ഒരു ചാൻസ് കൊടുക്കുമോ എന്നും ചോദിച്ച് മോഹൻലാലിനെയും കൊണ്ട് ഒരുപാട് നിർമാതാക്കളുടെ മുമ്പിൽ ചെന്ന് നിന്നിട്ടുണ്ട് ! പഴയ കാര്യങ്ങളെ കുറിച്ച് സുരേഷ് കുമാർ !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാള സിനിമയ്ക്കുള്ളിൽ നടക്കുന്ന വാക്ക് തർക്കങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. നിർമ്മാതാക്കളുടെ സഘാനയും അഭിനേതാക്കളുടെ സഘടനയായ അമ്മയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമാകുമ്പോൾ സുരേഷ് കുമാറും ആന്റണിയും നേർക്ക് നേർ നിന്ന് പോരാടുകയാണ്. അതിൽ ഇവർ ഇരുവരുടെയും ഏറ്റവും അടുത്ത സുഹൃത്തായ മോഹൻലാൽ ആരുടെ ഒപ്പം നിൽക്കുമെന്നാണ് ഏവരും നോക്കികണ്ടത്.

എന്നാൽ സുരേഷ് കുമാറിനെ തള്ളി ആന്റണിക്ക് ഒപ്പമാണ് മോഹൻലാൽ നിന്നത്. ഇപ്പോഴിതാ മുമ്പൊരിക്കൽ മോഹൻലാലിനെ കുറിച്ച് സുരേഷ് കുമാർ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, വാക്കുകൾ ഇങ്ങനെ, ലാലുവിനൊപ്പമുള്ള ഓർമ്മകൾ എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം ഇതെല്ലാം കൂട്ടിച്ചേർത്ത് എങ്ങനെ പറയണം എന്നൊന്നും എനിക്ക് അറിയില്ല. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്.

അത്യാവശ്യം, നല്ലൊരു കുടുംബത്തിൽ നിന്നുള്ള ആളാണ് മോഹൻലാൽ, അദ്ദേഹത്തിന്റെ അച്ഛൻ സെക്രട്ടേറിയറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു. നിയമ സെക്രട്ടറി ആയിട്ടാണ് അദ്ദേഹം വിരമിച്ചത്. അച്ഛന് ലാലു ഒരു ബാങ്ക് ഉദ്യേഗസ്ഥന്‍ ആകണമെന്നൊക്കെയായിരുന്നു ആഗ്രഹം. അച്ഛനും അമ്മയും വളരെ സ്നേഹമുള്ളവരായിരുന്നു. എന്നാൽ ലാലുവിന്റെ അമ്മൂമ്മയാണ് രസികത്തി. അച്ഛൻ കുറച്ച് സീരിയസ് ആണ് പക്ഷെ അമ്മയും അമ്മൂമ്മയും അമ്മാവന്മാരും വളരെ രസികരാണ്.

ഇന്നത്തെ പിള്ളേരെ പോലെ തന്നെ ഈ കമ്പൈന്‍ഡ് സ്റ്റഡി എന്ന ഉടായിപ്പ് പരുപാടിക്ക് അന്നും ഒട്ടും കുറവല്ല, ഓരോ ദിവസവും ഓരോ വീട്ടിലാണ് ഒത്തുകൂടല്‍. പഠിത്തം ഒഴികെ ബാക്കിയെല്ലാ അലമ്പുകളും അവിടെ നടക്കും. അമ്മമാര് കട്ടന്‍ ചായയും പലഹാരവും ഉണ്ടാക്കി തന്ന് ഒരു പരുവമാകും. ലാലുവിന്റെ അമ്മ എപ്പോഴും വഴക്കു പറയുമായിരുന്നു. നീയൊക്കെ കാള കളിച്ച് സിനിമ എന്ന് പറഞ്ഞ് നടന്നോ ഓരോ പിള്ളേര് പഠിക്കുന്ന കണ്ടില്ലേ. എന്നൊക്കെ പറയും. പക്ഷേ അമ്മയ്ക്കു ഞങ്ങളോട് അത്രമേല്‍ സ്നേഹമായിരുന്നു അന്നും ഇന്നും. എന്റെ അമ്മയെ ലാല്‍ വിളിച്ച് വിവരമൊക്കെ ചോദിക്കും, പാവം ലാലുവിന്റെ അമ്മയ്ക്ക് ഇപ്പോള്‍ തീരെ സുഖമില്ല.

ലാലിന്റെ, സിനിമ ജീവിതം വളരെ അടുത്തുനിന്ന്, കാണാൻ ഭാഗ്യം കിട്ടിയ ഒരാളാണ് ഞാൻ, സിനിമ മോഹം തലക്ക് പിടിച്ച് ഒരുപാട് അലഞ്ഞിട്ടുണ്ട്. അതുപോലെ തിരുവനന്തപുരത്ത് വന്നിരുന്ന സംവിധായകരുടെയെല്ലാം അടുത്ത് ഞങ്ങള്‍ സുഹൃത്തുക്കള്‍ ലാലിനെ കൊണ്ടുപോവുകയായിരുന്നു. വേഷം ചോദിച്ചുള്ള പോക്കാണ്. അന്ന് റൊമാന്റിക് മുഖമുള്ള ചോക്ലേറ്റ് നായകന്മാരെയാണ് വേണ്ടിയിരുന്നത്.

അതുകൊണ്ട് തന്നെ അവർ മോഹന്‍ലാലിനെ കണ്ടിട്ട് പറയുമായിരുന്നു ഈ രൂപത്തിന് എങ്ങനെ ഒരു വേഷം കൊടുക്കാനാണ് എന്ന്. ആ ആളാണ് ഇന്ത്യയിലെ തന്നെ മികച്ച നടനായി വളര്‍ന്നതെന്ന് ഓര്‍ക്കണം. അങ്ങനെയാണ് ഞങ്ങൾ നവോദയയുടെ ഒരു ഓഡിഷൻ കാണുന്നത്.ഉടൻ തന്നെ ആ അഡ്രസിലേക്ക് ലാലിൻറെ ഫോട്ടോ എടുത്ത് അയച്ചുകൊടുത്തു, അങ്ങനെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഉണ്ടായി. ഇന്ന് ഞങ്ങളുടെ മക്കളും സിനിമയിൽ വന്നു എല്ലാം ഒരു ഈശ്വര അനുഗ്രഹമായി കാണുന്നു.. എന്നായിരുന്നു സുരേഷ് കുമാർ പറഞ്ഞിരുന്നത്….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *