തുല്യവേതനം ഉറപ്പാക്കാന്‍ സാധിക്കില്ല ! മോഹൻലാലിന് എത്ര കോടികൾ വേണമെങ്കിലും കൊടുക്കാം കാരണം ലാൽ അഭിനയിക്കുന്നത് കാണാനാണ് ജനം തിയറ്ററിൽ കയറുന്നത് ! സുരേഷ് കുമാർ !

മലയാള സിനിമ മേഖല ഇപ്പോൾ കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിൽ കൂടിയാണ്, ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം ഒരു സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങളാണ് സിനിമ മേഖലയിൽ നടക്കുന്നത്. സ്ത്രീക്കും പുരുഷനും തുല്യവേതനം എന്ന ഹേമ കമ്മിറ്റിയുടെ ആവശ്യത്തെ ഇപ്പോഴിതാ പാടെ തഴഞ്ഞിരിക്കുകയാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. സിനിമയില്‍ സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കാന്‍ സാധിക്കില്ലെന്ന് വ്യകതമാക്കുന്ന കത്ത് സർക്കാരിന് നൽകിക്കഴിഞ്ഞു.

കഴിഞ്ഞ കുറച്ച് നാളുകളായി നടിമാർ ആവിശ്യപെട്ടുന്ന ഒന്നാണ് സിനിമയിലെ തുല്യ വേതനം. കഥയിലും കഥാപാത്രത്തിലും സ്ത്രീകള്‍ക്ക് സംവരണം വേണമെന്ന ശുപാര്‍ശ പരിഹാസ്യമാണ്. ഇത്തരം നിര്‍ദേശങ്ങളില്‍ വ്യക്തത വേണം. ഹേമ കമ്മിറ്റിയില്‍ സിനിമയില്‍ സജീവ സാന്നിധ്യം ഉള്ളവരെ കൂടി ഉള്‍പ്പെടുത്തണമായിരുന്നു. ഹേമ കമ്മിറ്റി നടത്തിയത് കേവല വിവരശേഖരണമാണ്. സ്ത്രീക്കും പുരുഷനും തുല്യവേതനം എന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ ബാലിശമാണ്. വേതനം തീരുമാനിക്കുന്നത് നിര്‍മ്മാതാവിന്റെ വിവേചനാധികാരമാണ്. പുരുഷുന്മാരേക്കാള്‍ പ്രതിഫലം വാങ്ങുന്ന സ്ത്രീകള്‍ സിനിമയില്‍ ഉണ്ടെന്നും കത്തിലുണ്ട്.

അതുപോലെ സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയും സൗകര്യവും ഒരുക്കുന്നുണ്ട് എന്നും അസോസിയേഷന്‍ കത്തില്‍ വ്യക്തമാക്കി. എന്നാൽ അതേസമയം, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വ്യാജ പീ,ഡ,നാ,രോ,പണങ്ങള്‍ ഭയപ്പെടുത്തുന്നുണ്ടെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പൊരിക്കൽ നടി അപർണ്ണ ബാലമുരളി ഇതേ ആവിശ്യം ഉന്നയിച്ചപ്പോൾ നിർമ്മാവ് സുരേഷ് കുമാർ അതിനെ എതിർത്ത് രംഗത്ത് വന്നിരുന്നു.

അന്ന് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സിനിമയിൽ എല്ലാ താരങ്ങൾക്കും ഒരേ പ്രതിഫലം നൽകണമെന്ന ആവശ്യം എങ്ങനെ നടപ്പാക്കാൻ സാധിക്കും. ലോകത്ത് എവിടെയെങ്കിലും സിനിമാ രംഗത്ത് ഇങ്ങനെ ഒരേ പ്രതിഫലം നൽകുന്നുണ്ടോ.’ ‘സൂപ്പർ താരങ്ങൾക്ക് വലിയ പ്രതിഫലം നൽകാം. സ്വന്തം മികവുകൊണ്ട് പടം ഹിറ്റാക്കാൻ ശേഷിയുള്ളവരെയാണ് നമ്മൾ സൂപ്പർ താരങ്ങളെന്ന് വിളിക്കുന്നത്.

എല്ലാ ഭാഷകളിലും, സിനിമ മാർക്കറ്റ് ചെയ്യുന്നത് നായകന്മാരുടെ പേരിൽ തന്നെയാണ്. ഇപ്പോൾ മോഹൻലാലിന് നമുക്ക് കോടികൾ കൊടുക്കാം കാരണം ലാൽ അഭിനയിക്കുന്നത് കാണാനാണ് ജനം തിയറ്ററിൽ കയറുന്നത്. എന്നാൽ അതേ പ്രതിഫലം എന്റെ മകൾ കീർത്തിക്കും കൊടുക്കണമെന്ന് പറഞ്ഞാൽ നടക്കുമോ. ഇത്രയും സിനിമകൾ നിർമ്മിച്ച ഒരാളായ ഈ ഞാൻ പോലും അതിനോട് യോജിക്കില്ല. അപർണ ബാലമുരളി അവരുടെ സ്വന്തം മികവുകൊണ്ട് സിനിമകൾ വിജയിപ്പിക്കട്ടെ. അപ്പോൾ അവർക്കും മോഹൻലാലിന്റെ അതേ പ്രതിഫലം ഞങ്ങൾ നൽകാം.

എന്റെ മകൾ കീർത്തിയോടും ഞാൻ പറഞ്ഞിട്ടുണ്ട് പ്രതിഫലം കൂട്ടി ചോദിക്കരുതെന്ന്, അപർണ്ണ എനിക്ക് വളരെ ഇഷ്ടമുള്ള നടിയാണ്. ഒരുപക്ഷെ സിനിമയുടെ സാമ്പത്തിക വശത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാകാം ആ കുട്ടി ഇങ്ങനെയൊക്കെ പറയുന്നത്. ഇന്ന് ഈ നിമിഷംവരെയും മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് മോഹൻലാലാണ്.എന്ന് കരുതി അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും വാങ്ങുന്ന അതെ പ്രതിഫലം മോഹൻലാലിന് ആരും നൽകില്ല. എന്തിന് വിജയ് വാങ്ങുന്ന പ്രതിഫലം പോലും മോഹൻലാലിന് നൽകില്ല. കേരളം ചെറിയൊരു വിപണിയാണ്. ഇവിടെ പടം ഹിറ്റ് ആയാൽ പരമാവധി 50-75 കോടി രൂപയുടെ ബിസിനസ് മാത്രമെ നടക്കൂ. ഹിന്ദിയിൽ ഷാരൂഖാൻ വാങ്ങുന്ന 200 കോടി അല്ല നടി ഐശ്വര്യ റായിക്ക് അവിടെ നൽകുന്നില്ല എന്നും സുരേഷ് കുമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *