ഞാന്‍ എന്റെ പിഎഫില്‍ നിന്നും എടുത്ത പൈസകൊണ്ടുകൂടിയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന കമ്പനി ഉണ്ടാക്കിയത് ! അല്ലാതെ പൃഥിയുടെ കാഷിട്ടില്ല ഞാൻ കളിക്കുന്നത് ! സുപ്രിയ പറയുന്നു !

ഇന്ന് മലയാള സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താര കുടുംബമാണ് പൃത്വിരാജിന്റേത്, പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും ഇപ്പോൾ സിനിമ ലോകത്തെ വളരെ തിരക്കുള്ള ഒരു നിർമ്മാതാവാണ്. ഒരു മാധ്യമ പ്രവർത്തക ആയിരുന്ന സുപ്രിയ ഇപ്പോൾ സിനിമ രംഗത്താണ് ഏറെ ശ്രദ്ധ നേടുന്നത്, ജീവിതത്തെ കുറിച്ച്  വളരെ വ്യക്തമായ കാഴ്ചപ്പാടുള്ള സുപ്രിയയുടെ ഓരോ വാക്കുകളും നിരവധി സ്ത്രീകളക്ക് പ്രചോദനമാകാറുണ്ട്. അത്തരത്തിൽ അവർ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ജീവിതത്തിൽ എപ്പോഴും  ഉറച്ച നിലപാടുകളും അഭിപ്രായങ്ങളുമുള്ള രണ്ടു പേര്‍ എങ്ങനെയാണ് സമാധാനത്തോടെ ഒരു ദാമ്പത്യ ജീവിതം നയിക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിനാണ് സുപ്രിയയുടെ മറുപടി ഇങ്ങനെ ആയിരുന്നു, അതിന് ആരു പറഞ്ഞു ഞങ്ങളുടെ ജീവിതം വളരെ സമാധാനവും ശാന്തതയും നിറഞ്ഞതാണെന്ന്. ഈ ലോകത്ത് എല്ലാ ഭാര്യാഭര്‍ത്താക്കന്മാരെയും പോലെ തന്നെ തങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. തങ്ങള്‍ ഒരേ പ്രൊഫഷന്‍ ആയതു കൊണ്ട് തന്നെ ഒരുപാട് ഭിന്നതകള്‍ മിക്കപ്പോഴും ഉണ്ടാകാറുണ്ട്.

പക്ഷെ അങ്ങനെ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഞങ്ങൾ രണ്ടുപേരും അത് വഷളാകാതെ പരിഹരിക്കാൻ ശ്രമിക്കും. ചിലത് പരിഹരിക്കപ്പെടില്ലെന്നും എല്ലാവരേയും പോലെ തന്നെയാണ് തങ്ങളെന്നും സുപ്രിയ പറയുന്നു. അതുപോലെ തന്നെ ഞങ്ങളുടെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി ഞങ്ങൾ രണ്ടുപേരുടെയും തുല്യ മുതൽമുടക്കിൽ തുടങ്ങിയതാണ്, കമ്പനി തുടങ്ങുമ്പോള്‍ ഞാന്‍ എന്റെ പിഎഫില്‍ നിന്നും പൈസ എടുത്തിരുന്നു. എന്റെ ഭാഗത്തിന്റെ ഫണ്ട് ഞാന്‍ തന്നെ ഇടുമെന്നത് എന്റെ ആഗ്രഹമായിരുന്നു. എന്റെ മനസിന് അത് അത്യാവശ്യമായിരുന്നു. കുറേ പേര്‍ പറയും പൃഥ്വിയുടെ പൈസ എടുത്തിട്ടാണല്ലോ കളിക്കുന്നത്. പക്ഷെ ഞങ്ങള്‍ രണ്ടു പേരും തുല്യമായ ഫണ്ട് ഇട്ടിട്ടാണ് തുടങ്ങിയത്. അത് എനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നാണ് സുപ്രിയ പറയുന്നത്.

അത് പക്ഷെ അത് മറ്റാരെയും ബോധിപ്പിക്കാനോ, കാണിക്കാനോ അല്ല എന്റെ മനസിനത് വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും സുപ്രിയ പറയുന്നു. പ്രസന്റഡ് ബൈ എന്നോ പ്രൊഡ്യൂസ്ഡ് ബൈ എന്നൊക്കെ പറഞ്ഞുകൊണ്ട് എന്റെ പേര് ആ സ്‌ക്രീനിൽ വെറുതെ എഴുതി കാണിക്കുന്നതല്ല. കമ്പനിയ്ക്ക് വേണ്ടി കോണ്‍ട്രിബ്യൂട്ട് ചെയ്യുന്നുണ്ടെന്നും സുപ്രിയ വ്യക്തമാക്കുന്നു. പൃഥ്വിരാജ് എന്ന നടന്റെ ഭാ​ര്യ എന്ന ലേബലിലാണ് എന്നെ ഇപ്പോൾ എല്ലാവരും അറിയുന്നത്. പക്ഷെ ഇതിലും എന്റെ സ്ട്ര​ഗിളുണ്ട്. കാരണം ഞാൻ സുപ്രിയയാണെന്ന് ആളുകളെ മനസിലാക്കിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.

ആളുകൾ എന്നെ മറ്റൊരു വ്യക്തിയായി കാണണം, അല്ലാതെ പൃഥ്വിരാജുമായി കൂട്ടികുഴക്കരുത്. അയാളുടെ ഭാര്യ, ഇയാളുടെ അമ്മ, അയാളുടെ മകൾ എന്ന ലേബലിൽ ഒന്നും അറിയപ്പെടാൻ എനിക്ക് താൽപര്യമില്ല. എനിക്ക് എന്റേതായ ഒരു ഐഡന്റിറ്റി ഉണ്ട്. എനിക്ക് സ്വന്തമായൊരു പേര് ഉണ്ടാക്കി എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. എനിക്ക് കോൺഫിഡൻസ് വരാൻ കാരണം എന്റെ അച്ഛനാണ്. എന്നെ കൂട്ടിലിട്ട് വളർത്തിയിട്ടില്ല എന്റെ മാതാപിതാക്കൾ. അവർ ഞാൻ സ്വന്തമായൊരു ചിറകുകൾ ഉണ്ടാക്കി പറക്കാനുള്ള ആത്മധൈര്യം പകർന്ന് തന്നവരാണ് എന്നും സുപ്രിയ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *