
എല്ലാവരും പറയുന്നത് പ്രണവ് വളരെ പാവമാണ്, സിംപിൾ ആണ് എന്നൊക്കെയാണ് ! എന്നാൽ അത് ലാലേട്ടനെ കുറിച്ച് അറിയാത്തതുകൊണ്ടാണ് ! സംവിധായകൻ പറയുന്നു !
താര പുത്രന്മാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആളാണ് പ്രണവ് മോഹൻലാൽ. ഇന്ന് ഇന്ത്യൻ സിനിമ അറിയപ്പെടുന്ന ആരാധിക്കുന്ന മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ. അതേസമയം താര പുത്രമാർ ഇന്ന് സിനിമ രംഗത്ത് എങ്ങനെ തന്റെ സ്ഥാനം ഉറപ്പിക്കാമെന്ന് ആലോചിക്കുമ്പോൾ അവരിൽ നിന്നെല്ലാം വളരെ വ്യത്യസ്തനായ രീതിയിൽ ചിന്തിക്കുന്ന ആളാണ് പ്രണവ്. അപ്പു എന്ന് ഏവരും സ്നേഹത്തോടെ വിളിക്കുന്ന പ്രണവ് മോഹൻലാൽ എന്നും എപ്പോഴും ആരാധകർ ഞെട്ടിച്ചിട്ടുള്ള ആളാണ്, അത് കൂടുതൽ ആ പെരുമാറ്റവും സ്വഭാവ സവിശേഷതകളും കൊണ്ടാണ്, താര പുത്രനായി അപ്പു ജനിച്ചത് തന്നെ സമ്പന്നതയുടെ നടുവിലാണ്. പക്ഷെ ആ പണവും പ്രതാപവും, ആർഭാടങ്ങളും ഒന്നും ആ താര പുത്രനെ ബാധിച്ചിരുന്നില്ല, എന്നും ഒരു സാധാരണക്കാരനായി ജീവിക്കാൻ അയാൾ ആഗ്രഹിച്ചു. അച്ഛന്റെ താര പദവിയും സമ്പാദ്യവും പ്രണവ് എന്ന വ്യക്തി ഒരു അലങ്കാരമാക്കി മാറ്റിയിരുന്നില്ല.
ഇപ്പോഴിതാ പ്രണവിനെ കുറിച്ചും മോഹൻലാലിനെ കുറിച്ചും സംവിധായകൻ സുരേഷ് കൃഷ്ണ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, എല്ലാവരും പറയും പ്രണവിന് ശാന്ത സ്വഭാവമാണ്. ഒരു പായ വിരിച്ചു കൊടുത്താൽ അവിടെ കിടക്കും എന്നൊക്കെയാണ് പറയുന്നത്. എന്നാൽ ഇതൊക്കെ ലാലേട്ടനെ അറിയാത്തത് കൊണ്ടാണ് നിങ്ങൾ ഇങ്ങനെ പറയുന്നത്. ലാലേട്ടൻ ഇതിന്റെ അപ്പുറമാണ്. ഒരു വൃത്തികെട്ട ഭക്ഷണം കഴിക്കാൻ കൊടുത്താൽ, നമ്മൾ ആരാണെങ്കിലും ഇത് കൊള്ളില്ലെന്ന് തന്നെ പറയും. പക്ഷെ ലാലേട്ടൻ അത് കുറച്ചു കൂടെ ഇടുമോ എന്നാണ് ചോദിക്കുക. ആ ഭക്ഷണം കാണുമ്പോൾ നമ്മുക്ക് തന്നെ ദേഷ്യം വരും..

അതുപോലെ ഈ കാരാവാൻ ഒന്നും ഇല്ലാത്ത സമയത്ത് ലാലേട്ടൻ പായ വിരിച്ച് തറയിലൊക്കെയാണ് കിടന്നിരുന്നത്. കാരവൻ ഉള്ള സമയത്തും അങ്ങനെയൊക്കെ തന്നെയാണ്. പുലി മുരുകൻ ഷൂട്ടിന്റെ സമയത്ത് ആ തറയിലാണ് ലാലേട്ടൻ കിടന്നത്. അതുപോലെ അറബിയും ഒട്ടകവും പി മാധവൻ നായരും എന്ന ചിത്രം ചെയ്യുമ്പോൾ ചൂടത് മരുഭൂമിയിൽ ചെറിയ പായ വലിച്ചു കെട്ടിയിട്ടുണ്ട്. അതിന്റെ അടിയിൽ ഒക്കെ പോയിരിക്കും. അങ്ങനെ ലാലേട്ടനെ അറിയാത്ത കൊണ്ടാണ് അപ്പു ഇത്ര സിമ്പിൾ ആണെന്ന് പറയുന്നത്, അതിനീക്കാൻ നൂറിരട്ടി സിംപിൾ ആണ് ലാലേട്ടൻ. അപ്പോൾ ആ അച്ഛനുണ്ടായ മകൻ അങ്ങനെയല്ലേ ഇരിക്കൂ എന്നുമാണ് അദ്ദേഹം പറയുന്നത്.
Leave a Reply