‘വിവാഹ ശേഷവും ഭരതൻ ശ്രീവിദ്യയെ പ്രണയിച്ചു’ !! സിദ്ധാര്‍ത്ഥിനെ അവര്‍ വളര്‍ത്താമെന്ന് പറഞ്ഞു ! കെപിഎസി ലളിത തുറന്ന് പറയുന്നു !

മലയാളികളുടെ എക്കാലത്തെയും ഇഷ്ട നായികമാരിൽ ഒരാളാണ് ശ്രീവിദ്യ. ഒരു സമയത്ത് വളരെ  തിരക്കുള്ള നായികയായിരുന്നു അവർ. ശേഷം അമ്മ വേഷങ്ങൾ ഒരുപാട് ചെയ്തിരുന്നു. മലയാളത്തിൽ ഉപരി അന്യ ഭാഷകളിലും നടി സജീവമായിരുന്നു, അന്നത്തെ മിക്ക  സൂപ്പർ നായകന്മാരോടപ്പം ശ്രീവിദ്യ അഭിനയിച്ചിരുന്നു. തന്റെ 13 മത്തെ വയസിലാണ് നടി സിനിമയിൽ എത്തിയത്. കരിയറില്‍ നിരവധി നേട്ടങ്ങളുണ്ടായിരുന്നുവെങ്കിലും ശ്രീവിദ്യയുടെ വ്യക്തി ജീവിതത്തില്‍ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല. നടിയുടെ പ്രണയവും പ്രണയത്തകര്‍ച്ചയുമൊക്കെയായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ശ്രീവിദ്യയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരലയിരുന്നു നടി കെപിഎസി ലളിത. ഇപ്പോൾ ചില തുറന്ന് പറച്ചിലുകൾ നടത്തിയിരിക്കുകയാണ് താരം. ഒരു സമയത്ത് സംവിധായകൻ ഭരതനും ശ്രീവിദ്യയും വലിയ പ്രണയത്തിലായിരുന്നു. ആ സമയത്ത് അവരുടെ ഹംസം ആയിരുന്നു താന്നെനും കെപിഎസി ലളിത പറയുന്നു. എന്റെ വീട്ടിലാണ് അവരുടെ ഫോൺ വിളികൾ വരെ നടന്നിരുന്നത്. പക്ഷെ എപ്പോഴും അവർ തമ്മിൽ വഴക്കും കരച്ചിലും ഒക്കെയായിരുന്നു.

ഒരു ദിവസം ശ്രീവിദ്യ പറഞ്ഞു ഈ ബദ്ധം ശരിയാവുമെന്ന് തോന്നുന്നില്ല ചേച്ചി, എന്നെ അദ്ദേഹത്തിന് ഭയങ്കര സംശയമാണ് എന്നൊക്കെ അന്ന് വിദ്യ പറഞ്ഞിരുന്നു. അങ്ങനെ രണ്ടുപേരും ഒരുമിച്ച് സംസാരിച്ച് പിരിയാൻ തീരുമാനിച്ചു. ശ്രീവിദ്യയുമായി പിരിഞ്ഞതിന് ശേഷം ഭയങ്കരമായി തകര്‍ന്നുപോയിരുന്നു അദ്ദേഹം. രണ്ടുമൂന്ന് പ്രണയം പിന്നീടുണ്ടായിരുന്നു. അദ്ദേഹം പ്രണയിച്ചിരുന്നവരിലൊരാള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ശാന്തിയാണ് അത്, വില്യംസിന്‍രെ ഭാര്യ. ഇപ്പോഴും ഇതേക്കുറിച്ച് പറഞ്ഞ് ഞങ്ങള്‍ ചിരിക്കാറുണ്ട്.

അതിനു ശേഷം ഏറെ നാളുകൾക്ക് ശേഷം എന്നെയും അദ്ദേഹത്തിന്റെയും പേരും ചേർത്ത് സുഹൃത്തുക്കൾ തമാശക്ക് വെറുതെ ഓരോന്നു പറഞ്ഞു കളിയാക്കിയപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു നമുക്ക് അതാലോചിച്ചൂടേയെന്നായിരുന്നോ എന്ന്.. അപ്പോൾ വെറുതെ നമ്മുടെ അടുത്ത് വേണ്ടെന്ന് ഞാൻ പറയുമായിരുന്നു. പക്ഷെ ഒരു ദിവസം എന്റെ വീട്ടിൽ വന്ന് അദ്ദേഹം  സീരിയസായി സംസാരിക്കുകയായിരുന്നു. ഇനി അങ്ങനത്തെ സ്വഭാവമൊന്നുമുണ്ടാവില്ല എന്ന് അദ്ദേഹം ഉറപ്പ് പറഞ്ഞിരുന്നു.. അങ്ങനെ ആ വിവാഹം നടന്നു..

പക്ഷെ വിവാഹ ശേഷവും ഭരതേട്ടനും ശ്രീവിദ്യയും പ്രണയത്തിലാണെന്നറിഞ്ഞപ്പോള്‍ ഞാൻ തകർന്നു പോയി. കരയാൻ മാത്രമേ എനിക്ക് അന്ന് കഴിഞ്ഞിരുന്നുള്ളൂ, മകൻ സിദ്ധാര്‍ത്ഥിനെ അവര്‍ വളര്‍ത്താമെന്ന് പറഞ്ഞിരുന്നു. അതിന്റെ ആവശ്യമില്ല, ഇവിടെയുള്ളത് ഇവിടത്തന്നെ മതി എന്ന് ഞാൻ പറഞ്ഞു. പിന്നെ ഞാൻ സമാധാനിച്ചു പിന്നെ അദ്ദേഹം അവരുടെ അടുത്തേക്ക് പോകുമ്പോൾ പരിഭവവും അസൂയയും  ഒന്നും തോന്നിയിരുന്നില്ല കാരണം അവരുടെ കയ്യിൽ നിന്നല്ലേ എനിക്ക് കിട്ടിയത്, പിന്നെ മറ്റുള്ളവർ പറഞ്ഞ് ഞാൻ ഒന്നും അറിയാൻ ഇടവരരുത് എന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. അന്നുമുതൽ എല്ലാം എന്നോട് നേരിട്ടുതന്നെ പറഞ്ഞിരുന്നു. എന്തും അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറായ മനസ്സോടെയാണ് അദ്ദേഹത്തിനൊപ്പം ഞാൻ ജീവിച്ചത്. എന്നും കെപിഎസി ലളിത പറയുന്നു…

Leave a Reply

Your email address will not be published. Required fields are marked *