
ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടാല്‍, അയാളെ ഒരു പിശാച് ആയി ചിത്രീകരിച്ചാല്‍ അത് അയാളുടെ ഭാര്യയെ, കുഞ്ഞുങ്ങളെ ഒക്കെ അത് ബാധിക്കും ! സുരേഷ് ഗോപി !
ഗരുഡൻ എന്ന തന്റെ സിനിമയുടെ പ്രൊമോഷൻ സമയത്ത് നടൻ സുരേഷ് ഗോപി പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അതിൽ ദിലീപ് കേസിനെ കുറിച്ച് പരോക്ഷമായി സൂചിപ്പിച്ച് നടന് സുരേഷ് ഗോപി പറഞ്ഞ ചില വാക്കുകൾ ഇപ്പോൾ വലിയ ചർച്ചയായി മാറുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഗരുഡന്’ സിനിമയുടെ പ്രമേയം സംബന്ധിച്ച ചോദ്യത്തിനാണ് സുരേഷ് ഗോപിയുടെ മറുപടി. സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ: ”ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടാല്‍, അയാളെ ഒരു പിശാച് ആയി ചിത്രീകരിച്ചാല്‍ അയാളുടെ ഭാര്യയെ, കുഞ്ഞുങ്ങളെ ഒക്കെ അത് ബാധിച്ചു. അതൊക്കെ ഈ സിനിമയില്‍ കാണാം. നൂറ് ദിവസമൊക്കെ നിരപരാധിയാകാന്‍ സാധ്യതയുളള ആളുകളെ ഇവിടെ ജയിലിലിട്ടിട്ടുണ്ട്.
അയാൾ ഇപ്പോഴും നിരപരാധിയാണെന്ന് തെളിയിച്ചിട്ടൊന്നും ഇല്ല. ഇപ്പോള്‍ അവര്‍ പുറത്തിറങ്ങി നടക്കുന്നു. അവര്‍ ചെയ്ത പാതകത്തെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച പോലും ഇല്ല. മാസങ്ങളോളം, വര്‍ഷങ്ങളോളം അന്തിച്ചര്‍ച്ചകളിലെല്ലാം അവരുടെ പോസ്റ്റുമോര്‍ട്ടം നടത്തിയില്ല, അയാളുടെ ആ ജീവിച്ചിരിക്കുന്ന ബോഡിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടുണ്ട്. നമുക്ക് അവരെ കുറിച്ചുളള നിശ്ചയങ്ങള്‍ മുഴുവന്‍ തകിടം മറിച്ചിട്ടുണ്ട്. തിരിച്ച് പഴയ നിശ്ചയങ്ങളിലേക്ക് നമുക്ക് പോകേണ്ടി വന്നാല്‍ ഇതിനകത്ത് പാതകം ചെയ്തവന് കാക്കിയാണ് ആടയെങ്കില്‍ അവന്റെ സ്ഥാനം പിന്നെ എവിടെയായിരിക്കണം എന്ന് പറയുന്നതിന്റെ സൂചന ഈ സിനിമയില്‍ ഉണ്ട്.

അതുപോലെ തന്നെ സിആര്‍പിസിയുടെ ഒരു പുനര്‍നിര്‍മാണ പ്രക്രിയ പാര്‍ലമെന്റിന് മുന്നിലുണ്ട്. ചിലപ്പോൾ അത് അടുത്ത വര്‍ഷമോ തിരഞ്ഞെടുപ്പിന് ശേഷമോ ആ ഭേദഗതി വരും. അത് വന്നാല്‍ ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലുളള എഫ്ഐആര്‍ സൃഷ്ടി മുതല്‍ ജാമ്യം കിട്ടാത്ത തരത്തിലാക്കി, പണത്തിന്റെ സ്വാധീനം കൊണ്ടോ രാഷ്ട്രീയ കരുത്ത് കൊണ്ടോ ചില മാഫിയകളുടെ ഇംഗിതത്തിന് അനുസരിച്ചോ കാക്കിയിട്ടവന് തെറ്റ് ചെയ്ത് നിരപരാധിയെ അഴിക്കുളളിലാക്കിയിട്ടുണ്ടെങ്കില്‍ പിന്നെ അയാളുടെ സ്ഥാനം എവിടെ ആയിരിക്കുമെന്ന് പുനര്‍നിര്‍ണയിക്കുന്ന നിയമ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുകയാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. പത്രം എന്ന സിനിമക്ക് ശേഷം സുരേഷ് ഗോപി, ബിജു മേനോൻ, അഭിരാമി എന്നിവർ വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നതും ഗരുഡൻ എന്ന സിനിമയുടെ പ്രത്യേകതയാണ്.
Leave a Reply