
മറ്റൊരു നായികയേയും ഞാൻ ഇത്ര ആരാധനയോട് നോക്കി കണ്ടിട്ടില്ല ! തന്റെ പ്രിയപ്പെട്ട നടിയെ കുറിച്ച് സുരേഷ് ഗോപി പറയുന്നു !
ഇന്ന് സൗത്തിന്ത്യൻ സിനിമ രംഗത്തും വളറെ പ്രശസ്തനായ നടനാണ് സുരേഷ് ഗോപി, ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു പൊതു പ്രവർത്തകൻ കൂടിയാണ്. ഒരുപാട് കാര്യങ്ങളാണ് ദിനം പ്രതി അദ്ദേഹം പൊതു സമൂഹത്തിന് വേണ്ടി ചെയ്യുന്നത്, മനസറിഞ്ഞ് സഹായിക്കുന്ന അദ്ദേഹത്തിന് ഇന്ന് ആരാധകർ ഏറെയാണ്, സുരേഷ് ഗോപി തന്റെ ഇഷ്ട നടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങലാണ് ഇപ്പോൾ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നത്.
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ അടക്കി വാണ താര റാണി ആയിരുന്നു നടി ഖുശ്ബു. നടിയോടുള്ള കടുത്ത ആരാധന മൂലം അവർക്ക് ക്ഷേത്രം വരെ ആരാധകർ പണിതിരുന്നു. മലയാളത്തിലും ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്ന ഖുശ്ബു ഇപ്പോഴും മലയാളികളുട പ്രിയങ്കരിയാണ്. സുരേഷ് ഗോപിയും കുശ്ബുവും ഒരുമിച്ച് ചിത്രങ്ങൾ ചെയ്തിരുന്നു. ഇപ്പോഴിതാ ഖുശ്ബുവിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
യാദവം സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഖുശ്ബുവിനെ താൻ ആദ്യമായി കാണുന്നത്. അന്ന് വളരെ ആരാധനയോടെയാണ് ഞാൻ അവരെ നോക്കികണ്ടത്, അന്ന് സിനിമ രംഗത്ത് തിളങ്ങി നിൽക്കുന്ന ഹെറോയിനാണ്, കൂടാതെ ആ സമയത്താണ് ഖുശ്ബുവിന് വേണ്ടി അവിടെ അമ്പലം പണിയുന്ന വർത്തകളൊക്കെ വന്നിരുന്നത്. ഒരു സൂപ്പര്‍ ഹ്യൂമന്‍, ഒരു സൂപ്പര്‍ ഹീറോയിന് എന്ന രീതിയിലൊക്കെ കാണുന്ന സമയത്താണ് ഖുശ്ബുവിനെ കാണുന്നത്. സാധാരണ ഹീറോകളെ കണ്ടിട്ടുണ്ട്, പക്ഷെ ഇത്രയും താര പരിവേഷമുള്ള ഒരു നടിയെ അന്ന് ആദ്യമായിട്ടതാണ് കണ്ടത്.

അതുകൊണ്ടുതന്നെ അത്രയും ആരാധനയോടെയാണ് ഞാൻ അന്ന് ഖുശ്ബുവിനെ നോക്കികണ്ടത്. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് എനിക്ക് തോന്നുന്നില്ല, ഒരു സമയത്തെങ്കിലും ഞാന്‍ ഖുശ്ബുവിന് അടുത്തൊരു കസേര വലിച്ചിട്ടിരുന്ന് സംസാരിച്ചിട്ടുണ്ടെന്ന്, ചിന്ന തമ്പി സിനിമയിലെ നായകൻ പ്രഭു സാർ ആണെങ്കിലും പക്ഷെ നമ്മൾ എല്ലാവരും ഇപ്പോഴും ഓർക്കുന്നത് ഖുശ്ബുവിനെയാണ്. എന്നാൽ ഇത്രയും വലിയ നടിയായിരുന്നിട്ടും അതിന്റെ ഒരു ജാടയും ഖുശ്ബുവിൽ കണ്ടിരുന്നില്ല, സഹ പ്രവർത്തകരോട് വളരെ നല്ല പെരുമാറ്റം കൊണ്ടും അവർ വലിയ അഭിനേത്രി തന്നെയാണ്.
ആ ചിത്രത്തിന് ശേഷം ഞങ്ങൾ വീണ്ടും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇന്ന് ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളാണ്. എന്നെ കൂടാതെ എന്റെ കുടുംബമാണ് ഖുശ്ബുവിന് വളരെ നല്ല അടുപ്പമാണ്, കേരളത്തിൽ വരുമ്പോൾ എന്റെ വീട്ടിൽ വരികയും അവിടെ താമസിക്കുകയും ചെയ്യും. രാധികയും മക്കളുമായൊക്കെ നല്ല അടുപ്പമാണ്, എന്റെ വീട്ടിലെ ഒരംഗത്തെ പോലെയാണ് ഖുശ്ബു എന്നും സുരേഷ് ഗോപി പറയുമ്പോൾ, താൻ കണ്ട ചുരുക്കം നല്ല മനസുള്ള മനുഷ്യരിൽ ഒരാളാണ് അദ്ദേഹം എന്നാണ് കുശ്ബുവും പറയുന്നത്.
Leave a Reply