
സമ്മർ ഇൻ ബത്ലഹേം 2 ! ചിത്രത്തിൽ മൂന്ന് പേരും ഉണ്ടാകും ! മോനായിക്ക് പകരം ആളുവരുന്നുണ്ട് ! അത് പക്ഷെ ഒരിക്കലും പകരക്കാരൻ ആകില്ലെന്ന് അറിയാം ! സിയാദ് കോക്കർ പറയുന്നു !
മലയാള സിനിമ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മിനിസ്ക്രീനിനിൽ ഇന്നും റിപ്പീറ്റ് വാല്യൂ ഉള്ള സൂപ്പർ ഹിറ്റ് ചിത്രം സമ്മർ ഇൻ ബത്ലഹേം. ഒന്നിന് ഒന്ന് പകരം വെക്കാനില്ലാത്ത മികച്ച അഭിനേതാക്കൾ മത്സരിച്ച് അഭിനയിച്ച ചിത്രം മധുരമുള്ള ഗാനങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടി. ഇപ്പോഴിതാ ഏവരെയും സന്തോഷിപ്പിച്ചുകൊണ്ട് ആ വാർത്ത പുറത്ത് വന്നിരിക്കുകയാണ്. സമ്മർ ഇൻ ബത്ലഹേം 2 വരുന്നു. ഡെന്നീസും ആമിയും, രവിശങ്കറും, ബത്ലഹേമും എല്ലാം വീണ്ടുമെത്തുന്നു. പക്ഷെ മോനായിയുടെ കുറവ് അത് വളരെ വലുതാണ്.
അതുപോലെ സുകുമാരി, നടി മയൂരി തുടങ്ങിയവർ എല്ലാം നമുക്ക് നഷ്ടമായി കഴിഞ്ഞവർ തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് നിർമാതാവ് സിയാദ് കോക്കർ. മഞ്ജുവിന്റെ തിരിച്ചുവരവ് തന്നെയാണ് തന്നെക്കൊണ്ട് ഇപ്പോൾ ഇങ്ങനെ ഒരു തോന്നൽ ഉണ്ടാക്കാൻ കാരണമായത് എന്നാണ് അദ്ദേഹം പറയുന്നത്. രണ്ടാംഭാഗത്തെക്കുറിച്ച് ആവശ്യം ശക്തമായ സമയത്തൊക്കെയും മഞ്ജു അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ആമി ഇല്ലാതെ ആ ചിത്രം ചിന്തിക്കാൻ കഴിയില്ലായിരുന്നു. അവർ തിരിച്ചെത്തിയപ്പോൾ ആലോചിക്കാമെന്ന്തോന്നി. മഞ്ജുവിനോട് പറഞ്ഞപ്പോൾ അവര്ക്കും സമ്മതം.
പഴയത് പോലെ മൂന്നുപേരും ചിത്രത്തിൽ ഉണ്ടാകും. സുരേഷ് ഗോപിയും ജയറാമും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കും. അത് പിന്നെ ഏത് രീതിയിൽ എങ്ങനെ എന്നൊക്കെ ആലോചന നടക്കുനതെ ഉള്ളു. ഒന്നാം ഭാഗത്തിന്റെ തുടർച്ചയാണെന്ന് പറയാൻ പറ്റില്ല. ബെത്ലഹേമും അഭിരാമിയും ഡെന്നീസും രവിശങ്കറും ഉണ്ടാകുമെങ്കിലും അവരുടെ കഥയുടെ രണ്ടാംഭാഗം ആയിരിക്കില്ല. പുതിയ അഭിനേതാക്കളും കഥാപാത്രങ്ങളും ഉണ്ടാകും. ഈ ചിത്രം എപ്പോൾ ടീവിയിൽ വന്നാലും അപ്പോഴെല്ലാം അഞ്ചാറുപേരെങ്കിലും എന്നോട് വിളിച്ചുചോദിക്കും ആരാണ് ആ പൂച്ചയെ അയച്ചതെന്ന് ചോദിക്കാറുണ്ട്. രണ്ടാംഭാഗം ഇറങ്ങുന്നത് വരെ അതൊരു സർപ്രൈസായി തന്നെ ഇരുന്നോട്ടെ.

അന്ന് ആ ചിത്രത്തിന്റെ സെറ്റിൽ അന്ന് തികച്ചും ഒരു ഉത്സവം പോലെ ആയിരുന്നു, എല്ലാവരും ഒരു കുടുംബം പോലെ, സുകുമാരി ചേച്ചി ഞങ്ങൾക്ക് ഭക്ഷണം വെച്ച് തരുമായിരുന്നു, ചേച്ചിയുടെ നഷ്ടം അത് വളരെ വലുതാണ്, അതുപോലെ മോനായി. മണിയുടെ വേർപാട് നികത്താൻ കഴിയാത്ത ഒന്നാണ്. മറ്റൊരാളെ മോനയിക്ക് പകരം കൊണ്ടുവരുന്നുണ്ട്, എന്നാൽ അതൊരിക്കലും മോനായിക്ക് തുല്യമായിരിക്കില്ല. അതുപോലെ അന്ന് സിനിമയുടെ ഷൂട്ടിങ്ങ് പൂർത്തിയായശേഷമാണ് നിരഞ്ജൻ എന്ന കഥാപാത്രം ആര് ചെയ്യണം എന്ന് തീരുമാനിക്കുന്നത്.
മോഹൻലാൽ നിരഞ്ജനായാൽ നന്നായിരിക്കുമെന്ന് എനിക്കും സിബിക്കും തോന്നിയിരുന്നു. എന്നാൽ അത്രയും വലിയൊരു നടൻ ഒരു ഗസ്റ്റ്റോളിൽ എത്താൻ സമ്മതിക്കുമോയെന്ന് ഉറപ്പില്ലായിരുന്നു. അതുകാരണം മടിച്ചാണ് ചോദിച്ചത്. ആ സമയത്ത് ലാൽ ആയുർവേദചികിത്സയിലായിരുന്നു. തലമുടിയും താടിയുമെല്ലാം വളർന്ന രീതിയിലുള്ള ലുക്ക് നിരഞ്ജൻ അനുയോജ്യമായിരുന്നു. കാര്യം പറഞ്ഞപ്പോൾ മടികൂടാതെ അദ്ദേഹം സമ്മതിച്ചു എന്നും സിയാദ് കോക്കർ പറയുന്നു.
Leave a Reply