
എന്റെ കല്യാണത്തെ കുറിച്ച് അമ്മയോട് സംസാരിച്ചിട്ടുണ്ട് ! പത്ത് പവൻ സ്വർണം എനിക്ക് തരാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു ! സുബി പറയുന്നു !
മലയാളികളുടെ ചങ്കായിരുന്നു മണിചേട്ടൻ, ഇപ്പോഴും ആ വേർപാട് ഉൾകൊള്ളാൻ കഴിയാത്ത ഒരുപാട്പേര് ജീവിക്കുന്നുണ്ട്. ഇന്നും അദ്ദേഹത്തിന്റെ ഓർമകളിൽ അച്ഛന്റെ അവസാനത്തെ ആഗ്രഹം സഫലമാക്കാൻ തയാറെടുകയുകയാണ് മകൾ ശ്രീലക്ഷ്മി, ഒരച്ഛനും മകളേ ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാവില്ല, ഒരു ഭർത്താവും ഭാര്യയെ ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാവില്ല, ഒരു കൂട്ടുകാരനും ഇതുപോലെ സുഹൃത്തുക്കളെ ഇഷ്ടപെട്ടുകാണില്ല, ഒരു സഹോദരനും ഇതുപോലെ മിത്രങ്ങളെ സ്നേഹിച്ചു കാണില്ലഎന്റെ അച്ഛനല്ലാതെ എന്നാൽ ശ്രീലക്ഷ്മി പറയുന്നത്.
മണിയുടെ ഓർമ്മകൾ എല്ലാം ഇപ്പോഴും പ്രിയപ്പെട്ടവരെ വേദനിപ്പിക്കുന്നു, അത്തരത്തിൽ നടിയും നർത്തകിയുമായ സുബി സുരേഷ് മണി ചേട്ടനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തെ ആദ്യം കാണുന്നത് ചാലക്കുടിയിൽ വെച്ച് അദ്ദേഹം നടത്തിയ ഒരു പള്ളി പെരുന്നാളിൽ എനിക്കും ക്ഷണം കിട്ടിയിരുന്നു, മമ്മൂക്ക വരെ പങ്കെടുത്ത ഒരു വലിയ പെരുന്നാൾ ആയിരുന്നു, അന്ന് നേരിൽ കണ്ടു എന്നല്ലാതെ മറ്റൊരു പരിചയവും തമ്മിൽ ഉണ്ടായിരുന്നില്ല.
പിന്നെ വർഷങ്ങൾ കഴിഞ്ഞ് നാദിർഷാ ഇക്ക സംവിധാനം ചെയ്യുന്ന ഒരു അമേരിക്കൻ ട്രിപ്പിൽ മണിച്ചേട്ടനും ദിലീപ്, കാവ്യ, സലിം കുമാർ തുടങ്ങിയവർ ഒക്കെയും പങ്കെടുത്ത ഷോയിൽ ഞാനും ഉണ്ടായിരുന്നു. ആ ഷോയിൽ ഞാൻ അൽപ്പം റിസ്ക്കുള്ള ഡാൻസ് ആണ് ചെയ്തിരുന്നത്. ഞാൻ സ്റ്റേജിൽ കയറിയപ്പോൾ മണിചേട്ടന് പ്രാർത്ഥിച്ചു നിൽക്കുകയായിരുന്നു. എത്രവട്ടം ഞാൻ സ്റ്റേജിൽ കയറിയോ അത്രയും നേരവും സ്റ്റേജിന്റെ സൈഡിൽ മണിചേട്ടന് അങ്ങനെ പ്രർത്ഥിച്ചു നിൽക്കും.

പരിപാടി കഴിഞ്ഞ് ഞാൻ സ്റ്റേജിൽ നിന്നും ഇറങ്ങി വരുമ്പോൾ, തോളിൽ തട്ടി നന്നായിരുന്നു എന്ന് അഭിനന്ദിക്കുകയും ചെയ്യുമായിരുന്നു. എല്ലാവരും പറയുന്ന കേൾക്കാം അദ്ദേഹം ഒരു ഉരുക്കു മനുഷ്യൻ ആണെന്നോക്കെ, അത് ഒരിക്കലും അല്ല, ഒരു മുറിയിൽ ഒറ്റക്ക് കിടന്നുറങ്ങാത്ത ഒരു മനുഷ്യനാരുന്നു അദ്ദേഹം. ധർമജന്റെയും ഷാജോണിന്റെയും ഇടക്ക് കിടന്നേ ഉറങ്ങുകയുള്ളായിരുന്നു അദ്ദേഹം. അങ്ങനെ ആ പരിപാടിയിൽ വെച്ച് ഞങ്ങൾ നല്ല സുഹൃത്തുക്കളായി.
അങ്ങനെ ഒരിക്കൽ അദ്ദേഹം എന്നോട് ചോദിച്ചു, നെ എന്താണ് വിവാഹം കഴിക്കാത്തത്, പ്രണയംവല്ലതും ഉണ്ടോ എന്ന്, ഇല്ലന്ന് മറുപടി പറഞ്ഞ എന്നോട് പറഞ്ഞു നീ വിവാഹം കഴിക്കണം, കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ആളാണ് നീ, നിനക്കുമൊരു കുടുംബം വേണം എന്ന്, നിന്റെ കല്യാണത്തിനു പത്തുപവൻ ഞാൻ നിനക്ക് തരും. ഞാൻ അത് അങ്ങനെ കേട്ട് അങ്ങനെ വിട്ടു. എന്നാൽ പിന്നീടും ഇതേ കാര്യം പറഞ്ഞു, എന്റെ അമ്മയെ ഫോണിൽ വിളിച്ച് തരാൻ പറഞ്ഞു, അമ്മയോടും പറഞ്ഞു നമുക്ക് ഇവളെ വിവാഹം കഴിപ്പിക്കണം, പത്ത് പവൻ സ്വർണം ഞാൻ തരുമെന്ന്. അത് തരാതെയാണ് പോയത്, ഞാൻ ഇതുവരെയും കല്യാണവും കഴിച്ചിട്ടില്ല കണ്ണുകൾ നിറഞ്ഞ് ഒഴുകികൊണ്ട് സുബി പറയുന്നു.
Leave a Reply