‘നീ ഇലക്ഷന് നിൽക്കല്ലേ’ എന്നാണ് മമ്മൂക്ക എന്നോട് പറഞ്ഞത് ! അതിനൊരു കാരണം ഉണ്ട് ! സുരേഷ് ഗോപി പറയുന്നു !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ  എന്നതിനപ്പുറം സുരേഷ് ഗോപി ഇന്ന് ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്, ബിജെപി യുടെ സജീവ പ്രവർത്തകനായ അദ്ദേഹം ഇപ്പോൾ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ്, തൃശൂരിന് നിന്ന് വീണ്ടും മത്സരിക്കാനിരിക്കുന്ന അദ്ദേഹം താൻ ജയിക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. എന്നാൽ ഇപ്പോഴിതാ നടൻ മമ്മൂട്ടി തന്നോട് ഈ ഇലക്ഷന് നിൽക്കരുത് എന്ന് പറഞ്ഞു എന്ന് തുറന്ന് പറയുകയാണ് സുരേഷ് ഗോപി.

ഒരു ഉപദേശം പോലെയാണ് അദ്ദേഹം തന്നോട് ഈ കാര്യം പറഞ്ഞത്. ആ വാക്കുകൾ ഇങ്ങനെ, മമ്മൂക്ക ഈ കഴിഞ്ഞ ദിവസങ്ങളില്‍ എന്നോട് പറഞ്ഞു, നീ ഇലക്ഷന് നില്‍ക്കല്ലേ എന്ന്. നീ ഇലക്ഷന് നിന്ന് ജയിച്ചാല്‍ പിന്നെ നിനക്ക് ജീവിക്കാന്‍ ഒക്കത്തിലെടാ. നീ രാജ്യസഭയില്‍ ആയിരുന്നപ്പോള്‍ ആ ബുദ്ധിമുട്ട് ഇല്ല. കാരണം നിനക്ക് ബാധ്യതയില്ല. ചെയ്യാമെങ്കില്‍ ചെയ്താല്‍ മതി. പക്ഷേ വോട്ട് തന്ന് ജയിപ്പിച്ച് വിട്ടാല്‍‌ എല്ലാം കൂടെ പമ്പരം കറക്കുന്നതുപോലെ എടുത്തിട്ട് കറക്കും. ഞാന്‍ പറഞ്ഞു, മമ്മൂക്ക അതൊരുതരം നിര്‍വൃതിയാണ്. ഞാനത് ആസ്വദിക്കുന്നു. എന്നാല്‍ പിന്നെ എന്തെങ്കിലും ആവട്ടെ എന്നാണ് മമ്മൂക്ക പ്രതികരിച്ചത് എന്ന് പറഞ്ഞ് പിണങ്ങുകയും ചെയ്യും. പുള്ളി അതിന്‍റെ ഒരു നല്ല വശം വച്ചിട്ട് പറഞ്ഞതാണ് എന്നും സുരേഷ് ഗോപി പറയുന്നു.

സുരേഷ് ഗോപി ഇപ്പോൾ തന്റെ പുതിയ സിനിമയായ ഗരുഡൻ എന്ന സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ്, ഒരു വോട്ടിനായാലും തൃശ്ശൂരില്‍ ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോട് അഭ്യർഥനയെന്നാണ് അദ്ദേഹം പറയുന്നത്. ത‍ൃശൂർ തന്നാൽ എടുക്കും. അതിൽ അമാന്തം കാണിക്കേണ്ട ആവശ്യമില്ല. ത‍ൃശൂർ തരട്ടെ, എടുത്തിരിക്കും. എട‌ുത്താൽ ഞങ്ങൾ വ്യത്യസ്തത കാണിക്കുകയും ചെയ്യും. അങ്ങനെ അത് പോരാ എന്ന് പറയരുത്. എങ്കിൽ എടുത്തവർ എന്താണ് ചെയ്തത് എന്നു കൂടി പറയേണ്ടി വരും. തന്നില്ലെങ്കിൽ പിടിച്ചുപറിക്കാൻ ഞാനില്ല. ഞാനങ്ങനെയൊരു പിടിച്ചുപറിക്കാരനേ അല്ല. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുള്ള എന്റെ അപേക്ഷ എന്നും അദ്ദേഹം പറയുന്നു.

എല്ലാ കാര്യങ്ങളിലും ഞാൻ വളരെ ഉറച്ച നിലപാടാണ് എടുത്തിട്ടുള്ളത്. പലപ്പോഴും തെറ്റായ നിലപാടാണെന്ന് വിമർശനമുയർന്നിട്ടുമുണ്ട്. ബിനീഷ് കോടിയേരി, ദിലീപ്, സ്വപ്നാ സുരേഷ് എന്നിവരുടെ കാര്യത്തിലെല്ലാം കോടതി തീരുമാനിക്കട്ടെ എന്നാണ് ഞാൻ പറഞ്ഞത്. അതാണ് നീതിയെന്നും സുരേഷ് ഗോപി പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *