
മോഹൻലാലിന് എത്ര കോടികൾ വേണമെങ്കിലും കൊടുക്കാം കാരണം ലാൽ അഭിനയിക്കുന്നത് കാണാനാണ് ജനം തിയറ്ററിൽ കയറുന്നത്, പക്ഷെ മറ്റുള്ളവർ എല്ലാം അങ്ങനെയാണോ ! സുരേഷ് കുമാർ
ഇപ്പോഴിതാ മലയാള സിനിമയിൽ വീണ്ടും താരങ്ങളുടെ പ്രതിഫലം വലിയ ചർച്ചയായി മാറുകയാണ്. സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം തുടങ്ങുമെന്ന് സിനിമയിലെ വിവിധ സംഘടനകൾ തീരുമാനിച്ചിരിക്കുകയാണ്. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജിഎസ് ടിക്കൊപ്പമുള്ള വിനോദ നികുതി കുറക്കണം എന്നാവശ്യം. സാമ്പത്തിക പ്രതിസന്ധി സിനിമ മേഖലയെ തകര്‍ക്കുന്നുവെന്ന് സംഘടനകള്‍. താരങ്ങള്‍ വേതനം കുറക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു.
മുമ്പൊരിക്കൽ സിനിമയിൽ നടീനടമാർക്ക് തുല്യ വേതനം നൽകണമെന്ന ആവിശ്യം നടി അപർണ്ണ ബാലമുരളി ഉന്നയിച്ചപ്പോൾ നിർമ്മാതാവ് സുരേഷ് കുമാർ പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്, ആ വാക്കുകൾ ഇങ്ങനെ, രണ്ടാം കിട അഭിനേതാക്കൾ പോലും ഇപ്പോൾ വലിയ തുകയാണ് പ്രതിഫലം ചോദിക്കുന്നത്, കൂടാതെ സൂപ്പർ താരങ്ങൾ അവരുടെ ചിത്രങ്ങൾ പരാജയപ്പെട്ടാലും അവരുടെ പ്രതിഫലത്തിൽ ഒരു കുറവും കാണിക്കുന്നില്ല, അവരുമാത്രം പണം സമ്പാദിച്ചാൽ മതിയോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. അപർണ്ണ ബാല മുരളി നടിമാർക്ക് പ്രതിഫലം വളരെ കുറവാണ് എന്നും നടിമാർക്കും നടന്മാർക്കും ഒരേ പ്രതിഫലം നൽകണം എന്നും പറഞ്ഞിരുന്നു.

അപർണ്ണയുടെ വാക്കുകളോട് ഇത്രയും സിനിമകൾ നിർമ്മിച്ച ഒരാളായ ഈ ഞാൻ പോലും അതിനോട് യോജിക്കില്ല. അപർണ അവരുടെ സ്വന്തം മികവുകൊണ്ട് സിനിമകൾ വിജയിപ്പിക്കട്ടെ. അപ്പോൾ അവർക്കും മോഹൻലാലിന്റെ അതേ പ്രതിഫലം ഞങ്ങൾ നൽകാം. സിനിമയുടെ സാമ്പത്തിക വശത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാകാം ആ കുട്ടി ഇങ്ങനെയൊക്കെ പറയുന്നത്. ഇന്ന് ഈ നിമിഷംവരെയും മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് മോഹൻലാലാണ്.
എന്ന് കരുതി ലാൽ വാങ്ങുന്ന പ്രതിഫലം അല്ല ബോളിവുഡിൽ അമിതാഫ് ബച്ചനും, ഷാരൂഖാനും വാങ്ങുന്നത്. എന്തിന് വിജയ് വാങ്ങുന്ന പ്രതിഫലം പോലും മോഹൻലാലിന് നൽകില്ല. കേരളം ചെറിയൊരു വിപണിയാണ്. ഇവിടെ പടം ഹിറ്റ് ആയാൽ പരമാവധി 50-75 കോടി രൂപയുടെ ബിസിനസ് മാത്രമെ നടക്കൂ. ഹിന്ദിയിൽ ഷാരൂഖാൻ വാങ്ങുന്ന 200 കോടി അല്ല നടി ഐശ്വര്യ റായിക്ക് അവിടെ നൽകുന്നില്ല എന്നും സുരേഷ് കുമാർ പറയുന്നു. മോഹൻലാൽ ചെയ്യുന്ന നന്മകൾ ആരും കാണുന്നില്ല. അദ്ദേഹം കൂടുതൽ പ്രതിഫലം വാങ്ങുന്നുണ്ടെകിൽ അതുകൊണ്ട് തന്നെ ഒരുപാട് കാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹം ചെയ്യുന്നുണ്ട്. അത് പക്ഷെ പറഞ്ഞ് നടക്കുന്നില്ല എന്ന് മാത്രം. ഒരു നല്ല സിനിമ ഇറങ്ങിയാൽ തീരാവുന്ന പ്രശ്നം മാത്രമേ ഇപ്പോൾ അദ്ദേത്തിനുള്ളു എന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു….
Leave a Reply