‘മഞ്ഞുമ്മല്‍ ബോയ്സ്’ വിമര്‍ശനം സംഘപരിവാറിന്‍റെ തലയില്‍വയ്ക്കണ്ട ! ജയമോഹന് മലയാള സിനിമയെ വിമർശിക്കാനുള്ള യോഗ്യതയില്ല ! സുരേഷ് കുമാർ

ഇപ്പോൾ മലയാള സിനിമയുടെ യശസ്സ് വാനോളം ഉയർത്തിയ രണ്ടു സിനിമകളാണ് മഞ്ഞുമ്മൽ ബോയ്സും പ്രേമലുവും. എല്ലാ യിടങ്ങളിൽ നിന്നും സിനിമക്ക് വളരെ മികച്ച അഭിപ്രായം ലഭിക്കുമ്പോൾ ചിത്രത്തെ വിമർശിച്ചും ചിലർ എത്തിയിരുന്നു. തമിഴ് മലയാളം എഴുത്തുകാരന്‍ ജയമോഹന്‍റെ ‘മഞ്ഞുമ്മല്‍ ബോയ്സ്’ വിമര്‍ശനം സംഘപരിവാറിന്‍റെ തലയില്‍വയ്ക്കണ്ടെന്ന് കേരള ഫിലിം ചേംബര്‍ മുന്‍ അധ്യക്ഷനും നിര്‍മ്മാതാവുമായ ജി. സുരേഷ് കുമാര്‍. ബിജെപി സംസ്ഥാന സമിതി അംഗം കൂടിയാണ് സുരേഷ് കുമാര്‍.

എന്റെ അഭിപ്രായത്തിൽ തെമ്മാടിത്തരമാണ് ജയമോഹന്‍ മഞ്ഞുമ്മല്‍ ബോയ്സിനെയും, മലയാളികളെയും കുറിച്ച് പറഞ്ഞത്. സംഘപരിവാറിന്‍റെ അഭിപ്രായമല്ല അയാള്‍ പറഞ്ഞത്. തമിഴ് സിനിമയെ കുറിച്ച് ജയമോഹന്‍ ഇങ്ങനെ പറയുമോ എന്നും സുരേഷ് കുമാര്‍ ചോദിക്കുന്നു. തമിഴ് സിനിമയിലാകെ മദ്യപാനികളാണെന്ന് പറഞ്ഞാല്‍ ജയമോഹനെ തൂക്കിയെടുത്ത് കളിയിക്കാവിളയില്‍ കൊണ്ടിടും. ഒന്നോ രണ്ടോ മലയാള സിനിമ ചെയ്തിട്ടുള്ള ജയമോഹന് മലയാള സിനിമയെ വിമര്‍ശിക്കാനുള്ള അര്‍ഹതയില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

മലയാള സിനിമയുടെ അഭിമാനമാണ് ഈ രണ്ടു സിനിമകളും, നമ്മുടെ ചെറുപ്പക്കാര്‍ ഉണ്ടാക്കുന്ന സിനിമകള്‍ കണ്ട് രാജ്യം ഞെട്ടിയിരിക്കുമ്പോഴാണ് ചെറുതാക്കി കാണിക്കാനുള്ള ഈ ശ്രമം. തമിഴ്നാട്ടിലാരും മദ്യപിക്കാറില്ലേയെന്നും അങ്ങനെയെങ്കില്‍ അവിടത്തെ ടാസ്മാക്കുകള്‍ പൂട്ടാന്‍ പറയണമെന്നും സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു.

ജയമോഹൻ മലയാള സിനിമയെയും മലയാളികളെയും വളരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചാണ് രംഗത്ത് വന്നത്, ‘മഞ്ഞുമ്മല്‍ ബോയ്സ്, കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ (മഞ്ഞുമ്മല്‍ ബോയ്സ്- കുടിച്ചുകൂത്താടുന്ന തെണ്ടികൾ) എന്ന തലക്കെട്ടില്‍ ജയമോഹന്‍ പ്രസിദ്ധീകരിച്ച ബ്ലോഗാണ് വിവാദമായത്. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയെ വിമര്‍ശിച്ചുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നതെങ്കിലും പിന്നീടങ്ങോട്ട് മലയാളികളയെും മലയാള സിനിമയെയും അടച്ച് ആക്ഷേപിക്കുന്ന വിധത്തിലാണ് ജയമോഹന്‍റെ പരാമര്‍ശങ്ങള്‍, വലിയ രീതിയിലുള്ള പ്രതിഷേധമാണ് ജയമോഹനെതിരെ ഉണ്ടായിരിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *