സ്നേഹയോടും രഷ്മിയോടും കൈരളി ടീവിയോടും വെറും പുച്ഛം മാത്രം ! ഇത് 2021 ആണ് എന്ന് ഓർമിപ്പിക്കുന്നു ! ശ്രിന്ദയുടെ പ്രതികരണത്തിന് മറുപടിയുമായി സ്നേഹയും രശ്മിയും !!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് കൈരളി ടിവിയുടെ പരിപാടിയായ ലൗഡ് സ്പീക്കര്‍ എന്ന പ്രോഗ്രാമിനെ വിമർശിച്ച് നടി ശ്രിന്ദയും എസ്തറും രംഗത്ത് വന്നിരുന്നു, ഈ നടിമാരുടെ ഫോട്ടോ ഷൂട്ടിനെ വിമർശിച്ച് കഴിഞ്ഞ ദിവസം  ലൗഡ് സ്പീക്കര്‍ എന്ന പരിപാടിയിൽ സ്നേഹയും രശ്മിയും വളരെ മോശമായി വിമർശിച്ചിരുന്നു, ഇതിനെതിരെ ശ്രിന്ദ സമൂഹ മാഷയമങ്ങളിൽ പങ്കു വെച്ച കുറിപ്പ് വളരെ ശ്രദ്ധ നേടിയിരുന്നു. ശ്രിന്ദയുടെ വാക്കുകൾ ഇങ്ങനെ, ഇത് 2021 ല്‍ ആണെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഈ വൃത്തികേട് ഇനിയും ഓടില്ല. എല്ലാവരും  ടോക്‌സിക് സ്വഭാവ ശീലങ്ങളും കാഴ്ചപ്പാടുകളുമെല്ലാം മറക്കാന്‍ ശ്രമിക്കുകയും സ്ത്രീ അവകാശങ്ങള്‍ക്കായി പൊരുതുമ്പോള്‍, സ്വന്തം ശരീരത്തെ സ്‌നേഹിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുന്നൊരു ഇടത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍, സങ്കടകരമെന്ന് പറയാമല്ലോ, ഇവിടെ നമ്മള്‍ 20000 ചുവട് പിന്നിലേക്ക് പോവുകയാണ്.

ഇത് സത്യത്തില്‍ എനിക്ക് ഈ വീഡിയോയ്ക്ക് ഒരു ശ്രദ്ധയും കൊടുക്കാന്‍ താല്‍പര്യമില്ല കാരണം അവരത് പോലും അര്‍ഹിക്കുന്നില്ലെന്നത് തന്നെ. പക്ഷെ ഞാനിത് ഇന്ന് എഴുതുന്നത് ഇത് എന്നേക്കാള്‍ വളരെ വലുതാണെന്ന് മനസിലാക്കുന്നത് കൊണ്ടാണ്. ഇതുപോലുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ ഒരു സ്ത്രീയും പെണ്‍കുട്ടിയും വളരാന്‍ പാടില്ല. കൈരളി ടിവി, ഇതുപോലെ അപമാനിക്കുന്ന കണ്ടന്റുകള്‍ ചാനലില്‍ കൊടുക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. കണ്ടന്റുകളെ കുറിച്ച് കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കേണ്ട സമയമാണിത്. പ്രത്യേകിച്ചും ആളുകളെ സ്വാധീനിക്കാന്‍ സാധിക്കുന്ന പ്ലാറ്റ്‌ഫോമായിരിക്കുമ്പോള്‍. ഇതുപോലെയുള്ള പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ നിരുത്സാഹപ്പെടുത്തേണ്ടതല്ലേ.. എന്ന് തുടങ്ങുന്ന കുറിപ്പാണ് നടി പങ്കുവെച്ചത്….

ഇപ്പോൾ ഇതിന് മറുപടിയുമായി സ്നേഹയും രശ്മിയും രംഗത്ത് വന്നിരിക്കുകയാണ്, രശ്മി പറയുന്നത് ഇങ്ങനെ, 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയാണ് ഞാന്‍. എന്റെ മകള്‍ ഏത് വസ്ത്രം ധരിക്കണം എന്നതിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ഞാനവള്‍ക്ക് നല്‍കിയിട്ടുണ്ട്. രശ്മി അനില്‍ എന്ന ഞാന്‍ ഒരിക്കലും ഒരു വ്യക്തിയേയും വിമര്‍ശിക്കുകയോ അവരുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ ഇടപെടുകയോ ചെയ്തിട്ടില്ല. ഒരു അഭിമുഖത്തിലോ വേദിയിലോ ഇന്ന് വരെയും ഒരു വ്യക്തിയെയും അധിക്ഷേപിച്ചിട്ടില്ല. ആ പ്രോഗ്രാമില്‍ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെയാണ് ഞാനും സ്‌നേഹയും അവതരിപ്പിക്കുന്നത്. തങ്കു എന്ന കഥാപാത്രം ആ വീട്ടിലെ ജോലിക്കാരിയാണ്. അവര്‍ക്ക് ഒന്നും ആകാന്‍ കഴിഞ്ഞിട്ടില്ല.താരങ്ങളെ അസൂയയോടെ നോക്കുകയും അവരെ വിമര്‍ശിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് സുശീലയും തങ്കുവും. അത്തരക്കാരുടെ പ്രതിനിതികളായിട്ടാണ് ആ പരിപാടിയിൽ ചിലത് പറയുന്നത്..

കൂടാതെ ഇത് തന്നെയാണ് സ്നേഹയും സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്, എസ്തര്‍, ശ്രിന്ദ തുടങ്ങിയവരുടെ ഫോട്ടോഷൂട്ടിനെ അസൂയയോടെ വിമര്‍ശിച്ചു അവര്‍ പറയുമ്പോള്‍ ആ സ്റ്റോറിയുടെ അവസാനം 7 മിനുട്ട് സമയമെടുത്തു ജമാലു പറയുന്നത് ഓരോരുത്തര്‍ക്കും ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോ എടുക്കാനും, സോഷ്യല്‍ മീഡിയയില്‍ ഇടാനുമുള്ള അവകാശം ഉണ്ടെന്നും, ഫോട്ടോഷൂട്ടുകള്‍ താരങ്ങളുടെ പ്രൊഫഷന്റെ ഭാഗമാണെന്നും ആണ്. എന്നും താരങ്ങൾ കുറിച്ചിരിയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *