു വരുന്നതിന്റെ ദൃഷ്ടാന്തമാണോ.. ചിന്തിച്ചിട്ടൊരെത്തും പിടിയും കിട്ടാത്തതിനാല്‍ ഈ വിഷയം പറഞ്ഞുകൊണ്ട് ഒരു കത്ത് അസ്സോസിയേഷന് തലൈവര്‍ക്കു കൊടുത്തു വിട്ടു. ഇപ്പോള്‍ ‘രോമത്തിന് താരത്തിലുള്ള സ്വാധീന’മെന്ന വിഷയത്തില്‍ ഒരു പ്രബന്ധമവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് സന്ദേഹനിവാരിണീതൈലം കാച്ചിയെടുത്ത് വിതരണം ചെയ്യാമോ എന്നായിരുന്നു കത്തിന്റെ കുത്ത്.

പെട്ടെന്നുതന്നെ കത്തിനുള്ള മറുപടി വന്നു..അതവസാനിക്കുന്നതിങ്ങനെ, ‘രോമത്തിന് താരത്തിലുള്ള സ്വാധീനം’ എന്ന വിഷയത്തിലുള്ള ചര്‍ച്ച അരോമ മോഹന്റെ നേതൃത്വത്തില്‍ നടത്താം എന്നാണ് തീരുമാനം. ആകയാലും പ്രിയരേ.പ്രിയപ്പെട്ട മോഹൻലാലിൻറെ മറുപടി ഇങ്ങനെ ആയിരുന്നു. ഗൂഢാര്‍ഥ ശൃംഗാര വിന്യാസത്തില്‍ നിന്നാണ് ഇത്തരം സംശയം ഉത്ഭവിക്കുന്നത്. ക്ഷീരപഥത്തെ രോമം കൊണ്ട് മൂടുന്ന പോലെ രോമം കൊണ്ടും പല ക്ഷീരപദത്തെ മൂടുന്നു എന്ന സത്യം മനസ്സിലാക്കണം. എന്തായാലും രോമത്തിന് താരത്തിലുള്ള സ്വാധീനം എന്ന വിഷയത്തിലുള്ള ചര്‍ച്ച് അരോമ മോഹന്റെ നേതൃത്വത്തില്‍ നടത്താം എന്നാണ് തീരുമാനം, രോമപൂര്‍വം” എന്നാണ് മറുപടി.. ഏതായാലും ശ്രീരാമന്റെ കത്തും അതിനുള്ള മോഹൻലാലിൻറെ മറുപടിയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.
Leave a Reply