
31 മത്തെ വയസിൽ എന്നോട് പ്രണയം പറഞ്ഞപ്പോൾ ദേഷ്യപെടുകയായിരുന്നു ഞാൻ ! വിവാഹത്തോട് ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല ! സുഹാസിനി പറയുന്നു !
ഇന്ത്യൻ സിനിമക്ക് അഭിമാനമായി മാറികൊടിരിക്കുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ. ചിത്രത്തിന്റെ ആദ്യ ഭാഗം സൂപ്പർ ഹിറ്റായിരുന്നത് പോലെ തന്നെ മെഗാ ഹിറ്റായി കൊണ്ടിരിക്കുകയാണ് രണ്ടാം ഭാവവും. പ്രണയം പറയാൻ മണിരത്നത്തെപ്പോലെ മറ്റൊരു സംവിധായകൻ വേറെ ഇല്ല എന്നാണ് സിനിമ പ്രേമികളുടെ അഭിപ്രായം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സ്നേഹത്തെ കുറിച്ച് പറയുകയാണ് അദ്ദേഹത്തിന്റെ പ്രണയിനി സുഹാസിനി.
ആദ്യം പ്രണയം പറഞ്ഞത് മണിരത്നം തന്നെയാണ്. തന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ, ആദ്യമായി സുഹാസിനിയെ കാണുന്ന സമയത്ത് അദ്ദേഹം ഇൻഡസ്ട്രിയിൽ ചുവടു വെച്ച് തുടങ്ങിയൊരു സംവിധായകനും, സുഹാസിനി പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന, ഇന്ഡസ്ട്രിയിലെ മുൻ നിര നടിമാരിൽ ഒരാളുമായിരുന്നു. മണിരത്നം ആദ്യമായി തന്നോട് ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ അതിനെ സുഹാസിനി എതിർക്കുകയും, ദേഷ്യപ്പെടുകയും നിരുത്സാഹപ്പെടുത്തുകയുമായിരുന്നു.
ഇഷ്ടം പറഞ്ഞ അദ്ദേഹത്തോട് സുഹാസിനി പറഞ്ഞത് ഇങ്ങനെ, താൻ പാരമ്പര്യങ്ങൾ അനുസരിച്ചു ജീവിക്കുന്ന ഒരു കുടുംബത്തിലെ കുട്ടിയാണ് എന്നും, പ്രണയത്തിലല്ല വിവാഹജീവിതത്തിലാണ് തനിക്ക് വിശ്വാസമെന്നും സുഹാസിനി മറുപടി നൽകി. ഏതൊരു കാമുകനും പ്രതിസന്ധിയിലാകുന്ന അത്തരമൊരു സാഹചര്യത്തിൽ പക്ഷേ മണിരത്നത്തിന് രണ്ടാമതൊരു ആലോചനയുടെ ആവശ്യം പോലുമുണ്ടായിരുന്നില്ല. അദ്ദേഹം സുഹാസിനിയോട് പറഞ്ഞു “എങ്കിൽ വാ നമുക്ക് വിവാഹം കഴിക്കാം എന്ന്..

ആദ്യമൊന്നും ഒരു ഇഷ്ടവും മണിയോട് തോന്നിയിരുന്നില്ല എന്നും പക്ഷെ വീട്ടുകാർക്ക് വലിയ താല്പര്യമായിരുന്നു, ശേഷം ഞങ്ങൾ പ്രണയത്തിലായി. പരസ്പരം ഭ്രാന്തമായി പ്രണയിച്ചിരുന്ന ഇരുവരും 1988 ലാണ് വിവാഹിതരായത്. നാല് വർഷങ്ങൾക്ക് ശേഷം ഇരുവർക്കുമൊരു ആൺകുഞ്ഞ് പിറന്നു, നന്ദൻ മണിരത്നം. ഏറ്റവും അടുത്ത വളരെ കുറച്ച് സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ നടന്ന വിവാഹമായതു കൊണ്ട് തന്നെ, ഇരുവരുടെയും ചിത്രങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിരുന്നില്ല.
വിവാഹത്തിന് ശേഷവും ഇരുവരും സ്വന്തം മേഖലകളിൽ സജീവമായി. പരസ്പരം പിന്തുണ നൽകി ഇരുവരും മുന്നേറി വിജയങ്ങൾ നേടി. മണിരത്നം എത്രത്തോളം റൊമാന്റിക് ആണെന്ന് പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ പ്രൊമോഷൻ വേദിയിൽ സുഹാസിനി പറയുകയുണ്ടായി. മണി വളരെ റൊമാന്റിക് ആണ്. വെറുതെ റൊമാന്റിക് എന്ന് പറഞ്ഞാൽ പോരാ അദ്ദേഹം എക്സ്ട്രീമിലി റൊമാന്റിക് ആണ്. അദ്ദേഹത്തിന്റെ സിനിമയിലെ നായികമാർ എല്ലാം ഇത്രയും സൗന്ദര്യവും, സന്തോഷവും ഉണ്ടെങ്കിൽ, ജീവിതത്തിലെ സ്ഥിരം നായികയായ ഞാൻ എത്രയധികം സന്തോഷവതിയാണ് എന്ന് ചിന്തിച്ചു നോക്കൂ. അദ്ദേഹത്തിന്റെ സിനിമയിൽ കാണിക്കുന്ന സാഹചര്യങ്ങൾ എല്ലാം ജീവിതത്തിലുമുണ്ട് എന്നും സുഹാസിനി പറയുന്നു.
Leave a Reply