
വീണ്ടും വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട്, ഈ അൻപതാം വയസിൽ വിവാഹം കഴിച്ച് കുട്ടികൾ ആകുമ്പോൾ അവർ എന്നെ അമ്മുമ്മ എന്ന് വിളിക്കില്ലേ ! സുകന്യ പറയുന്നു !
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ ഒരു അഭിനേത്രിയാണ് സുകന്യ. ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു, ഒരു നടി എന്നതുപരി അവർ ഗായിക, സംഗീതസംവിധായക, ഭരതനാട്യം നർത്തകി, ശബ്ദ നടി എന്നീ നിലകളിൽ കൂടുതൽ ശ്രദ്ധ നേടിയിരുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ വളരെ സജീവമായിരുന്നു. 1989-ൽ പുറത്തിറഞ്ഞിയ തമിഴ് ചിത്രം ഈശ്വർ ആണ് സുകന്യയുടെ ആദ്യ ചിത്രം. 1994-ൽ പുറത്തിറങ്ങിയ സാഗരം സാക്ഷി എന്ന ചിത്രത്തിലൂടെ സുകന്യ മലയാളത്തിൽ ശ്രദ്ധ നേടിയത്.
കരിയറിൽ ഏറെ തിളങ്ങി നിൽക്കുമ്പോഴാണ് അവർ വിവാഹിതയായി സിനിമ ഉപേക്ഷിച്ചത്. 2002 ൽ ശ്രീധരൻ രാജഗോപാലൽ എന്ന ആളെ അമേരിക്കയിൽ വച്ച് സുകന്യ വിവാഹം കഴിച്ചു. എന്നാല്‍ വിവാഹ ശേഷം അത്ര നല്ല കാര്യങ്ങളായിരുന്നില്ല നടിയുടെ ജീവിതത്തിൽ കാത്തിരുന്നത്. തുടര്‍ന്ന് താരം വിവാഹമോചിതയാവുകയായിരുന്നു. ഒരു വർഷം പോലും ആ ദാമ്പത്യ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നില്ല. പിന്നീട് 2003 ൽ വിവാഹമോചനം നേടി 2003 മുതൽ അഭിനയ ജീവിതം പുനരാരംഭിക്കാൻ ചെന്നൈയിലെത്തി.

ഇപ്പോഴിതാ തനിക്ക് വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറയുകയാണ് സുകന്യ. പുനർവിവാഹം എപ്പോഴാണ് എന്ന ചോദ്യത്തിന് അതിനെകുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല എന്നും എന്ന് കരുതി വേറെ വിവാഹം കഴിക്കില്ല എന്ന തീരുമാനം ഒന്നുമില്ല എന്നും സുകന്യ പറഞ്ഞു. ‘ എനിക്ക് അൻപത് വയസ്സായി, ഇനി കല്യാണം കഴിച്ച് കുട്ടികളൊക്കെ ആയാൽ ആ കുട്ടി എന്നെ അമ്മാ എന്ന് വിളിക്കുമോ അമ്മൂമ്മ എന്ന് വിളിക്കുമോ എന്നൊക്കെ സംശയമുണ്ട്. പക്ഷേ നേരത്തെ പറഞ്ഞത്പോലെ ഞാൻ ചെയ്യില്ല എന്ന തീരുമാനം എടുത്തിട്ടില്ല. എങ്ങനെ വരുന്നോ അങ്ങനെ വരട്ടെ.’ നടി പറഞ്ഞു.
വിവാഹ മോചനം ഒരു തെറ്റല്ല, അതിനു ശേഷവും നമുക്കൊരു ജീവിതമുണ്ട്. ഭയന്ന് ജീവിക്കരുത്. ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ചില കാര്യങ്ങൾ അവിടെ ചെയ്യാൻ പാടില്ല. പക്ഷേ ഒരു പെണ്ണിന് പോരാടിയേ തീരൂ എന്നാണെങ്കിൽ അത് ചെയ്തേ മതിയാകൂ. പേടിച്ചു ഓടിപ്പോകേണ്ട കാര്യമില്ല. കാരണം വിവാഹത്തിന് ശേഷവും ജീവിതമുണ്ട്’ എന്ന് സുകന്യ പറയുന്നു. സാഗരം സാക്ഷി എന്ന ചിത്രത്തിന് ശേഷം മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളായി മാറുകയായിരുന്നു. മോഹൻലാൽ, ജയറാം, മുകേഷ് തുടങ്ങി അന്നത്തെ പ്രമുഖ നായകന്മാരോടൊപ്പം തകർത്ത് അഭിനയിച്ച സുകന്യ ഇപ്പോഴും സിനിമ സീരിയൽ രംഗത്ത് വളരെ സജീവമാണ്. 1991 ല്‍ പുറത്തിറങ്ങിയ പുതു നെല്ല് പുതു നാത്ത് എന്ന സിനിമയാണ് സുകന്യയുടെ ആദ്യ സിനിമ. കൃഷ്ണവേണി എന്ന കഥാപാത്രമായാണ് താരം തുടക്കമിട്ടത്. ഐവി ശശി സംവിധാനം ചെയ്ത അപാരതയിലൂടെയാണ് സുകന്യ മലയാളത്തില്‍ തുടക്കം കുറിച്ചത്.
Leave a Reply