
ഭാരതാംബയെ പൂജിക്കുക എന്നാൽ ഭൂമിദേവിയെ പൂജിക്കുകയാണ്, വലിയ കാര്യങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ എത്തരുത് എന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശം.. സുരേഷ് ഗോപി
ഭാരതാംബ വിഷയത്തിൽ സുരേഷ് ഗോപി പ്രതികരിച്ചതിങ്ങനെ, ഇതൊരു അനാവശ്യ വിവാദമാണ്, ഭാരതാംബയെ പൂജിക്കുക എന്നാൽ ഭൂമിദേവിയെ പൂജിക്കുകയാണ്, അത് മാത്രമാണ് അതിലൂടെ ഉദ്ദേശിക്കുന്നത്, ഭാരതംബയുടെ ചിത്രത്തിൽ പൂവിടുന്നത് ചെയ്യുന്നവരുടെ അവകാശമാണ്. വലിയ കാര്യങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ എത്തരുത് എന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശം. ഭാരതാംബ വിവാദത്തിൽ വലിയ കാര്യങ്ങൾ വഴിതിരിച്ച് വിടാനാണ് നീക്കമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ശശി ശശി തരൂർ കോൺഗ്രസ് എന്നത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും തരൂരിന്റെ തീരുമാനങ്ങൾ വ്യക്തിപരമായ താല്പര്യമാണ്, ജനങ്ങളുടെ ഇഷ്ടം മനസ്സിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നത്. ദേശീയതയ്ക്ക് അനുകൂലമായി തരൂർ നിലപാട് സ്വീകരിക്കുന്നത് കുറച്ചു ദിവസങ്ങളായി മാത്രമാണെന്നും അതിനു മുൻപ് അത് അല്ലായിരുന്നു സ്ഥിതി എന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം പ്രത്യേക സമിതി രൂപീകരിച്ചത് എല്ലാവരുടെയും ആവശ്യപ്രകാരമാണെന്നും സുരേഷ് ഗോപി പറഞ്ഞു. സമിതി അവരുടെ കാര്യങ്ങൾ സാധിച്ച് എടുക്കുകയും ചെയ്തുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

അതേസമയം ഭാരതാംബ വിഷയത്തിൽ ഗവർണ്ണറെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയ്ക്ക് പരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഇന്ത്യയെന്നും അതാണ് ഭാരതമാതാവെന്നും പറയുന്നത് എത്രത്തോളം അനുചിതമാണെന്ന് ഗവര്‍ണര്‍ മനസ്സിലാക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ദേശീയ ബിംബങ്ങളേക്കുറിച്ചും പ്രതീകങ്ങളേക്കുറിച്ചും ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ ഗവര്‍ണര്‍ വായിക്കണമെന്നും ഭരണഘടന പഠിച്ചാല്‍ ഗവര്‍ണര്‍ക്ക് എല്ലാം മനസ്സിലാവുമെന്നും അദ്ദേഹം ആരോപിച്ചു.
Leave a Reply