
ഈ തിരക്കിട്ട ഓട്ടത്തിനിടയിൽ എനിക്ക് നഷ്‌ടമായ കുറേ കാര്യങ്ങളുണ്ട്, ഈ ദിവസമെങ്കിലും മറക്കാതിരിക്കൂ എന്ന സുചിത്രയുടെ ആ വാക്കുകൾ എന്നെ വേദനിപ്പിച്ചു !
മലയാളികളുടെ താര രാജവമാണ് ലാലേട്ടൻ, ഏറെ കാലത്തിന് ശേഷം മോഹൻലാലിൻറെ ഒരു സിനിമ പ്രായഭേദമന്യേ മലയാളികൾ ഒന്നായി ആഘോഷിച്ചു, ‘തുടരും’ ഇപ്പോഴും തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇന്നിതാ തന്റെ ഭാര്യ സുചിത്രക്ക് ജന്മദിന ആശംസയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ, സുചിത്രയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ഹാപ്പി ബർത്ത്ഡേ ഡിയർ സുചി,” എന്ന അടിക്കുറിപ്പിനൊപ്പമാണ് മോഹൻലാൽ ചിത്രം പങ്കിട്ടിരിക്കുന്നത്. ‘ലാലേട്ടന്‍റെ ജീവിതമെന്ന ബ്ലോക്ക് ബസ്റ്ററിലെ നായികയ്ക്ക് പിറന്നാൾ ആശംസകൾ’എന്നാണ് ഒരു ആരാധകന്റെ കമന്റ്.
ജാതകം ചേരില്ല എന്ന കാരണത്താൽ ആദ്യം വേണ്ടെന്ന് വെച്ച വിവാഹം, എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുൻപേ സുചിത്ര മോഹൻലാലിന്റെ ആരാധികയായിരുന്നുവെന്ന കാര്യം ഒരിക്കൽ സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി തന്നെ വെളിപ്പെടുത്തിയിരുന്നു. തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് മുമ്പൊരിക്കൽ മോഹൻലാൽ പറഞ്ഞതിങ്ങനെ,
ആ വാക്കുകൾ ഇങ്ങനെ, കഴിഞ്ഞ നാൽപ്പത്തി മൂന്ന് വർഷമായി മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാൻ. അതുകൊണ്ട് തന്നെ എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. സിനിമകളിൽ നിന്ന് സിനിമകളിലേക്കുള്ള കൂടുമാറ്റങ്ങൾ. എന്നാൽ ആ തിരക്ക് അത് ഞാൻ തീർച്ചയായും ആസ്വദിച്ചിരുന്നു.

ആത്മാർത്ഥമായി തന്നെ. അതുകൊണ്ട് ഒക്കെ തന്നെയാണ് ഞാൻ ഇന്ന് എന്തെങ്കിലുമൊക്കെ ആയിത്തീരുന്നത്. പക്ഷെ, ഈ തിരക്കിട്ട ഓട്ടത്തിനിടയിൽ എനിക്ക് നഷ്‌ടമായ കുറേ കാര്യങ്ങളുണ്ട്. നല്ല യാത്രകൾ, കുടുംബനിമിഷങ്ങൾ, നല്ല പുസ്‌തകങ്ങളുടെ വായന, വെറുതെയിരിക്കൽ ഇതെല്ലാം. അവയൊക്കെ തിരിച്ചു പിടിക്കണം. എനിക്കു വേണ്ടി കൂടി ഇനി ഞാൻ കുറച്ചു ജീവിക്കട്ടെ. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്.
ഇപ്പോൾ, ഞാൻ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എന്റെ ആയുസിന്റെ പകുതി കഴിഞ്ഞുപോയി. സ്വകാര്യ നിമിഷങ്ങൾ ഇപ്പോൾ ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. ഒരിക്കൽ ഞാന്‍ അന്ന് ദുബായിക്ക് പോവുകയായിരുന്നു. അപ്പോള്‍ എന്റെ ഭാര്യ എന്റെ കൂടെ കാറില്‍ എന്നെ എയര്‍പോര്‍ട്ടില്‍ ആക്കാന്‍ വന്നതാണ്. എന്നെ ആക്കി, അത് കഴിഞ്ഞ് ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു. അങ്ങനെ ഞാന്‍ എയര്‍പോട്ടിലെ ലോഞ്ചില്‍ ഇരിക്കുന്ന സമയത്ത് എനിക്ക് ഒരു ഫോണ്‍ വന്നു. ഫോണില്‍ സുചിത്ര. എന്നിട്ട് എന്നോട് പറഞ്ഞു, ആ ബാഗില്‍ ഞാന്‍ ഒരു കാര്യം വെച്ചിട്ടുണ്ട്. ഒന്ന് നോക്കണം എന്ന്.
അങ്ങനെ, ഞാൻ ആ ബാ,ഗ് തുറന്ന് നോക്കിയപ്പോൾ അതിൽ ഒരു ചെറിയ ഗിഫ്റ്റ് ഉണ്ടായിരുന്നു. ഒരു മോതിരം ആയിരുന്നു. ഞാന്‍ ആ മോതിരം എടുത്ത് നോക്കിയപ്പോള്‍ അതിന്റെ കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. ‘ഈ ദിവസം എങ്കിലും മറക്കാതിരിക്കൂ, ഇന്ന് നമ്മുടെ വെഡിങ് ആനിവേഴ്‌സറി ആണ്’ എന്നായിരുന്നു അതില്‍.. സത്യത്തിൽ അത് വായിച്ചപ്പോൾ എനിക്ക് വലിയ വിഷമം ആയെന്നും മോഹൻലാൽ പറയുന്നു.
Leave a Reply