
ചില പിശാചുക്കളുടെ പരാമർശത്തിൽ ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികൾക്ക് വേദനിച്ചു ! എന്നിട്ടും അവർ സംയമനം പാലിച്ചു ! സുരേഷ് ഗോപി !
വിനായക ചതുർത്ഥിയുടെ ഭാഗമായി കേരളത്തിന്റെ പല ഭാഗങ്ങളിൽ നടന്ന ഗണേശോത്സവത്തോടെ സ്പീക്കറുടെ മിത്ത് വിവാദം വീണ്ടും ആളിക്കത്തുകയാണ്. കൂടുതൽ സിനിമ താരങ്ങൾ തങ്ങളുടെ പ്രതിഷേധം അറിയിച്ച് രംഗത്ത് വന്നതോടെ സംഭവം വീണ്ടും ചർച്ചയാകുകയാണ്. ഇപ്പോഴിതാ ഷോർണൂരിൽ സംഘടിപ്പിച്ച ഗണേശോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന സുരേഷ് ഗോപിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗണേശ ഭഗവാനെ പരിഹസിച്ചതിൽ ലോകം മുഴുവനുള്ള ഹിന്ദു വിശ്വാസികൾക്ക് വേദനിച്ചിട്ടും അവർ സംയമനം പാലിച്ചിട്ടുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ മതേതരത്വമെന്നാണ് സുരേഷ് ഗോപി പറയുന്നത്.
ഇതുപറഞ്ഞവരുടെ ഉദ്ദേശം ഇത്തരം വാക്കുകളാൽ ഹിന്ദു വിശ്വാസികളെ പ്രതിസന്ധിയിലാക്കി അതുവഴി ഒരു ലഹളയ്‌ക്ക് ചില പറ്റങ്ങൾ ചില പരാമർശങ്ങൾ നടത്തിയത്. എന്നാൽ സംയമനം പാലിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങളാണ് ഹിന്ദു വിശ്വാസികൾ സംഘടിപ്പിച്ചത്. ഭാരതത്തിലെ ഏറ്റവും വലിയ സമൂഹത്തിന്റെ സംയമനം, അതും ഭാരതത്തിന്റെ സംസ്‌കാരത്തിലൂന്നിയുള്ള സംയമനം ലോകം മുഴുവൻ കണ്ടു. ലോകം മുഴുവനുള്ള ഹിന്ദു വിശ്വാസികൾക്ക് വേദനിച്ചിട്ടും അവർ സംയമനം പാലിച്ചിട്ടുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ മതേതരത്വം. ആ മതേതരത്വം കാത്തു സൂക്ഷിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. നാമജപ ഘോഷയാത്രയൊക്കെ വൈകാരികമായ പ്രകടനങ്ങൾ തന്നെയായിരുന്നു. അതിൽ ജനസഹസ്രങ്ങൾ തെരുവിലിറങ്ങിയപ്പോൾ ഹിന്ദുവിന്റെ അവകാശപൂർവ്വമായ ഒരു വികാരത്തിൽ നിന്നുണ്ടായ കണ്ണീരൊഴുക്കാണ് കേരളത്തിൽ കണ്ടത്.

ഞങ്ങൾ ആരും മറ്റു ഒരു മതവിഭാഗത്തേയും അപാംകാണിക്കാനോ കെട്ടുകഥ ആണെന്നോ പറഞ്ഞിട്ടില്ല. മാത്രമല്ല അതിനെ ബഹുമാനിക്കാനും ഞങ്ങൾക്ക് മടിയില്ല, അതാണ് ഹിന്ദു സംസ്കാരം. കഴിഞ്ഞ ഏഴ് വർഷമായി ഈ ഗണേശോത്സവത്തിൽ പങ്കെടുക്കാൻ എന്നെ ക്ഷണിക്കുന്നുണ്ട്, പക്ഷെ തിരക്കുകൾ കാരണം അതിനു കഴിഞ്ഞിട്ടില്ല, പക്ഷെ, ഇത്തവണ ഞാൻ തീരുമാനിച്ചു. കൊക്കിൽ ജീവനുള്ള കാലത്തോളം, നടുനിവർത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം ഉറപ്പായും ഗണേശോത്സവങ്ങളിൽ പങ്കെടുക്കും. എല്ലാ വേദികളിലും ഒരു ഭക്തനായി എത്തും. വിമർശിക്കാൻ വേണ്ടിയല്ല.
നമ്മുടെ സത്യത്തിലിലുള്ള നമ്മുടെ വിശ്വാസത്തിലുള്ള ഒരു ബലമാണ് ഇവിടെ നമ്മൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ആ ബലം പ്രദർശിപ്പിക്കുക തന്നെ വേണം. ആ ബലം പാലക്കാട്, മലപ്പുറം ജില്ലകളിൽ മുഴുവൻ വ്യാപിപ്പിക്കണം. ലോകം മുഴുവൻ ശ്രദ്ധിക്കത്തക്ക തരത്തിലുള്ള മറ്റൊരു തൃശൂർ പൂരമായി ഇനി വരും നാളുകളിൽ ഗണേശോത്സവം നടത്തണം എന്നും സുരേഷ് ഗോപി പറയുന്നു.
Leave a Reply