
സ്വന്തം അച്ഛനെ കുറിച്ച് മറ്റുള്ളവർ ഇങ്ങനെ പുലഭ്യം പറയുമ്പോൾ ഒരു മകന്റെ വിഷമമാണ് അത് ! അകന്ന് നിൽക്കാനാണ് ഞാൻ മക്കളോട് പറഞ്ഞിട്ടുള്ളത് ! സുരേഷ് ഗോപി !
മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം സുരേഷ് ഗോപി ഇന്ന് ഒരു പൊതുപ്രവർത്തകൻ കൂടിയാണ്, എന്നാൽ അതേ രാഷ്ട്രീയത്തിന്റെ പേരിൽ സുരേഷ് ഗോപി ഏറെ വിമർശനങ്ങളും നേരിടാറുണ്ട്. തന്റെ അച്ഛനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ചും വിമർശിച്ചും ഗോകുൽ പലപ്പോഴും രംഗത്ത് വരാറുണ്ട്. ‘പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ച് നൂറ് രൂപ ജനങ്ങൾക്ക് കൊടുക്കുന്ന ആളാണ് അച്ഛൻ. എന്നിട്ടും അദ്ദേഹത്തെ വിമർശിക്കുന്നു. അങ്ങനെയുള്ള ജനത അച്ഛനെ അർഹിക്കുന്നില്ല’ എന്നായിരുന്നു അടുത്തിടെ ഗോകുൽ പ്രതികരിച്ചത്. ഇപ്പോഴിതാ, ഗോകുലിന്റെ പ്രതികരണത്തെപ്പറ്റിയുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സുരേഷ് ഗോപി.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഗോകുലിന് എപ്പോഴും അവന്റേതായ ഒരു അഭിപ്രായം ഉണ്ട്, അത് പക്ഷെ ഇതുവരെ ഒന്നും നേരിട്ട് എന്നോട് പറഞ്ഞിട്ടില്ല, അവന്റെ അമ്മയ്‌ക്കും അതുപോലൊരു അഭിപ്രായം ഉണ്ട്. പക്ഷേ, ആ അഭിപ്രായം ഇന്നുവരെ എന്നോടോ മറ്റാരോടുമോ പറഞ്ഞിട്ടില്ല. ഏട്ടൻ അധ്വാനിക്കുന്നു, ഏട്ടന്റെ പണം, ഏട്ടന്റെ ആരോഗ്യം. ചെലവാക്കി സമ്പാദിക്കുന്ന പണം. എന്തു ചെയ്യണമെന്ന് ഏട്ടനാണ് തീരുമാനിക്കുന്നത്. അതിനകത്ത് ആരോഗ്യം സംരക്ഷിക്കാൻ എന്തു ചെയ്യണം എന്നത് മാത്രമാണ് എന്റെ കോൺട്രിബ്യൂഷൻ. മറ്റൊരു അഭിപ്രായം പറയാനും ഞാൻ തയ്യാറല്ല എന്നാണ് രാധിക പറഞ്ഞിട്ടുള്ളത്. ഗോകുലിനോട് തന്നെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ, അത് എന്റെ അടുത്തെത്തിയിട്ടില്ല. ഗോകുൽ അന്ന് പറഞ്ഞത് ഒരു മകന്റെ വിഷമം ആയിരിക്കും. ഒരുപാട് പേരിങ്ങനെ പുലഭ്യം പറയുമ്പോൾ വരുന്നതാണത്.

ഒരു രാ,ഷ്,ട്രീ,യക്കാരനായ അച്ഛനിൽ നിന്നും ദൂരം പാലിച്ച് നിൽക്കണമെന്ന് ഞാൻ എന്റെ മക്കളോട് പറഞ്ഞിട്ടുണ്ട്. ഈ പ്രശ്‌നങ്ങളൊന്നും അപ്പോഴുണ്ടാകില്ല. സിനിമാക്കാരെ കുറിച്ചും ഇങ്ങനെ ഒക്കെ പറയുന്നില്ലേ. നമ്മളെ കുറിച്ച് മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു, മനസിലാക്കുന്നു എന്നതെല്ലാം ഒരു പ്രസക്തിയും ഇല്ലാത്ത കാര്യമാണ്. നമ്മൾ എന്തായിരിക്കണം എന്നത് നമ്മൾ തന്നെ നിശ്ചയിച്ചാൽ, അതിന് സത്യം ഉണ്ടെങ്കിൽ, മാലിന്യം ലവലേശം ഇല്ലായെങ്കിൽ ആ പാതയിലൂടെ അങ്ങ് സഞ്ചരിച്ച് കൊണ്ടിരിക്കുക. ഞാൻ അതാണ് ചെയ്യുന്നത്. കൃമികീടങ്ങളെ ഒന്നും ഞാൻ വകവച്ചു കൊടുക്കാറില്ല. വകവച്ചു കൊടുക്കുകയും ഇല്ല സുരേഷ് ഗോപി പറഞ്ഞു. ഗരുഡൻ സിനിമയുടെ പ്രസ്മീറ്റിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Leave a Reply