“ഞങ്ങൾ പിരിഞ്ഞെങ്കിലും ഇന്നും ഞാൻ അദ്ദേഹത്തെ പ്രണയിക്കുന്നു” !! വൈശാലി നായിക നടി സുപർണയുടെ ഇപ്പോഴത്തെ ജീവിതം !!
എം.ടി. വാസുദേവന്‍നായർ തിരക്കഥയെഴുതി മലയാളത്തിന്റെ അതുല്യ പ്രതിഭ സംവിധായകൻ ഭരതന്റെ സംവിധാനത്തിൽ 1988-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വൈശാലി, അതുവരെ ഉണ്ടായിരുന്ന സിനിമ ശൈലി മുഴുവൻ പൊളിച്ചെഴുതിയ ചിത്രമായിരുന്നു അത്. പുരാണ കഥ ഇതിവൃത്തമാക്കി അണിയിച്ചൊരുക്കിയ എക്കാലത്തെയും മികച്ച സൃഷ്ട്ടിയാണ് വൈശാലി എന്ന ചിത്രം, ആ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം അതിന്റെ നായിക ആയിരുന്ന വൈശാലി എന്ന കേന്ദ്ര കഥാപത്രം കൈകാര്യം ചെയ്ത സുപർണ എന്ന അഭിനേത്രിയായിരുന്നു ..
അതുപോലെതന്നെ ഋശ്യശൃംഗൽ എന്ന കഥാപാത്രം മനോഹരമാക്കിയ നടൻ സഞ്ജയ് മിത്രയും, ഒരു അന്യ ഭാഷ നടൻ ആയിരുന്നു, പുരാണവും പ്രണയവും വളരെ മനോഹരമായിട്ടാണ് ചിത്രത്തിൽ ഒരുക്കിയിരുന്നത്, അതിൽ ഇമ്പമാർന്ന നിരവധി ഗാനങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടിയിരുന്നു, ബാബു ആന്റണി, പാർവതി, ഗീത, നെടുമുടിവേണു തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിരുന്നു,..
അതിൽ അഭിനയിച്ച സുപർണ എന്ന അഭിനേത്രി മലയാളികൾക്ക് എന്നും പ്രിയപെട്ട താരമാണ്, അവർ മലയാളത്തിൽ മറ്റു സിനിമകളും താരം ചെയ്തിരുന്നു, ഞാൻ ഗന്ധർവ്വൻ, വിറ്റ്നസ്, ഉത്തരം, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്നീ ചിത്രങ്ങളും താരം അഭിനയിച്ചിരുന്നു. ഇതിൽ വൈശാലിയും ഞാൻ ഗന്ധർവ്വൻ എന്നീ മലയാള സിനിമകൾ മികച്ച വിജയം നേടിയ ചിത്രങ്ങൾ ആയിരുന്നു.. ബാലതാരമായി ഹിന്ദി ചിത്രത്തിലൂടെയാണ് അവർ സിനിമ രംഗത്ത് എത്തുന്നത്..
അതിനു ശേഷം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ എല്ലാം അവർ സിനിമകൾ ചെയ്തിരുന്നു, എന്നാൽ ഏറെ രസകരമായ കാര്യം സിനിമയിൽ ഒന്നാകാതെ പോയ വൈശാലിയും ഋശ്യശൃംഗനും ജീവിതത്തിൽ ഒന്നിച്ചു എന്നതായിരുന്നു, 1997 ൽ സുപർണയും സഞ്ജയ് മിത്രയും വിവാഹിതർ ആയിരുന്നു, രണ്ട് കുട്ടികളാണ് ഇവര്‍ക്ക്, ഏറെ നാളത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ അവർ 2008 ൽ വിവാഹ മോചിതർ ആയിരുന്നു, വിവാഹ ജീവിതത്തോടെ സിനിമയിൽ നിന്നും വിട്ടുനില്ല സുപർണ ഇപ്പോഴും സിനിമ ലോകത്തുനിന്നും വിട്ടുനിൽക്കുകയാണ്….
വിവാഹ മോചനത്തിന് ശേഷം പത്ത് വർഷത്തോളം സഞ്ജയ് അമേരിക്കയിൽ ആയിരുന്നു അവിടെ ബിസിനസ്സ് ആയിരുന്നു, അവിടെ വെച്ചാണ് തരുണയെ കണ്ടുമുട്ടുന്നത് അങ്ങനെ ഞങ്ങൾ വിവാഹിതർ ആയെന്നും സജ്ഞയ് പറയുന്നു, ആദ്യ വിവാഹത്തിലെ മക്കൾ സുപര്ണക്കൊപ്പമാണ് താമസിക്കുന്നത്, അങ്ങനെയിരിക്കെ സുപർണയും വീണ്ടും വിവാഹം ചെയ്തിരുന്നു. എന്നാലിപ്പോഴും സഞ്ജയിയോട് മനസില്‍ പഴയ പ്രണയമുണ്ടെന്നാണ് സുപര്‍ണ പറയുന്നത്. തന്റെ മൂത്തമകനെ കണ്ടാല്‍ സഞ്ജയ് യെ പോലെ തന്നെയാണെന്നും, പിരിഞ്ഞു കഴിയുകയാണെങ്കിലും ഇഷ്ടപ്പെട്ടയാള് സന്തോഷമായി കഴിയുന്നത് കാണുന്നത് സന്തോഷമാണെന്നും സുപര്‍ണ പറയുന്നു.
തന്റെ മക്കളുടെ നല്ല അമ്മയാണ് സുപര്‍ണയെന്ന് സഞ്ജയും പറഞ്ഞിരുന്നു. മക്കളെ നന്നായാണ് സുപര്‍ണ്ണ നോക്കി വളര്‍ത്തുന്നത് എന്നും അതില്‍ ഒരുപാട് സന്തോഷമുണ്ടെന്നു ഞങ്ങളുടെ ഇടയില്‍ ശത്രുതയില്ലെന്നും ഇപ്പോഴും നല്ല ഒരു സൗഹൃദം നില നിർത്തുന്നുണ്ടെന്നും സഞ്ജയും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ബോംബെയില്‍ കുടുംബത്തിനൊപ്പം ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുകയാണ് സുപര്‍ണ. നല്ല വസരങ്ങൾ ലഭിച്ചാൽ സിനിമയിലേക്ക് മടങ്ങി വരുമെന്നും സുപർണ പറയുന്നു…
Leave a Reply