
അടുത്ത ജന്മം ഒരു സ്ത്രീയായി ജനിക്കണം എന്നാണ് എന്റെ ആഗ്രഹം ! മകളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുന്ന നിമിഷത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ ! സുരേഷ് ഗോപി മനസ് തുറക്കുന്നു !
മലയാളികൾ ഏറെ ഇഷ്ടപെടുന്ന മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ ആണ് സുരേഷ് ഗോപി. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ കുടുംബവും നമുക്ക് വളരെ പ്രിയപ്പെട്ടതാണ്. അദ്ദേഹത്തിന്റെ മൂത്ത മകൾ ഭാഗ്യയുടെ വിവാഹം ഒരുക്കങ്ങളെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മനോരമ ഓൺലൈനോട് മനസ് തുറക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് ഈ ആഭരണങ്ങളോടൊക്കെ വലിയ ഇഷ്ടമാണ്, അതുകൊണ്ട് തന്നെ എന്റെ കയ്യിൽ ഒരുപാട് ആഭരണങ്ങളുണ്ട്. എന്റെ മകളിൽ നിന്നും അടിച്ചുമാറ്റിയ ഒരു മോതിരം എന്റെ പക്കലുണ്ട്. എന്റെ എല്ലാ നല്ല ദിവസങ്ങളിൽ ഈ മോതിരം ഉണ്ടായിട്ടുണ്ട്.’ ‘എന്റെ ചിന്തയേയും നല്ല സംസാരത്തെയും ഈ മോതിരം സഹായിച്ചിട്ടുണ്ട്. ഇപ്പോൾ ദുബായിൽ നിന്ന് വിമാനത്തിൽ വരുമ്പോൾ എന്റെ സീറ്റിന്റെ ഇടയിലേക്ക് മോതിരം വീണു. കുറച്ച് കഴിഞ്ഞ് ഒരാൾ അത് എടുത്തുതരികയും ചെയ്തു. പക്ഷെ അത്രയും നേരം എനിക്ക് വല്ലാത്ത വീർപ്പുമുട്ടലായിരുന്നു.
അപ്പോഴേ ഞാൻ മനസ്സിൽ വിചാരിച്ചു ഈ മോതിരം ഇനി ലോക്കറിൽ വെക്കാമെന്ന്, ആഭരണങ്ങൾ ഒക്കെ അണിയാൻ എനിക്ക് വളരെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അടുത്ത ജന്മത്തിലെങ്കിലും പെണ്ണായി ജനിക്കാനാണ് ആഗ്രഹം. മകളുടെ കല്യാണത്തിന് വലിയൊരു മുത്തുമാല വാങ്ങിത്തരാമെന്ന് രാധിക എന്നോട് പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ ആ സ്റ്റൈൽ പരീക്ഷിച്ചേക്കും. രാധികയുടെ ഒരു സാരി ഒഴികെ ബാക്കിയെല്ലാം ഞാൻ അവളില്ലാത്തപ്പോൾ വാങ്ങി കൊടുത്തിട്ടുള്ളതാണ്. അതെല്ലാം അവൾക്ക് വളരെ ഇഷ്ടപെട്ടതും ആയിരുന്നു.

പക്ഷെ ഇപ്പോൾ മകളുടെ വിവാഹത്തിന് വസ്ത്രം എടുക്കാൻ പോയപ്പോൾ എന്റെ ഇഷ്ടങ്ങൾ ഒന്നും മക്കൾക്ക് ഇഷ്ടപ്പെട്ടില്ല, അപ്പോൾ ഞാൻ ഭാര്യയോട് ചോദിച്ചു എന്റെ ഫാഷൻ സെൻസ് പോയോയെന്ന്. അവൾ പറഞ്ഞത് കാലം മാറിയില്ലേ… എനിക്ക് ഏട്ടന്റെ സ്റ്റൈൽ ഇഷ്ടപെട്ടതുപോലെ കുട്ടികൾക്ക് ഇഷ്ടപ്പെടില്ല എന്നാണ്. പക്ഷെ മകൾ ലെഹങ്ക എടുക്കാൻ പോയപ്പോൾ അവൾ എന്നെ വിളിച്ച് ചോദിച്ചു. അച്ഛാ നമുക്ക് ആ ലെഹങ്ക മാറി ചിന്തിച്ചാലോയെന്ന്.’ ‘ശേഷം അവൾ അയച്ച ഫോട്ടോ കണ്ടപ്പോൾ ഞാൻ ഞെട്ടിപോയി. എന്റെ അതേ ഇഷ്ടം. അപ്പോൾ പുതിയ കാലത്തും നമ്മുടെ സ്റ്റൈലും ടേസ്റ്റും കുട്ടികൾക്കും ഇഷ്ടപ്പെടുന്നുണ്ട്.
മകളെ വിവാഹം ചെയ്ത് പറഞ്ഞ് വിടുമ്പോൾ ഉണ്ടാകുന്ന മാനസികാവസ്ഥയെ കുറിച്ചും അദ്ദേഹം സംസാരിച്ചു, മകളുടെ വിവാഹ ഒരുക്കങ്ങൾ വളരെ ഗംഭീരമായി നടക്കുന്നു, പണ്ടൊക്കെ കല്യങ്ങൾക്ക് പോകുമ്പോൾ പെൺകുട്ടികളെ ഇങ്ങനെ പറഞ്ഞ് വിടുന്നത് കാണുമ്പോൾ ഇവർക്ക് എങ്ങനെ ഇതിന് കഴിയുന്നു എന്ന് ചിന്തിച്ചിരുന്നു, എന്റെ കല്യാണം കഴിഞ്ഞശേഷം ഞാൻ ആലോചിച്ചപ്പോൾ ആ ചിന്ത മാറി.’ ‘ഒരു പെൺകുഞ്ഞിനെ ഏറ്റവും സുരക്ഷിതമെന്ന് തോന്നുന്ന ഒരു ആണിന്റെ കയ്യിൽ ഏൽപ്പിച്ച് പറഞ്ഞ് അയക്കുക എന്നത് അച്ഛന്റെയും അമ്മയുടെയും കടമയാണ്. പെൺകുട്ടികളെ സുരക്ഷിതമായി ഏൽപ്പിക്കുന്നത് ധൈര്യമാണ്. ഞാനും ആ മൊമന്റിനായി കാത്തിരിക്കുകയാണ് എന്നും സുരേഷ് ഗോപി പറയുന്നു.
Leave a Reply