“അല്ലിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് നിനക്കിഷ്ടമില്ലെന്നറിയാം, ഇത്തവണത്തേക്ക് ക്ഷമിക്കൂ” ! സുപ്രിയക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ് !
മലയാള സിനിമയിലെ പ്രമുഖ താര കുടുംബങ്ങളിൽ ഒന്നാണ് മല്ലികയുടേത്. പൃഥ്വിയും ഇന്ദ്രനും ഇന്ന് മലയാള സിനിമയിൽ തിരക്കുള്ള നായകന്മാരാണ്. പൃഥ്വി ഇന്നൊരു സംവിധായകൻ കൂടിയാണ്. പുതിയ ചിത്രമായ ബ്രോഡാഡി എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ സംവിധായകൻ പൃഥ്വിരാജ്. അതെ ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്യുന്നുണ്ട്. പൃഥ്വിയെ പോലെ മലയാളികൾക്ക് ഏറെ പരിചിതയായ ആളാണ് ഭാര്യ സുപ്രിയയും.
സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ സുപ്രിയ തന്റെയും കുടുംബത്തിന്റെയും മകളുടെയും ഓരോ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. എന്നാൽ സുപ്രിയയുടെ ജന്മദിനമായ ഇന്ന് തനറെ പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, സുപ്രിയ മകൾ അല്ലിയെ എടുത്തുനിൽക്കുന്ന ചിത്രമാണ് പൃഥ്വി പങ്ക് വെച്ചിരിക്കുന്നത്. നടന്റെ കുറിപ്പ് ഇങ്ങനെ…. പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ടവളെ… എല്ലാ ഉയര്‍ച്ചകളിലും, താഴ്ചകളിലും എന്നെ ചേര്‍ത്തുപിടിച്ചു. എനിക്കറിയാവുന്ന ഏറ്റവും ശക്തയായ പെണ്‍കുട്ടിക്ക്, ഏറ്റവും കര്‍ക്കശക്കാരിയായ അമ്മയ്ക്ക് (ഭാര്യയ്ക്ക്) എന്റെ ജീവിതത്തില്‍ എന്നും കരുത്തോടെയുള്ള നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. അല്ലിയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റുചെയ്യുന്നത് നിനക്കിഷ്ടമല്ലെന്ന് എനിക്കറിയാം.പക്ഷേ, ഇന്ന് എനിക്ക് തോന്നുന്നത് നിന്റെയും മകളുടെയും ചിത്രം ലോകം കാണട്ടെയെന്നാണ് പഴയൊരു ചിത്രം പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.
നിമിഷനേരം കൊണ്ടാണ് ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഏവരും സുപ്രിയക്ക് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മല്ലിക സുപ്രിയയെ കുറിച്ചും പൃഥ്വിയെ കുറിച്ചും പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേ നേടിയിരുന്നു. മല്ലികയുടെ വാക്കുകൾ ഇങ്ങനെ. രാജുവിന് കുറച്ച് എടുത്തുചാട്ടം കൂടുതലാണ്. കൂടാതെ ഒരു മുൻകോപിയുമാണ്. പക്ഷെ സുപ്രിയ മിടുമിടുക്കിയാണ്. അവന്റെ ആ ചാട്ടത്തെ നിയന്ത്രിക്കാൻ അവൾക്ക് സാധിക്കും, അവിടെയാണ് ഒരു ഭാര്യയുടെ മിടുക്ക്. അവൾക്ക് അറിയാം അത് എങ്ങനെ നിയന്ത്രിക്കണം എന്നത്. അവന്റെ ഈ സ്വഭാവം പുറത്ത് ആർക്കും അങ്ങനെ അറിയില്ല എന്നതാണ് സത്യം.
സുപ്രിയ പഠിച്ചതും വളര്‍ന്നതുമൊക്കെ ഡല്‍ഹിയിലാണ്. കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്ത് വന്ന ആളാണ്. അല്ലാതെ കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് രാവിലെ തുളസിക്കതിരും ചൂടി അമ്ബലത്തില്‍ പോയി ഭഗവാനെ എന്ന് വിളിച്ചുവന്ന ഒരു പാരമ്ബര്യമല്ല സുപ്രിയക്കുളളത്. പുറത്ത് വളർന്നതിന്റെ ആ മിടുക്ക് സുപ്രിയയിൽ നമുക്ക് കാണാൻ സാധിക്കും. പൂർണമയും അതുപോലെ തന്നെ കുറെ ആക്ടിവിറ്റീസിലൊക്കെ പങ്കെടുത്ത് വന്ന ആളാണ്, അവരുടെ ആ മിടുക്ക് അവരുടെ കുടുംബ ജീവിതത്തിലും കാണാൻ സാധിക്കുന്നുണ്ട്. രണ്ട് പേര്‍ക്കും അവരുടെ ഭര്‍ത്താക്കന്മാരുടെ സ്വഭാവം മനസിലാക്കാന്‍ ഒരു പരസഹായം വേണ്ടി വന്നില്ല, മല്ലിക സുകുമാരന്‍ പറയുന്നു.
Leave a Reply