
കഷ്ടപ്പാടും ദാരിദ്ര്യവും മാത്രം ബാക്കി ! നാഷണൽ അവാർഡ് കിട്ടിയപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞ ആ വാക്കുകൾ മുന്നോട്ടുള്ള യാത്രയിൽ സഹായകമായി ! സുരഭി ലക്ഷ്മി പറയുന്നു !
ടെലിവിഷൻ രംഗത്തുനിന്നും സിനിമയിൽ ചെറിയ വേഷങ്ങളിൽ തിളങ്ങി ഇന്ന് മലയാള സിനിമയിലെ ശ്രദ്ദേയ അഭിനേത്രിമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന നടിയാണ് സുരഭി ലക്ഷ്മി. 2016 ലെ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ ആളാണ് സുരഭി, ഇതേ ചിത്രത്തിന് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചിരുന്നു.. എന്നാൽ ഇത്രയും പുരസ്കാരങ്ങൾ നേടിയ അഭിനേത്രി എന്ന നിലയിൽ അവർക്ക് വീണ്ടും അവരുടെ കഴിവ് തെളിയിക്കിത്തക്ക വിധത്തിൽ പിന്നീട് മറ്റ് ശക്തമായ അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല, ചെറിയ സിനിമകളിൽ പഴയതുപോലെ ചെറിയ വേഷങ്ങൾ മാത്രമാണ് സുരഭിയെ തേടി വന്നത്, പിന്നീട് ആ അവസരങ്ങളും കുറഞ്ഞു എന്നാണ് ഇപ്പോൾ സുരഭി തുറന്ന് പറയുന്നത്..
ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് സുരഭിയുടെ വാക്കുകൾ ഇങ്ങനെ, തുടക്കക്കാലം മുതല്‍ സിനിമയില്‍ നിന്ന് കിട്ടിയിട്ടുള്ളത് തന്റെ പ്രായത്തില്‍ നിന്നൊക്കെ വളരെ വ്യത്യാസപ്പെട്ട് നില്ക്കുന്ന കഥാപാത്രങ്ങളായിരുന്നുവെന്ന് സുരഭി പറയുന്നു. ദാരിദ്ര്യവും കഷ്ടപ്പാടുകളും മാത്രമുള്ള കഥാപാത്രങ്ങള്‍ ഞാന്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്ന് ഒരുപാട് അകലെയായിരുന്നു. തുടക്കം മുതല്‍ ലഭിച്ച റോളുകള്‍ ഇത്തരത്തിലായിരുന്നു. അങ്ങനെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈയ്യിടെ ചെയ്ത ചില ചിത്രങ്ങളാണ് അതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ അവസരം തന്നത്. കള്ളന് ഡിസൂസയും പത്മയുമൊക്കെ കുറച്ചുകൂടി മെച്ചപ്പെട്ട അവസരങ്ങളായിരുന്നുവെന്ന് സുരഭി പറയുന്നു.

അവാർഡ് ഒക്കെ കിട്ടുമ്പോൾ ഇനി മികച്ച അവസരങ്ങൾ നമ്മെ തേടി വരും എന്നൊന്നും ആരും കരുതരുത്. അത് എന്നെ സംബന്ധിച്ച് ഒരു മിഥ്യാ ധാരണയായിരുന്നു. അവാര്‍ഡ് ലഭിച്ച സമയത്ത് കപ്പേളയുടെ ഡയറക്ടര്‍ മുസ്തഫ എന്നെ വിളിച്ചിരുന്നു. എല്ലാവരും വിളിച്ച് അഭിനന്ദനം അറിയിച്ചപ്പോള്‍ അദ്ദേഹം ചെയ്തത് മറ്റൊന്നായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു.. നമുക്കൊക്കെ നാഷണല്‍ അവാര്‍ഡ് എന്നല്ല, ഇനി ഓസ്കര് കിട്ടിയാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.
ഇപ്പോൾ ഉള്ളതിൽ നിന്നും കൂടുതലായി നീ ഒന്നും പ്രതീക്ഷിക്കരുത്. നാളെ മലയാളത്തില്‍ നിന്നെ നായികയാക്കി സിനിമകള്‍ സംഭവിക്കുമെന്നോ, പ്രമുഖ നടന്മാരുടെ നായികയായി വിളിക്കുമെന്നോ പ്രതീക്ഷിക്കരുത്. എനിക്ക് അങ്ങനെ സംഭവിച്ചിരുന്നു. ഒരുപാട് അവസരങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. അത് വല്ലാത്തൊരു ഡിപ്രഷനിലേയ്ക്ക് തള്ളിവിടും,’ എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ഒരു തിരിച്ചറിവായിരുന്നു.
മുന്നോട്ടുള്ള എന്റെ യാത്രയിൽ ആ വാക്കുകൾ പ്രചോദനമായി. അവാര്‍ഡിന് ശേഷം ഒരു മൂന്നര വര്‍ഷത്തിന് ശേഷമാണ് ശ്രദ്ധേയമായ ഒരു കഥാപാത്രം ലഭിക്കുന്നത്. അവാര്‍ഡിന് ശേഷം പഴയതില്‍ നിന്നും രണ്ടോ മൂന്നോ സീനുകള്‍ അധികം ലഭിച്ചു. അത് മാത്രമ ശേഷം സംഭവിച്ച മാറ്റങ്ങളായി പറയാനുള്ളൂ എന്നും സുരഭി പറയുന്നു.
Leave a Reply