ഡിവോഴ്സായ ശേഷം അടുത്തുള്ള ചായക്കടയില്‍ പോയി ചായ കുടിച്ച് ഒരു സെല്‍ഫിയും എടുത്താണ് ഞങ്ങള്‍ പിരിയുന്നത് ! ജീവിതത്തെ കുറിച്ച് സുരഭി ലക്ഷ്മി !

മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്ത ആളാണ് നടി സുരഭി ലക്ഷ്മി. മിനിസ്‌ക്രീനിൽ നിന്ന് സിനിമയുടെ മുൻനിരയിലേക്ക് എത്തിയ സുരഭിമികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം വരെ നേടിയ ആളാണ്. 2016 ലെ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയത്. കൂടാതെ ചിത്രത്തിന് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചിരുന്നു..

അടുത്തിടെ ഇറങ്ങിയ ടോവിനോ ചിത്രം എ ആർ എമ്മിലും സുരഭിയുടെ കഥാപാത്രം ഏറെ കൈയ്യാടി നേടിയിരുന്നു. മുമ്പൊരിക്കൽ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് സുരഭി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.  തന്റെ വിവാഹമോചനത്തെ കുറിച്ചാണ് താരം പറയുന്നത്. സുരഭി വിവാഹിതയായിരുന്ന കാര്യം അധികമാർക്കും അറിയില്ലായിരുന്നു.

2014 ല്‍, ആണ് സുരഭിയും വിപിന്‍ സുധാകറും വിവാഹിതരായത്. 2017 ല്‍ ആയിരുന്നു വിവാഹ മോചനം. പരസ്പരം കൂടുതല്‍ മനസിലാക്കും മുന്‍പായിരുന്നു വിവാഹം. പക്ഷെ വിവാഹത്തിന് ശേഷം പൊരുത്തപ്പെട്ട് മുന്നോട്ട് പോകാൻ കഴിയില്ല എന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് താൻ അത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്നും സുരഭി പറയുന്നു.

ഞങ്ങൾ തമ്മിൽ, അങ്ങനെ നീണ്ട നാളത്തെ പ്രണയമൊന്നും ഇല്ലായിരുന്നു, രണ്ടോ മൂന്നോ മാസത്തെ പരിചയം മാത്രമാണ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പരസ്പരം കൂടുതല്‍ മനസിലാക്കും മുന്‍പായിരുന്നു ആ വിവാഹം. എന്നാല്‍ വിവാഹത്തിന് ശേഷം ഞങ്ങള്‍ക്ക് മനസിലായി ഒരുമിച്ചു ജീവിക്കാനാകില്ല എന്ന്. ബന്ധം മോശം അവസ്ഥയിലേക്ക് പോകുന്നു എന്ന് മനസിലാക്കിയപ്പോഴാണ് വിവാഹമോചനം നേടിയത്.

ഞങ്ങളെ സംബന്ധിച്ച്, സുഹൃത്തുക്കള്‍ ആയാണ്, പിരിഞ്ഞത്. വിവാഹമോചനത്തിനായി കോടതി മുറിയില്‍ എത്തിയപ്പോള്‍ ജഡ്ജിക്ക് തന്നെ അത്ഭുതമായിരുന്നു. ഇവരാണോ പിരിയാന്‍ പോകുന്നത് എന്നായിരുന്നിരിക്കും ചിന്ത. ഡിവോഴ്സായ ശേഷം അടുത്തുള്ള ചായക്കടയില്‍ പോയി ചായ കുടിച്ച് ഒരു സെല്‍ഫിയും എടുത്താണ് ഞങ്ങള്‍ പിരിയുന്നത്.പരസ്പരമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഞങ്ങള്‍ തുല്യ സമ്മതത്തോടെ തന്നെയാണ് ഈ വിവാഹബന്ധം വേര്‍പെടുത്തിയത്. ഇപ്പോഴും എന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ വിളിക്കാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കിടയിലുണ്ടെന്നും സുരഭി പറയുന്നു. അദ്ദേഹം ഇപ്പോള്‍ വിവാഹം കഴിച്ചു സന്തോഷത്തോടെ കുടുംബസമേതം വിദേശത്ത് കഴിയുകയാണെന്നും സുരഭി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *