
ലാലും മമ്മൂക്കയും എന്നോട് ആ ഒരു കാര്യം ചോദിച്ചിട്ടില്ല ! പക്ഷെ ആ കാര്യം അവൻ ഇങ്ങോട്ട് വിളിച്ച് എന്നോട് തിരക്കുകയായിരുന്നു ! ദിലീപിനെ കുറിച്ച് സുരേഷ് ഗോപി പറയുന്നു !
മലയാളത്തിലെ രണ്ടു സൂപ്പർ സ്റ്റാറുകളാണ് സുരേഷ് ഗോപിയും ദിലീപും, ഇവർ ഒരുമിച്ച ചിത്രങ്ങൾ എന്നും വിജയം കണ്ടവ ആയിരുന്നു. പക്ഷെ അദ്ദേഹം വളരെ കൂടുതൽ നാൾ സിനിമ രംഗത്തുനിന്നും വിട്ടു നിന്നിരുന്നു. പൊതുപ്രവർത്തന രംഗത്ത് സജീവമായതോടെയാണ് സിനിമ രംഗതോട് വിടപറഞ്ഞത്. വളരെ കഴിവുള്ള ഒരു നടൻ എന്ന നിയലായിൽ അദ്ദേഹത്തിനെ ശരിയായ രീതിയിൽ മലയാള സിനിമ ഉപയോഗിച്ചിട്ടില്ല എന്നതാണ് മറ്റൊരു സത്യം. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധനേടുന്നത്. ദിലീപിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.
ഞാൻ സിനിമ രംഗത്തുനിന്നും വിട്ടുനിന്നപ്പോൾ അതിനെ കുറിച്ച് എന്റെ സഹപ്രവർത്തകർ ആരും ഒന്ന് വിളിച്ച് ചോദിച്ചില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തായ ലാൽ എന്നെ ഒന്ന് വിളിച്ചു ചോദിച്ചിട്ടില്ല എന്താണ് ഇങ്ങനെ ഗ്യാപ്പ് ഇടുന്നത് എന്ന്, സിനിമകൾ ചെയ്യൂ എന്നും പറഞ്ഞിട്ടില്ല. അതുപോലെ തന്നെയാണ് മമ്മൂക്കയും ചോദിച്ചിട്ടില്ല. എന്നാൽ ദിലീപ് വിളിച്ചിട്ട് പറഞ്ഞത് ഇങ്ങനെയാണ്. സുരേഷേട്ടാ ഇങ്ങനെ വെറുതെ ഇരിക്കല്ലേ, പടങ്ങൾ ചെയ്യണം. എന്തേലും, വന്ന് അഭിനയിക്കുക. ഞാൻ ചെയ്യാം പടം. അല്ലെങ്കിൽ ഞാൻ രഞ്ജിയേട്ടൻറെ അടുത്ത് പറയട്ടെ ഷാജിയേട്ടൻറെ അടുത്ത് പറയട്ടെ, എന്നൊക്കെ വളരെ ആതമൃദ്ധമായിട്ടാണ് ദിലീപ് അത് എന്നോട് ചോദിക്കുന്നത്.

ഒരു നടനെ ഫീൽഡിൽ ആക്ടീവായി നില നിർത്തുന്നത് എന്താണെന്ന് അവന് നന്നായി അറിയാം. കാരണം അവൻ നല്ലൊരു നടൻ എന്നതിനേക്കാൾ മികച്ചൊരു നിർമാതാവാണ്. അതിലുപരി നല്ലൊരു ഡിസ്ട്രിബ്യൂട്ടർ ആണ്. ഒരു സഹ സംവിധയാകാനാണ് എന്നും സുരേഷ് ഗോപി പറയുന്നു. ഒന്നും രണ്ടുമല്ല അഞ്ചുവർഷത്തോളമാണ് താൻ സിനിമയിൽ നിന്നും മാറിനിന്നത് എന്നും സുരേഷ് ഗോപി പറയുന്നു. ആ വലിയ ഇടവേളക്ക് ശേഷമാണ് ‘വരനെ ആവശ്യമുണ്ട്’. സത്യത്തിൽ ഞാൻ ആ ചിത്രം ചെയ്യുന്നില്ല എന്ന് തീരുമാനിച്ചതാണ്. കഥ കേട്ടപ്പോൾ തന്നെ ഇഷ്ടമായി പക്ഷെ ആ ചിത്രം താമസിക്കാൻ കാരണം ശോഭന ഡേറ്റ് നൽകാൻ ഒരു വർഷമെടുത്തു എന്നതായിരുന്നു. ഷൂട്ടിങ്ങ് ചെന്നൈയിൽ ആയിരുന്നു. സെറ്റിലേക്ക് പോകാൻ തീരുമാനിച്ച ദിവസം രാവിലെ എന്റെ വീട്ടിൽ ഒരു സന്ദർശകനെത്തി.
അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു. അതുകേട്ടപ്പോൾ എനിക്ക് വലിയ സങ്കടം തോന്നിയിട്ട് ഈ സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചു ഉടൻ അനൂപിനെ വിളിച്ചിട്ട് ഞാൻ അഭിനയിക്കുന്നില്ല വരുന്നില്ല എന്ന് പറഞ്ഞു. അപ്പോൾ അനൂപ് പറഞ്ഞു, സർ വന്നില്ലെങ്കിൽ ഈ സിനിമ ഞാൻ ചെയ്യില്ല. ഇത് മുടങ്ങിയാൽ അതിന്റെ പാപം ഞാൻ സാറിന്റെ മുകളിലിൽ ഇടും. സാർ ഇല്ലെങ്കിൽ ശോഭന മാഡത്തിന്റെ ഡേറ്റും എനിക്ക് വേണ്ട എന്ന്. അനൂപിന്റെ വാക്കുകൾ മനസിൽ കൊണ്ടു. സന്ദർശകനോട് നിങ്ങൾ നിങ്ങളുടെ കാര്യം ചെയ്യൂവെന്ന് പറഞ്ഞ് ഞാൻ ചെന്നൈയ്ക്ക് പോയി ആ പടം പൂർത്തിയാക്കുക ആയിരുന്നു എന്നും സുരേഷ് ഗോപി പറയുന്നു.
Leave a Reply