
പാവം നസീർ സാറിന്റെ വലിയൊരു ആഗ്രഹമായിരുന്നു ലാലിനെ വെച്ചൊരു സിനിമ ചെയ്യാൻ ! പക്ഷെ വയസ്സുകാലത്ത് ഇങ്ങേർക്ക് വേറെ പണിയില്ലെന്ന് മോഹൻലാൽ ചോദിച്ചു !
മലയാളികൾ ഏറെ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന നടനാണ് ശ്രീനിവാസൻ. നടൻ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് തുടങ്ങിയ മേഖലകളിൽ എല്ലാം കഴിവ് തെളിയിച്ച അദ്ദേഹം വലിയ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം ഇപ്പോൾ വീണ്ടും തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. അഭിമുഖങ്ങളിൽ പലപ്പോഴും തുറന്ന് സംസാരിക്കുന്നതും ചെയ്തിരുന്നു. അത്തരത്തിൽ ഇപ്പോഴിതാ ന്യൂ ഇന്ത്യൻ എക്സ്പ്രെസ്സിന് അദ്ദേഹം നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
പ്രേം നസീർ സാറിന് മോഹൻലാലിനെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹം പറഞ്ഞിരുന്നു. കടത്തനാടന്‍ അമ്പാടി എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് പ്രേം നസീർ ഈ ആഗ്രഹം എന്നോട് പറഞ്ഞത്. ആ സിനിമയുടെ സമയം മുഴുവനും അദ്ദേഹത്തിന്റെ ഒപ്പം ഞാൻ ഉണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ പഴയ ഒരുപാട് ഓർമ്മകൾ പങ്കുവെച്ച കൂട്ടത്തിലാണ് ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞത്. നല്ലൊരു കഥ ആലോചിക്കണമെന്നും മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷം ഒരു ദിവസം മോഹന്‍ലാല്‍ എന്നോട് പറഞ്ഞു, നസീര്‍ സാര്‍ എന്നെവെച്ച് ഒരു പടം സംവിധാനം ചെയ്യാനുള്ള പരിപാടിയിലാണ്.

എന്തോ പറയാനാ.. ഈ വയസുകാലത്ത് ഇങ്ങേര്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു ലാലിന് ഇഷ്ടമല്ലെങ്കില്‍ പറഞ്ഞാല്‍ പോരെ ഇങ്ങനെയൊക്കെ പറയുന്നത് എന്തിനാണെന്ന്. പെട്ടെന്ന് പറയാന്‍ പറ്റില്ല എന്നായിരുന്നു മോഹൻലാൽ പറഞ്ഞതെന്നും ശ്രീനിവാസൻ പറയുന്നു. അങ്ങനെ പല കാരണങ്ങൾ പറഞ്ഞ് ലാൽ അത് ഒഴിവാക്കാൻ നോക്കി. യുണിറ് അദ്ദേഹത്തിന് മുമ്പിൽ സിനിമ ചെയ്യാൻ റെഡിയാണ് കഥ ശെരിയായാൽ മതിയെന്ന രീതിയിൽ നിന്നു. എന്നോടാണ് നാസിർ സാർ കഥ എഴുതാൻ പറഞ്ഞത്. നീ എഴുതേണ്ട എന്ന് ലാൽ എന്നോട് പറഞ്ഞു.
ശേഷം ലാലിന്റെ വിവാഹ നിശ്ചയത്തിന്റെ ദിവസം, നസീര്‍ സാര്‍ ഒരു ചെക്കുമായി ലാലിന്റെ അടുത്തെത്തി. ഇന്നൊരു പുണ്യ ദിവസമായതിനാല്‍ ഇന്നാവട്ടെ എന്റെ അഡ്വാന്‍സ്, എന്നുപറഞഞ ചെക്ക് ലാലിന് കൊടുത്തു. ലാലിന് അത് വാങ്ങേണ്ടി വന്നു. ഇതൊക്കെ കഴിഞ്ഞ് അധിക കാലം കഴിയുന്നതിന് മുന്‍പായിരുന്നു നസീര്‍ സാറിന്റെ മരണം. അടുത്ത ദിവസത്തെ പേപ്പര്‍ നോക്കുമ്പോള്‍ നസീനെ പുകഴ്ത്തിക്കൊണ്ടുള്ള ലാലിന്റെ ഒരു കുറിപ്പ് ഞാൻ കണ്ടു എന്നും ശ്രീനിവാസൻ പറയുന്നു. അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ ഏറ്റവും വലിയ മോഹമായിരുന്നു എന്നൊക്കെയാണ് എഴുതിയിരുന്നത്. അത് എനിക്ക് സഹിക്കാന്‍ പറ്റിയില്ല. ഞാന്‍ വിളിച്ച് പൊട്ടിത്തെറിച്ചു. ഹിപ്പോക്രസിക്ക് ഒരു പരിധിയുണ്ടെന്ന് പറഞ്ഞെന്നും ശ്രീനിവാസൻ പറയുന്നു…
Leave a Reply