
ചില സ്ഥലത്തൊക്കെ പഴയ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നതുപോലെ തോന്നി ! പ്രണവിന്റെ ഹൃദയം കണ്ട ശേഷം വൈകാരികമായി സുചിത്ര മോഹന്‍ലാല്‍ !
താര പുത്രന്മാർ അരങ്ങുവാഴുന്ന സിനിമ രംഗത്ത് എന്നും പ്രണവിന് എന്നുമൊരു ഒരു പ്രത്യേക സ്ഥാനമുണ്ട്. താര രാജാവിന്റെ മകൻ എന്ന തലക്കനം നമ്മൾ ഒരിക്കലൂം പ്രണവ് എന്ന അപ്പുവിൽ കണ്ടിട്ടില്ല. വളരെ പ്രത്യേകതകളുള്ള ഒരു താര പുത്രനാണന് പ്രണവ്. യാത്രകൾ ഒരുപാട് ഇഷ്ടപെടുന്ന പ്രണവ് അതിനു വേണ്ടിയാണ് കൂടുതൽ സമയം ചിലവഴിക്കുന്നത്. പ്രണവിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം ഹൃദയം മികച്ച പ്രേക്ഷക പ്രതികരണം നേടി വിജകരമായി പ്രദർശനം തുടരുന്നു.
ഇപ്പോഴിതാ മകന്റെ സിനിമ കണ്ടിറങ്ങിയ ശേഷം അമ്മ സുചിത്ര മോഹൻലാൽ ഏറെ വൈകാരികമായി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സുചിത്രയുടെ വയ്ക്കുകൾ ഇങ്ങനെ, സിനിമ ഒരുപാട് ഇഷ്ടമായി. പറയാന്‍ വാക്കുകളില്ല. ചില സ്ഥലത്തൊക്കെ പഴയ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നതുപോലെ തോന്നി. വീട്ടിലും അത് കാണാം. പ്രണവ് ഒരുപാട് മെച്ചപ്പെട്ടതായി അനുഭവപ്പെട്ടു. കൂടുതല്‍ പറഞ്ഞാല്‍ ഇമോഷനലാകും എന്ന് നിറകണ്ണുകളോടെയാണ് ആ അമ്മ പ്രതികരിച്ചത്.
റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ഇടപ്പള്ളി വിനീത തിയറ്ററിലെത്തിയാണ് സുചിത്ര ‘ഹൃദയം’ കണ്ടത്. സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, സമീര്‍ ഹംസ എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രണവിന്റെ ഇതുവരെ കാണാത്ത വളരെ വ്യത്യസ്തമായ അഭിനയ ശൈലി ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതായാണ്. ഏതായാലും വിനീത് ശ്രീനിവാസൻ ഒരുക്കിയ മനോഹരമായ ഒരു ചിത്രമാണ് ഹൃദയം എന്നാണ് പൊതുവെ ലഭിക്കുന്ന ഒരു റിപ്പോർട്ടുകൾ.

സുചിത്ര മകനെ കുറിച്ച് പറയുന്നതെല്ലാം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്, കുഞ്ഞുനാൾ മുതൽ തന്നെ യാത്രയോട് ഇഷ്ടമുള്ള ആളാണ് അപ്പു എന്ന വിളിക്കുന്ന പ്രണവ് എന്ന് സുചിത്ര പറയുന്നു. വളരുന്നതിനു അനുസരിച്ച് യാത്ര എന്നത് പ്രണവിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു എന്നും ‘അമ്മ സുചിത്ര പറയുന്നു. ഒരു സമയത്ത് അവന്റെ പഠനത്തിന്റെ ഒരു ഘട്ടത്തിൽ തോളിൽ ഒരു ബാഗും തൂക്കി യാത്ര തുടങ്ങി.
ബനാ,റസും, ഹിമാലയവും, ഹംപിയും, ജർമനിയും, ആസ്റ്റർഡാമും, വയനാടും, രാജസ്ഥാനുമെല്ലാം അവന്റെ നിരന്തരയാത്രാലക്ഷ്യങ്ങളായി. കാറിലോ വിമാനത്തിലോ പോകാൻ സാധിക്കുമായിരുന്നിട്ടും പ്രണവ് യാത്രക്കായി തിരഞ്ഞെടുത്തത് ബസിലും ബസിന്റെ പുറത്തും ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിലും കയറി യാത്ര ചെയ്തു. തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിച്ചു. വാടക കുറഞ്ഞ സാധാരണമുറികളിൽ താമസവും. അവൻ എന്തിനാണ് ഇങ്ങനെയൊരു ത്യാഗം ചെയ്യുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.ഒരു ‘അമ്മ എന്ന നിയലായിൽ അതെന്നെ ചെറുതായി വേദനിച്ചിട്ടുണ്ട് എന്നും സുചിത്ര പറയുന്നു.
എന്നാൽ അവന്റെ ഇഷ്ടങ്ങൾ അതാണ് എന്ന് മനസിലാക്കി ഞാൻ എന്റെ മനസിനെ പാകപ്പെടുത്തുകയായിരുന്നു. . ഇപ്പോൾ അവൻ അഭിനയത്തിലൂടെ സ്വന്തമായി വരുമാനമുണ്ടായിട്ടും പ്രശസ്തനാവുന്നതിനേക്കാൾ അജ്ഞാതനാകുന്നതാണ് അവന് കൂടുതലിഷ്ടം എന്നെനിക്കു തോന്നുന്നു. ഒരു താരമായി മാറുന്നതൊന്നും അവൻ ഇഷ്ടപ്പെടുന്നില്ല എന്നും അമ്മ സുചിത്ര പറയുന്നു.
Leave a Reply