
‘താങ്കളുടെ മിത്ത് എൻ്റെ സത്യം, എന്റെ വീട്ടിലെ എന്റെ സത്യം ! ‘മിത്ത്’ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് സുരേഷ് ഗോപി ! വാക്കുകൾ വൈറലാകുന്നു !
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറെ വിവാദമായ ഒന്നായിരുന്നു, സ്പീക്കർ എഎൻ ഷംസീറിന്റെ വാക്കുകൾ, ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഷംസീർ പറഞ്ഞിരുന്നു. വന്ധ്യതാ ചികിൽസയും വിമാനവും പ്ളാസ്റ്റിക്ക് സർജറിയുമെല്ലാം ഹിന്ദുത്വ കാലം മുതൽക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ശാസ്ത്രം എന്നത് ഈ ഗണപതിയും പുഷ്പക വിമാനവുമല്ല. അതൊക്കെ നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിൻജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്കെ വെറും മിത്തുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ വാക്കുകളാണ് ഇപ്പോൾ വലിയ വിമർശനങ്ങൾക്ക് കാരണമായത്.
ഷംസീറിന്റെ വാക്കുകളെ പരസ്യമായി വിമർശിച്ച് പല പ്രമുഖരും രംഗത്ത് വന്നിരുന്നു, ഇപ്പോഴിതാ ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ഒരു ഭാഗത്ത് മിത്ത് വിവാദം കൊഴുക്കുമ്പോൾ, തന്റെ വിശ്വാസത്തിൽ അടിയുറച്ച് നടൻ സുരേഷ് ഗോപി. ഗണപതിയിൽ അടിയുറച്ച വിശ്വാസമാണ് തന്റേതെന്ന് പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഒപ്പം അതിനു തക്കതായ ഒരു ക്യാപ്ഷനും.

തന്റെ വീടിനുള്ളിലെ ഗണേശ സാന്നിധ്യമാണ് ചിത്രങ്ങളിൽ കൂടി അദ്ദേഹം കാണിച്ചിരിക്കുന്നത്. ലിവിങ് റൂമിലും നിരവധി ഗണേഷ് ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ വീട്ടിൽ ഉള്ളത്.. ചിത്രങ്ങൾക്ക് ഒപ്പം അദ്ദേഹം കുറിച്ചത് ഇങ്ങനെ… ‘താങ്കളുടെ മിത്ത് എൻ്റെ സത്യം. ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത, കളങ്കമില്ലാത്ത, വഞ്ചനയും ദ്രോഹവും ചെയ്യാത്ത സർവ്വസത്യം. എന്റെ വീട്ടിലെ എന്റെ സത്യം. ഞങ്ങളുടെ ജീവിതത്തിലെ ഞങ്ങളുടെ സത്യം കോടികണക്കിന് മനുഷ്യരുടെ സത്യം,’ എന്ന് സുരേഷ് ഗോപിയുടെ വാക്കുകൾ.
Leave a Reply